ഐസ് ക്രിക്കറ്റിന് ലോക താരങ്ങൾ

സൂറിക്∙ സ്വിറ്റ്സർലൻഡിൽ നടക്കുന്ന ഐസ് ക്രിക്കറ്റിന് ലോകതാരങ്ങൾ എത്തും. മഞ്ഞിൽ തണുത്തുറഞ്ഞ സെന്റ് മോറിറ്റ്സ് തടാകത്തിനു മുകളിൽ ഒരുക്കിയിട്ടുള്ള ഫീൽഡിലും പിച്ചിലും ഇന്നും നാളെയും ട്വന്റി20 ഫോർമാറ്റിലാണു മത്സരങ്ങൾ. 

ഇന്ത്യ, ശ്രീലങ്ക, ഓസ്‌ട്രേലിയ താരങ്ങൾ അണിനിരക്കുന്ന ഡയമണ്ട്സ് ടീമും പാക്കിസ്ഥാൻ, ഇംഗ്ലണ്ട്, ന്യൂസീലൻഡ്, ദക്ഷിണാഫ്രിക്ക താരങ്ങൾ ഉൾപ്പെടുന്ന റോയൽസും തമ്മിലാണ് ഏറ്റുമുട്ടുക. ഡയമണ്ട്സിനു വേണ്ടി വീരേന്ദർ സേവാഗ്, സഹീർ ഖാൻ, അജിത് അഗാർക്കർ, മുഹമ്മദ് കൈഫ്, രമേഷ് പവാർ, ദിൽഷൻ തിലക്‌രത്ന, ലസിത് മലിംഗ, മഹേള ജയവർധന, ആൻഡ്രു സൈമണ്ട്സ്, മൈക്കിൾ ഹസി എന്നിവരാണ് കളിക്കുന്നത്. 

റോയൽസ് ടീമിലുള്ളത് ശാഹിദ് അഫ്രീദി, ശുഐബ് അക്തർ, അബ്‌ദുൽ റസാഖ്, നേഥൻ മക്കല്ലം, ഡാനിയൽ വെട്ടോറി, ഗ്രാന്റ് എലിയറ്റ്, ജാക് കാലിസ്, ഗ്രെയിം സ്മിത്ത്, മാറ്റ് പ്രയർ, ഒവൈസ് ഷാ, മോണ്ടി പനേസർ എന്നിവരുമാണ്.