രഞ്ജി: കേരളം കരുത്തോടെ; ആദ്യദിനം കൊയ്തത് ഏഴു വിക്കറ്റുകൾ

അംതാർ (ഹിമാചൽപ്രദേശ്)∙ രഞ്ജി ട്രോഫിയിലെ നിർണായമൽസരത്തിന്റെ ആദ്യദിനം ഹിമാചൽപ്രദേശിന്റെ ഏഴു വിക്കറ്റുകൾ കൊയ്ത് കേരളം. ഇതിനകം 257 റൺസ് നേടിക്കഴിഞ്ഞ ഹിമാചലിനെ തോൽപ്പിക്കാൻ കേരളത്തിന് അത്യധ്വാനം ചെയ്യേണ്ടിവരും. ജയിച്ചാൽ മാത്രമേ കേരളത്തിന് ക്വാ‍ർട്ടറിലേയ്ക്കു നേരിയ സാധ്യതയെങ്കിലുമുള്ളൂ. 

ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞെടുത്തു. 82 റൺസ് എടുക്കുന്നതിനിടെ 4 വിക്കറ്റ് നഷ്ടമായ ഹിമാചലിനെ മധ്യനിര രക്ഷപ്പെടുത്തി 186 റൺസിലെത്തിച്ചു. അവസാന സെഷനിൽ മൂന്നു വിക്കറ്റു വീഴ്ത്തിയാണ് കേരളം മൽസരത്തിലേക്കു മടങ്ങിയെത്തിയത്. 4 വിക്കറ്റ് വീഴ്ത്തിയ എം.ഡി.നിധീഷ് ആണ് ബോളിങ് നിരയിൽ തിളങ്ങിയത്.