sections
MORE

‘പിങ്ക് ടെസ്റ്റി’ൽ പിങ്ക് അണിഞ്ഞ് ടീം ഇന്ത്യയും

Kuldeep-Yadav
SHARE

സിഡ്നി ∙ ടെസ്റ്റിന്റെ മൂന്നാം ദിവസം ടീം ഇന്ത്യ കളത്തിലിറങ്ങിയത് പിങ്ക് തൊപ്പിയുമായി. കാൻസർ രോഗികളുടെ ചികിൽസയ്ക്കായി പ്രവർത്തിക്കുന്ന മഗ്രോ ഫൗണ്ടേഷന്റെ പ്രചാരണപ്രവർത്തനങ്ങൾക്കു വേണ്ടി ഈ തൊപ്പികൾ മുൻ ഓസ്ട്രേലിയൻ പേസ് ബോളർ ഗ്ലെൻ മഗ്രോയുടെ കുടുംബത്തിന് കൈമാറുകയും ചെയ്തു. 

ഓസീസ് ടീമിന്റെ ചുവടു പിടിച്ചായിരുന്നു വിരാട് കോഹ്‌ലിയുടെ നേതൃത്വത്തിൽ ടീം ഇന്ത്യ പിങ്ക് അണിഞ്ഞത്. മഗ്രോയുടെ ഭാര്യ ജെയ്ൻ 2008ൽ സ്തനാർബുദത്തെത്തുടർന്ന് മരണമടഞ്ഞിരുന്നു. അതിനു ശേഷം എല്ലാ വർഷവും ജനുവരിയിലെ സിഡ്നി ടെസ്റ്റ് പിങ്ക് ടെസ്റ്റ് ആയിട്ടാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ആചരിക്കുന്നത്. ടെസ്റ്റിന്റെ മൂന്നാം ദിവസം ആരാധകരും പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളണിഞ്ഞാണ് എത്താറുള്ളത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA