തമിഴ് മാതൃഭാഷ, ഇന്ത്യക്കാരിയായതിൽ അഭിമാനം: തിരിച്ചടിച്ച് മിതാലി
ന്യൂഡൽഹി ∙ മാതൃഭാഷയായ തമിഴിനെ അവഗണിക്കുന്നു എന്ന വിമർശനത്തിനു ചുട്ട മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ട്വിറ്ററിൽ നടന്ന വാക്പോരിലാണ് വിമർശിച്ചയാളെ മിതാലി തമിഴിലൂടെ തന്നെ ‘സിക്സറിനു പറത്തിയത്’. Mithali Raj, Cricket, Manorama

ന്യൂഡൽഹി ∙ മാതൃഭാഷയായ തമിഴിനെ അവഗണിക്കുന്നു എന്ന വിമർശനത്തിനു ചുട്ട മറുപടിയുമായി ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ മിതാലി രാജ്. ട്വിറ്ററിൽ നടന്ന വാക്പോരിലാണ് വിമർശിച്ചയാളെ മിതാലി തമിഴിലൂടെ തന്നെ ‘സിക്സറിനു പറത്തിയത്’. സംഭവം ഇങ്ങനെ: ദക്ഷിണാഫ്രിക്കൻ വനിതകളുമായുള്ള ഏകദിന പരമ്പര (3–0) സ്വന്തമാക്കിയതിനു പിന്നാലെ മിതാലിക്കും കൂട്ടർക്കും അഭിനന്ദവുമായി ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെൻഡുൽക്കർ എത്തി.
സച്ചിന് മറുപടിയായി ‘താങ്ക്യൂ ചാംപ്യൻ’ എന്ന് അവസാനിക്കുന്ന കമന്റാണ് മിതാലി ട്വിറ്ററിൽ കുറിച്ചത്. ഈ ഇംഗ്ലിഷ് പോസ്റ്റാണ് ഭാഷാപ്രേമികളെ ചൊടിപ്പിച്ചത്. ‘മിതാലിക്ക് തമിഴ് അറിയില്ല, ഇംഗ്ലിഷും ഹിന്ദിയും മാത്രമേ അറിയൂ’ എന്നായിരുന്നു വിമർശനം. തൊട്ടു പിന്നാലെ മറുപടിയുമായി മിതാലി എത്തി. ‘തമിഴാണ് എന്റെ മാതൃഭാഷ. അതിലുപരി ഇന്ത്യക്കാരി എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്നു’ – തമിഴിലും ഇംഗ്ലിഷിലുമായി മിതാലി കുറിച്ചു.