ലണ്ടൻ ∙ ടീമിനെ ഉത്തേജിപ്പിക്കാനുള്ള ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ മിടുക്കും രാജ്യത്തെ ചൂടുകാറ്റും ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനു ഭീഷണിയാകുമെന്ന് മുൻ ഇംഗ്ലിഷ് ക്യാപ്റ്റൻ ഗ്രഹാം ഗൂച്ച്. ഓഗസ്റ്റ് ഒന്നുമുതൽ ബിർമിങ്ങമിലാണ് ഇന്ത്യ– ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ്.
ഏതു സാഹചര്യത്തിലും വിജയത്തിലേക്ക് ടീമിനെ നയിക്കാൻ കഴിവുള്ളവരാണ് ഇംഗ്ലണ്ടിന്റെ ജോ റൂട്ടും ഇന്ത്യയുടെ കോഹ്ലിയും. ക്രിക്കറ്റിന്റെ ഏതു ഫോർമാറ്റിലും ലോകത്തര നിലവാരമുള്ള കളിക്കാർ.ഇരുവരും പോസിറ്റീവ് ക്രിക്കറ്റ് കളിക്കുന്നവരാണ്. രണ്ടു പേരുടെയും കളി കാണാൻ എനിക്കിഷ്ടമാണ്– ഗൂച്ച് പറഞ്ഞു.