ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ബോളർമാർ നാൽപതിനു മുകളിലുണ്ട്. എന്നാൽ, തുടർച്ചയായി നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബോളറേയുള്ളൂ. ഇന്നലെ ബംഗ്ലദേശ് – ശ്രീലങ്ക ഒന്നാം ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ‘യോർക്കർ രാജാവ്’ ലസിത് മലിംഗ. ഇതുൾപ്പെടെ ഏകദിന ബോളിങ്ങിലെ

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ബോളർമാർ നാൽപതിനു മുകളിലുണ്ട്. എന്നാൽ, തുടർച്ചയായി നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബോളറേയുള്ളൂ. ഇന്നലെ ബംഗ്ലദേശ് – ശ്രീലങ്ക ഒന്നാം ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ‘യോർക്കർ രാജാവ്’ ലസിത് മലിംഗ. ഇതുൾപ്പെടെ ഏകദിന ബോളിങ്ങിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ബോളർമാർ നാൽപതിനു മുകളിലുണ്ട്. എന്നാൽ, തുടർച്ചയായി നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബോളറേയുള്ളൂ. ഇന്നലെ ബംഗ്ലദേശ് – ശ്രീലങ്ക ഒന്നാം ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ‘യോർക്കർ രാജാവ്’ ലസിത് മലിംഗ. ഇതുൾപ്പെടെ ഏകദിന ബോളിങ്ങിലെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഹാട്രിക് നേടിയ ബോളർമാർ നാൽപതിനു മുകളിലുണ്ട്. എന്നാൽ, തുടർച്ചയായി നാലു പന്തിൽ നാലു വിക്കറ്റ് വീഴ്ത്തിയ ഒരേയൊരു ബോളറേയുള്ളൂ. ഇന്നലെ ബംഗ്ലദേശ് – ശ്രീലങ്ക ഒന്നാം ഏകദിനത്തോടെ രാജ്യാന്തര ക്രിക്കറ്റിനോട് വിടപറഞ്ഞ ‘യോർക്കർ രാജാവ്’ ലസിത് മലിംഗ. ഇതുൾപ്പെടെ ഏകദിന ബോളിങ്ങിലെ ഒരുപിടി റെക്കോർഡുകൾ സ്വന്തം പേരിൽ കുറിച്ചാണ് 36 വയസ്സ് പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ മലിംഗ രാജ്യാന്തര ഏകദിന കരിയർ അവസാനിപ്പിച്ചത്.

ബംഗ്ലദേശിനെതിരായ അവസാന ഏകദിനത്തിലും ശ്രീലങ്കയുടെ ഏറ്റവും മികച്ച ബോളറെന്ന പേരുകാത്ത് തലയുയർത്തിത്തന്നെയാണ് മലിംഗ കളം വിടുന്നത്. മൽസരത്തിലാകെ 9.3 ഓവർ ബോൾ ചെയ്ത മലിംഗ 38 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റാണ് പിഴുതത്. രാജ്യാന്തര ഏകദിനത്തിൽ ബോൾ ചെയ്ത അവസാന പന്തിലും വിക്കറ്റ് സ്വന്തമാക്കി ടീമിനു വിജയവും സമ്മാനിച്ചാണ് ഒന്നര പതിറ്റാണ്ടു നീളുന്ന കരിയറിന് മലിംഗ തിരശ്ശീലയിട്ടത്.

ADVERTISEMENT

കരിയറിലാകെ 30 ടെസ്റ്റുകളും 226 ഏകദിനങ്ങളും 72 ട്വന്റി20 മൽസരങ്ങളുമാണ് രാജ്യാന്തര കരിയറിൽ ഇതുവരെ മലിംഗ കളിച്ചിട്ടുള്ളത്. ഇതിൽ ടെസ്റ്റിൽനിന്നും ഏകദിനത്തിൽനിന്നും താരം വിരമിച്ചു കഴിഞ്ഞു. അതേസമയം, ട്വന്റി20യിൽ താരത്തെ തുടർന്നും കാണാം.

മലിംഗയുടെ കരിയറിലെ ചില നേട്ടങ്ങളിലൂടെ:

∙ രാജ്യാന്തര ഏകദിനത്തിൽ മലിംഗയ്ക്ക് 338 വിക്കറ്റുകളാണുള്ളത്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ 10–ാമത്തെ താരമാണ് മലിംഗ. ശ്രീലങ്കൻ താരങ്ങളിൽ മുത്തയ്യ മുരളീധരൻ (534), ചാമിന്ദ വാസ് (400) എന്നിവർക്കു പിന്നിൽ മൂന്നാമതാണ്.

∙ ലോകകപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മൂന്നാമത്തെ ബോളറാണ് മലിംഗ. നാല് ലോകകപ്പുകൾ നീളുന്ന കരിയറിൽ 56 വിക്കറ്റുകളാണ് സമ്പാദ്യം. ലോകകപ്പിലെ ആകെ വിക്കറ്റ് നേട്ടത്തിൽ മലിംഗയ്ക്കു മുന്നിലുള്ളത് ഓസീസ് താരം ഗ്ലെൻ മഗ്രാത്ത് (71), ശ്രീലങ്കയുടെ തന്നെ മുത്തയ്യ മുരളീധരൻ (68) എന്നിവർ മാത്രം. നാലു ലോകകപ്പുകളിൽ (2007, 2011, 2015, 2019) കളിച്ച മലിംഗ എല്ലാ ലോകകപ്പിലും പന്ത്രണ്ടിലധികം വിക്കറ്റ് വീഴ്ത്തി. മൂന്നിലധികം ലോകകപ്പുകളിൽ 10 വിക്കറ്റ് വീതം വീഴ്ത്തിയ വേറെ ബോളറില്ല.

ADVERTISEMENT

∙ ഏകദിനത്തിൽ മൂന്നു ഹാട്രിക്കുകൾ സ്വന്തമാക്കിയിട്ടുള്ള താരമാണ് മലിംഗ. രണ്ടിലധികം ഹാട്രിക് നേട്ടം സ്വന്തമാക്കിയ വേറെ ബോളറില്ല. 2007 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു മലിംഗയുടെ ആദ്യ ഹാട്രിക് നേട്ടം. 2011 ലോകകപ്പിൽ കെനിയയ്ക്കെതിരെ ഹാട്രിക് നേട്ടം ആവർത്തിച്ചു. ഇതേ വർഷം ഓസീസിനെതിരെയും മലിംഗ ഹാട്രിക് നേടി. ഏകദിനത്തിൽ തുടർച്ചയായി നാലു പന്തിൽ വിക്കറ്റ് നേടിയിട്ടുള്ള ഏക ബോളറും മലിംഗ തന്നെ. തന്റെ ആദ്യ ഹാട്രിക്ക് സ്വന്തമാക്കിയ അവസരത്തിലാണ് മലിംഗ തുടർച്ചയായി നാലു വിക്കറ്റ് പിഴുതത്.

∙ 2011–2014 കാലഘട്ടമാണ് മലിംഗയുടെ കരിയറിലെ സുവർണ കാലമായി വിലയിരുത്തപ്പെടുന്നത്. ഇക്കാലയളവിൽ 163 വിക്കറ്റുകളാണ് ഏകദിനത്തിൽ മലിംഗ എറിഞ്ഞിട്ടത്. ഇതേ കാലയളവിൽ ഇതിൽ കൂടുതൽ വിക്കറ്റ് വീഴ്ത്തിയ മറ്റൊരു താരമില്ല.

∙ ജയിച്ച മൽസരങ്ങളിൽ 150ൽ അധികം വിക്കറ്റ് വീഴ്ത്തിയിട്ടുള്ള ബോളർമാരിൽ ഏറ്റവും മികച്ച സ്ട്രൈക്ക് റേറ്റുള്ള (24.7) താരവും മലിംഗ തന്നെ. ജയിച്ച മൽസരങ്ങളിൽ 215 വിക്കറ്റുകളും തോറ്റ മൽസരങ്ങളിൽ 112 വിക്കറ്റുകളുമാണ് മലിംഗയുടെ സമ്പാദ്യം.

∙ ഏഷ്യാ കപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളറാണ് മലിംഗ. 14 മൽസരങ്ങളിൽനിന്ന് 29 വിക്കറ്റുകളാണ് സമ്പാദ്യം. 24 മൽസരങ്ങളിൽനിന്ന് 30 വിക്കറ്റ് വീഴ്ത്തിയ ശ്രീലങ്കയുടെ തന്നെ മുത്തയ്യ മുരളീധരൻ മാത്രം മുന്നിൽ. 2014ൽ ശ്രീലങ്ക ഏഷ്യാ കപ്പ് നേടുമ്പോൾ മുന്നിൽനിന്ന് നയിച്ചത് മലിംഗയാണ്. ഫൈനലിൽ 56 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ പ്രകടനവും കിരീടനേട്ടത്തിൽ നിർണായകമായി.

ADVERTISEMENT

∙ ഏകദിനത്തിൽ മലംഗയുടെ പേരിൽ എട്ട് അഞ്ച് വിക്കറ്റ് നേട്ടങ്ങളുണ്ട്. ഇക്കാര്യത്തിൽ അഞ്ചാം സ്ഥാനത്താണ് മലിംഗ. ഇതിൽ മൂന്ന് അഞ്ച് വിക്കറ്റ് നേട്ടങ്ങളും പാക്കിസ്ഥാനെതിരെയായിരുന്നു.

∙ ഏകദിനത്തിൽ മലിംഗ ഏറ്റവുമധികം തവണ പുറത്താക്കിയ താരം ഓസ്ട്രേലിയയുടെ ഷെയ്ൻ വാട്സനാണ്. ആറു തവണയാണ് ഏകദിനത്തിൽ വാട്സൻ മലിംഗയ്ക്കു മുന്നിൽ വീണത്. പാക്കിസ്ഥാന്റെ ഷാഹിദ് അഫ്രീദി, മുഹമ്മദ് ഹഫീസ്, ന്യൂസീലൻഡിന്റെ മാർട്ടിൻ ഗപ്ടിൽ എന്നിവർ അഞ്ചു തവണ വീതം പുറത്താക്കി. മാത്രമല്ല, വീരേന്ദർ സേവാഗിനെയും മുഹമ്മദ് ഹഫീസിനെയും രണ്ടു തവണ വീതം ഡക്കിനും പുറത്താക്കി.

∙ ഏകദിനത്തിൽ മലിംഗയുടെ ഉയർന്ന സ്കോർ ഓസ്ട്രേലിയയ്ക്കെതിരെ 2010ൽ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നേടിയ 56 റൺസാണ്. ഏകദിനത്തിൽ മലിംഗയുടെ ഏക അർധസെഞ്ചുറിയും ഇതുതന്നെ. ഈ മൽസരത്തിൽ ഒൻപതാം വിക്കറ്റിൽ എയ്ഞ്ചലോ മാത്യൂസിനൊപ്പം 132 റൺസിന്റെ കൂട്ടുകെട്ടും മലിംഗ തീർത്തു. ഒൻപതാം വിക്കറ്റിൽ ഏറ്റവുമുയർന്ന കൂട്ടുകെട്ടെന്ന റെക്കോർഡ് ഇപ്പോഴും ഇവർക്കാണ്. ഓസീസ് ഉയർത്തി 240 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്ക എട്ടു വിക്കറ്റ് നഷ്ടത്തിൽ 107 റൺസ് എന്ന നിലയിൽ തകർന്നപ്പോഴാണ് മലിംഗയും മാത്യൂസും ക്രീസിൽ ഒന്നിക്കുന്നത്. മൽസരം ശ്രീലങ്ക ഒരു വിക്കറ്റിനു ജയിച്ചു.

English Summary: Sri Lanka's Lasith Malinga ODI Bowling Records and Statistics

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT