ചണ്ഡിഗഡ്∙ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം നായിക ഹർമൻ പ്രീത് കൗർ ഇനി പഞ്ചാബ് പൊലീസിൽ ഡപ്യൂട്ടി സൂപ്രണ്ട്. ഇന്നലെ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി അമരിന്ദർ സിങ്ങും ഡിജിപി: സുരേഷ് അറോറയും ഹർമൻ പ്രീതിനെ ഔദ്യോഗിക ചിഹ്നങ്ങൾ അണിയിച്ചു.
നേരത്തെയും ഹർമൻപ്രീത് പഞ്ചാബ് പൊലീസിൽ ആയിരുന്നു. പിന്നീടു റെയിൽവേയിൽ ചേർന്നു. ലോകകപ്പിലെ മിന്നും പ്രകടനത്തോടെ കായിക ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹർമൻ പ്രീതിനു വീണ്ടും പഞ്ചാബ് മുഖ്യമന്ത്രി മികച്ച ജോലി വാഗ്ദാനം ചെയ്തു. റെയിൽവേയുമായി നിശ്ചിത കാല കരാർ ഉണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയുമായി ചർച്ച ചെയ്തിനെത്തുടർന്നു നിബന്ധനകളിൽ ഇളവു നൽകി. അഞ്ചു വർഷം പൂർത്തിയാക്കണം ഇല്ലെങ്കിൽ അഞ്ചു വർഷത്തെ ശമ്പളം റെയിൽവേയിൽ അടയ്ക്കണം എന്നായിരുന്നു കരാർ. പശ്ചിമ റെയിൽവേയിൽ സൂപ്രണ്ടായി ഹർമൻപ്രീത് അഞ്ചു വർഷം പൂർത്തായിക്കിയിരുന്നു.