താരങ്ങളെത്തി; ഇത്തവണ ഐപിഎൽ ടീമുകളുടെ സാധ്യതാ ഇലവൻ ഇങ്ങനെ

ന്യൂഡൽഹി ∙ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 11–ാം എഡിഷനു മുന്നോടിയായുള്ള താരലേലം സമാപിച്ചതോടെ ടീമുകളുടെ ഏകദേശ ചിത്രം വ്യക്തമായിക്കഴിഞ്ഞു. ടീമിൽ നിലനിർത്തിയവരും ലേലത്തിൽ വാങ്ങിയവരും ഉൾപ്പെടെ മിക്ക ടീമുകളും ഇരുപതിലേറെ താരങ്ങളെ സ്വന്തമാക്കിക്കഴിഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട ടീമിന്റെ ഏകദേശ ഘടന എങ്ങനെയായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാകും ആരാധകർ. ഓരോ ടീമും സ്വന്തമാക്കിയ താരങ്ങളിൽനിന്ന് ആദ്യ ഇലവനിലെത്താൻ സാധ്യതയുള്ള താരങ്ങളെ പരിചയപ്പെടാം. (സാധ്യതാ ഇലവൻ മാത്രമാണിത്. ഒട്ടേറെ അപ്രതീക്ഷിത താരോദയങ്ങൾക്ക് വേദിയായിട്ടുള്ള ഐപിഎല്ലിൽ ഇത്തവണയും ആ പതിവ് തെറ്റാനിടയില്ല. എങ്കിലും ഇപ്പോഴത്തെ നിലയിൽ ആദ്യ ഇലവനിൽ ഇടംപിടിക്കാൻ സാധ്യതയുള്ളവരാണിത്).

മുംബൈ ഇന്ത്യൻസ്

എവിൻ ലൂയിസ് രോഹിത് ശർമ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ജെ.പി. ഡുമിനി, സൂര്യകുമാർ യാദവ്, കീറോൺ പൊള്ളാർഡ്, ഹാർദിക് പാണ്ഡ്യ, ക്രുനാൽ പാണ്ഡ്യ, പാറ്റ് കുമ്മിൻസ്, പ്രദീപ് സാങ്‌വാൻ, ജസ്പ്രീത് ബുംറ

(മുസ്താഫിസുർ റഹ്മാൻ, ബെൻ കട്ടിങ്, ബെഹ്റൻഡോർഫ്, അഖില ധനഞ്ജയ തുടങ്ങിയ വിദേശ താരങ്ങൾക്കും അവസരം ഉറപ്പ്)

സൺറൈസേഴ്സ് ഹൈദരാബാദ്

ഡേവിഡ് വാർണർ (ക്യാപ്റ്റൻ), ശിഖർ ധവാൻ, മനീഷ് പാണ്ഡെ, ഷാക്കിബ് അൽ ഹസൻ, ദീപക് ഹൂഡ, യൂസഫ് പത്താൻ, വൃദ്ധിമാൻ സാഹ (വിക്കറ്റ് കീപ്പർ), കാർലോസ് ബ്രാത്‌വയ്റ്റ്, ഭുവനേശ്വർ കുമാർ, റാഷിദ് ഖാൻ, സിദ്ധാർഥ് കൗൾ, ബേസിൽ തമ്പി

(കെയ്ൻ വില്യംസൻ, ക്രിസ് ജോർദാൻ, സന്ദീപ് ശർമ, മുഹമ്മദ് നബി തുടങ്ങിയവർക്കും സാധ്യത)

ഡൽഹി ഡെയർഡെവിൾസ്

കോളിൻ മൺറോ/ജേസൺ റോയി, ശ്രേയസ് അയ്യർ, ഗൗതം ഗംഭീർ, ഗ്ലെൻ മാക്‌സ്‌വെൽ, റിഷഭ് പന്ത്, രാഹുൽ ടെവാട്ടിയ, ക്രിസ് മോറിസ്, അമിത് മിശ്ര, മുഹമ്മദ് ഷാമി, ട്രെന്റ് ബോൾട്ട്, ഹർഷൽ പട്ടേൽ

(കഗീസോ റബാഡ, മുഹമ്മദ് ഷാമി, പൃഥ്വി ഷാ, ഷഹബാസ് നദീം, ജയന്ത് യാദവ്, ഡാൻ ക്രിസ്റ്റ്യൻ തുടങ്ങിയവർക്കും സാധ്യത. ടീമിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ഗൗതം ഗംഭീറിന് തന്നെ മുൻഗണന. മാക്സ്‌വെല്ലിനും സാധ്യത)

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ക്രിസ് ലിൻ, റോബിൻ ഉത്തപ്പ, ശുഭ്മാൻ ഗിൽ, നിതീഷ് റാണ, ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഇഷാങ്ക് ജഗ്ഗി, ആന്ദ്രെ റസൽ, കമലേഷ് നാഗർകോട്ടി, സുനിൽ നരൈൻ, കുൽദീപ് യാദവ്, മിച്ചൽ സ്റ്റാർക്ക്

(പിയൂഷ് ചാവ്‌ല, ശിവം മാവി, മിച്ചൽ ജോൺസൻ തുടങ്ങിയവർക്കും അവസരം ഉറപ്പ്. ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. റോബിൻ ഉത്തപ്പയ്ക്ക് സാധ്യത കൂടുതൽ)

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ

ബ്രണ്ടൻ മക്കല്ലം, ക്വിന്റൺ ഡികോക്ക് (വിക്കറ്റ് കീപ്പർ), വിരാട് കോഹ്‍ലി (ക്യാപ്റ്റൻ), എ.ബി. ഡിവില്ലിയേഴ്സ്, സർഫ്രാസ് ഖാൻ, വാഷിങ്ടൻ സുന്ദർ, പവൻ നേഗി, ക്രിസ് വോക്സ്, ഉമേഷ് യാദവ്, നവ്ദീപ് സയ്നി, യുസ്‌വേന്ദ്ര ചാഹൽ

(കോളിൻ ഗ്രാൻഡ്ഹോം, മൊയീൻ അലി, മനൻ വോഹ്‍റ, നഥാൻ കോൾട്ടർ നൈൽ, മൻദീപ് സിങ്, ടിം സൗത്തി തുടങ്ങിയവർക്കും സാധ്യത)

ചെന്നൈ സൂപ്പർ കിങ്സ്

ഷെയ്ൻ വാട്സൻ, ഫാഫ് ഡുപ്ലേസി, സുരേഷ് റെയ്ന, കേദാർ ജാദവ്, എം.എസ്. ധോണി (ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), ഡ്വെയിൻ ബ്രാവോ, രവീന്ദ്ര ജഡേജ, ഹർഭജൻ സിങ്, ദീപക് ചാഹർ, ഷാർദുൽ താക്കൂർ, മാർക് വുഡ്

(അമ്പാട്ടി റായിഡു, കേദാർ ജാദവ്, സാം ബില്ലിങ്സ്, ഇമ്രാൻ താഹിർ, കരൺ ശർമ, മിച്ചൽ സാന്റ്നർ, എൻഡിഗി തുടങ്ങിയവർക്കും സാധ്യത)

രാജസ്ഥാൻ റോയൽസ്

അജിങ്ക്യ രഹാനെ, രാഹുൽ ത്രിപാഠി, സ്റ്റീവ് സ്മിത്ത് (ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ജോസ് ബട്‌ലർ, ബെൻ സ്റ്റോക്സ്, സ്റ്റ്യുവാർട്ട് ബിന്നി, ജോഫ്ര ആർച്ചർ, ഗൗതം കൃഷ്ണപ്പ, ധവാൽ കുൽക്കർണി, ജയ്ദേവ് ഉനദ്കട്

(ഡാർക്കി ഷോർട്ട്, ദുഷ്മന്ത ചമീര തുടങ്ങിയവർക്ക് സാധ്യത. അപ്രതീക്ഷിത താരോദയങ്ങൾക്കും സാധ്യതയേറെ)

കിങ്സ് ഇലവൻ പഞ്ചാബ്

ആരോൺ ഫിഞ്ച്, മായങ്ക് അഗർവാൾ, കെ.എൽ. രാഹുൽ (വിക്കറ്റ് കീപ്പർ), യുവരാജ് സിങ്, ഡേവിഡ് മില്ലർ, മാർക്കസ് സ്റ്റോയ്നിസ്, അക്സർ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ, ആർഡ്രൂ ൈട, അങ്കിത് രജ്പുട്ട്, മോഹിത് ശർമ

(കരുൺ നായർ, മായങ്ക് അഗർവാൾ, മുജീബ് സദ്രാൻ, ക്രിസ് ഗെയ്‍ൽ തുടങ്ങിയവർക്കും അവസരം ഉറപ്പ്. ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. ആരോൺ ഫിഞ്ച്, യുവരാജ് സിങ്, രവിചന്ദ്രൻ അശ്വിൻ തുടങ്ങിയവർക്ക് സാധ്യത)