sections
MORE

ഇന്ത്യയ്ക്കും 298 റൺസ് മാത്രം; ധോണി ‘പൂർത്തിയാക്കാത്ത’ സിംഗിൾ വിവാദത്തിൽ

msd-vs-australia
SHARE

അഡ്‌ലെയ്ഡ്∙ ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ അവസാന ഓവറിലെ മിന്നുന്ന സിക്സ് സഹിതം തകർപ്പൻ അർധസെഞ്ചുറിയുമായി ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ച മഹേന്ദ്രസിങ് ധോണി വിവാദക്കുരുക്കിൽ. മൽസരത്തിനിടെ ധോണി നേടിയ ഒരു സിംഗിൾ, അപൂർണമായിരുന്നുവെന്നാണ് വാദം. നേഥൻ ലയണിന്റെ പന്തിൽ സിംഗിളിനോടിയ ധോണി, നോൺ സ്ട്രൈക്കേഴ്സ് എൻഡിൽ ഓട്ടം പൂർത്തിയാക്കാതെ ഓവർ തീർന്നതിനാൽ തിരികെ പോരുകയായിരുന്നു. ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

45–ാം ഓവറിലെ അവസാന പന്തിലാണ് സംഭവം. ബോൾ ചെയ്തത് നേഥൻ ലയൺ. അവസാന പന്ത് ലോങ് ഓണിലേക്കു തട്ടിയിട്ട ധോണി സിംഗിളിനോടി. അനായാസ സിംഗിളിയാതിനാൽ ധോണി പതുക്കെയാണ് ക്രീസിനു സമീപമെത്തിയത്. എന്നാൽ, ക്രീസിൽ കയറാതെ തിരികെ പോകുന്നതാണ് വിഡിയോയിലുള്ളത്. ധോണി ഓട്ടം പൂർത്തിയാക്കാത്ത കാര്യം അംപയർമാരും ശ്രദ്ധിച്ചില്ല.

ഈ റൺ ധോണിയുടെയും ഇന്ത്യയുടെയും അക്കൗണ്ടിലേക്കു ചേർക്കുകയും ചെയ്തു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ ഷോൺ മാർഷിന്റെ സെഞ്ചുറി മികവില്‍ 299 റൺസ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്കു മുന്നിൽ ഉയർത്തിയത്. കോഹ്‍ലിയുടെ സെഞ്ചുറിയുടെയും ധോണി പുറത്താകാതെ നേടിയ അർധസെഞ്ചുറിയുടെയും കരുത്തിൽ നാലു പന്തു ബാക്കിനിൽക്കെ ഇന്ത്യ വിജയം നേടുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN CRICKET
SHOW MORE
FROM ONMANORAMA