ധാക്ക ∙ ന്യൂസീലൻഡിൽ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ മെഹ്ദി ഹസൻ മിറാസ്, മുസ്താഫിസുർ റഹ്മാൻ എന്നിവർക്ക് മാംഗല്യം. ദീർഘകാല സുഹൃത്തായ റബേയ അക്തർ പ്രിതിക്കൊപ്പം വ്യാഴാഴ്ച മെഹ്ദി ജീവിതത്തിൽ പുതിയ ഇന്നിങ്സ് തുടങ്ങി. അതേസമയം, ബന്ധുകൂടിയായ സൈക്കോളജി വിദ്യാർഥിനി സാമിയ പർവിൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ധാക്ക ∙ ന്യൂസീലൻഡിൽ ഭീകരാക്രമണത്തിൽ നിന്നു രക്ഷപ്പെട്ട ബംഗ്ലദേശ് ക്രിക്കറ്റ് ടീമിലെ മെഹ്ദി ഹസൻ മിറാസ്, മുസ്താഫിസുർ റഹ്മാൻ എന്നിവർക്ക്  മാംഗല്യം. ദീർഘകാല സുഹൃത്തായ റബേയ അക്തർ പ്രിതിക്കൊപ്പം വ്യാഴാഴ്ച  മെഹ്ദി ജീവിതത്തിൽ പുതിയ ഇന്നിങ്സ് തുടങ്ങി. അതേസമയം, ബന്ധുകൂടിയായ സൈക്കോളജി വിദ്യാർഥിനി സാമിയ പർവിൻ ഷിമുവിനെയാണ് മുസ്താഫിസുർ വിവാഹം ചെയ്തത്. വെള്ളിയാഴ്ചയായിരുന്നു വിവാഹം.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ക്രൈസ്റ്റ് ചർച്ചിൽ  ഭീകരൻ നടത്തിയ ആക്രമണത്തിൽ 50 പേർ കൊല്ലപ്പെട്ടത്. ബംഗ്ലദേശ് ടീം അൽ നൂർ മസ്ജിദിലേക്ക് എത്തുന്നതിന് നിമിഷങ്ങൾ മുൻപായിരുന്നു സംഭവം. തുടർന്ന് പര്യടനം അവസാനിപ്പിച്ച് ടീം നാട്ടിലേക്കു മടങ്ങുകയും ചെയ്തു.

ADVERTISEMENT

മെഹ്ദിയും റബേയയും വിവാഹിതരായ കാര്യം മെഹ്ദിയുടെ പിതാവ് ജലാൽ ഹുസൈനാണ് അറിയിച്ചത്. വധുവിന്റെ വീട്ടിലായിരുന്നു ചടങ്ങുകൾ. പെരുന്നാളിനു ശേഷമായിരിക്കും  വിവാഹസൽക്കാരം. ‘‘അല്ലാഹുവിനു സ്തുതി. ജീവിതത്തിൽ മറ്റൊരു യാത്രയ്ക്കു ഞാൻ തുടക്കം കുറിക്കുന്നു. എല്ലാവരുടെയും അനുഗ്രഹങ്ങളുണ്ടാവണം..’’– മെഹ്‌ദി ഫെയ്സ്‌ബുക്കിൽ കുറിച്ചു. 21കാരനായ മെഹ്ദി ബംഗ്ലദേശിനു വേണ്ടി 19 ടെസ്റ്റുകളും 25 ഏകദിനങ്ങളും 13 ട്വന്റി20യും കളിച്ചിട്ടുണ്ട്.

‘ഇതാണ് അവന്റെ വിവാഹത്തിനുള്ള യോജിച്ച സമയമെന്ന് ഞങ്ങൾക്കു തോന്നി. അന്നത്തെ ആക്രമണത്തിന്റെ ഷോക്കിൽനിന്ന് രക്ഷപ്പെടാൻ വിവാഹം അവനെ സഹായിക്കുമെന്നാണ് പ്രതീക്ഷ’ – മുസ്താഫിസുറിന്റെ പിതാവ് പറഞ്ഞു. ഇരുപത്തിമൂന്നുകാരനായ മുസ്താഫിസുർ ബംഗ്ലദേശിനായി 13 ടെസ്റ്റുകളും 43 ഏകദിനങ്ങളും 30 ട്വന്റി20 മൽസരങ്ങളും കളിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Bangladeshi cricketers Mehidy Hasan and Mustafizur Rahman got married