ഇൻഡോർ∙ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ നടപടിയെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്ക് അനുകരണീയമായ മാതൃകയാണ് മാക്സ‌്‌വെല്ലിന്റേതെന്ന് കോലി പ്രകീർത്തിച്ചു. കരിയറിന്റെ ഒരുഘട്ടത്തിൽ എല്ലാം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇൻഡോർ∙ മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുത്ത ഓസീസ് താരം ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ നടപടിയെ പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോലി രംഗത്ത്. രാജ്യാന്തര ക്രിക്കറ്റ് താരങ്ങൾക്ക് അനുകരണീയമായ മാതൃകയാണ് മാക്സ‌്‌വെല്ലിന്റേതെന്ന് കോലി പ്രകീർത്തിച്ചു. കരിയറിന്റെ ഒരുഘട്ടത്തിൽ എല്ലാം അവസാനിച്ചെന്ന തലത്തിലേക്ക് താനും വീണുപോയതാണെന്നും അന്ന് തീർത്തും ഒറ്റപ്പെട്ടുപോയെന്നും കോലി വെളിപ്പെടുത്തി. ബംഗ്ലദേശിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായി മാധ്യമങ്ങളെ കാണുമ്പോഴാണ് കോലി ഇക്കാര്യം വ്യക്തമാക്കിയത്.

മാനസിക സമ്മർദ്ദിന് അടിപ്പെടുന്ന താരങ്ങൾ സജീവ ക്രിക്കറ്റിൽനിന്ന് ഇടവേളയെടുക്കുന്നത് നല്ലതാണെന്ന് കോലി അഭിപ്രായപ്പെട്ടു. ശ്രീലങ്കയ്ക്കെതിരായ പരമ്പരയ്ക്കിടെയാണ് മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി മാക്‌സ്‌വെൽ ടീമിൽനിന്ന് പിൻമാറിയത്. ഇതോടെ മാക്‌സ്‌വെല്ലിനെ പിന്തുണച്ച് പരിശീലകൻ ജസ്റ്റിൻ ലാംഗർ, ക്യാപ്റ്റൻ ആരോൺ ഫിഞ്ച് തുടങ്ങിയവർ രംഗത്തെത്തി. ഇതിനു പിന്നാലെ കഴിഞ്ഞ ദിവസം ഓസ്ട്രേലിയ എ ടീമിൽനിന്ന് സമാനമായ കാരണം ചൂണ്ടിക്കാട്ടി യുവതാരം നിക് മാഡിൻസനും പിൻമാറിയിരുന്നു. മാനസിക സമ്മർദ്ദം മൂലം ഇതു രണ്ടാം തവണയാണ് മാഡിൻസൻ ടീമിൽനിന്ന് സ്വയം പിൻമാറുന്നത്. നേരത്തെ, വനിതാ ക്രിക്കറ്റിലെ സൂപ്പർതാരമായ ഇംഗ്ലണ്ടിന്റെ സാറ ടെയ്‌ലറും മാനസിക സമ്മർദ്ദം ചൂണ്ടിക്കാട്ടി 30–ാം വയസ്സിൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു.

ADVERTISEMENT

സമാനമായ രീതിയിൽ കടുത്ത മാനസിക സമ്മർദ്ദത്തിന് അടിപ്പെട്ടുപോയ ദിനങ്ങൾ തന്റെ കരിയറിലുമുണ്ടെന്ന് കോലി വെളിപ്പെടുത്തി. 2014ൽ ഇന്ത്യ ഇംഗ്ലണ്ടിൽ പര്യടനത്തിനു പോയ സമയത്താണ് സംഭവം. തീർത്തും നിറംമങ്ങിപ്പോയ കോലിയുടെ കരിയറിലെ ഏറ്റവും മോശം പരമ്പരയായാണ് ഇത് എണ്ണപ്പെടുന്നത്.

‘സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഇടവേളയെടുക്കണം എന്നുതന്നെയാണ് എന്റെയും അഭിപ്രായം. എന്റെ കരിയറിലും സമാനമായ സാഹചര്യമുണ്ടായിട്ടുണ്ട്. 2014ൽ ഇംഗ്ലണ്ടിൽ വച്ചായിരുന്നു അത്. അന്ന് എന്തു ചെയ്യണമെന്നറിയാതെ ആകെ പകച്ചുപോയി ഞാൻ. ആരോടും മിണ്ടാൻപോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു ഞാൻ. എന്റെ സാമൂഹിക ജീവിതം തന്നെ താറുമാറായി. പക്ഷേ, അപ്പോഴും എന്റെ മാനസിക ബുദ്ധിമുട്ടുകളേക്കുറിച്ച് ആരോടെങ്കിലും തുറന്നുപറയാൻ എനിക്കു ഭയമായിരുന്നു. കളിയിൽനിന്ന് ഇടവേള ആവശ്യപ്പെടാനും കഴിഞ്ഞില്ല. കാരണം, എന്റെ അവസ്ഥയെയും ആവശ്യത്തെയും മറ്റുള്ളവർ എങ്ങനെ എടുക്കുമെന്ന് അറിയില്ലല്ലോ’ – കോലി പറഞ്ഞു.

ADVERTISEMENT

‘മാനസിക ആരോഗ്യത്തിനും സന്തോഷത്തിനും വലിയ പ്രാധാന്യം കൊടുക്കണമെന്നാണ് എന്റെ അഭിപ്രായം. ഇന്ത്യൻ ക്രിക്കറ്റിനായാലും ടീമിനായാലും ഒരു താരം പ്രധാനപ്പെട്ടതാണെന്നുണ്ടെങ്കിൽ അവരെ നല്ല രീതിയിൽ കൈകാര്യം ചെയ്യാനും കഴിയണം. രാജ്യാന്തര ക്രിക്കറ്റിലേക്ക് എത്തുന്ന താരങ്ങളുടെ കാര്യത്തിൽ ഇതു നിർബന്ധമാണ്. എല്ലാം തുറന്നുപറയാൻ സഹായിക്കുന്ന അന്തരീക്ഷമാണ് വേണ്ടത്’ – കോലി ചൂണ്ടിക്കാട്ടി.

‘അങ്ങനെ നോക്കുമ്പോൾ മാക്സ്‌വെൽ ചെയ്തത് ശ്രദ്ധേയമായ കാര്യമാണെന്നാണ് എന്റെ പക്ഷം. ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് താരങ്ങൾക്ക് അനുകരണീയമായൊരു മാതൃകയാണത്. സമ്മർദ്ദം അകറ്റാൻ പരമാവധി ശ്രമിക്കുക. മനുഷ്യരെന്ന നിലയിൽ അതിനു സാധിക്കാതെ വരുമ്പോൾ തീർച്ചയായും കളിയിൽനിന്ന് വിട്ടുനിൽക്കാൻ കഴിയണം. കളി ഉപേക്ഷിക്കണമെന്നല്ല പറയുന്നത്, മറിച്ച് സ്വന്തം അവസ്ഥയുടെ കാര്യത്തിൽ വ്യക്തത വരുത്തണം’ – കോലി പറഞ്ഞു.

ADVERTISEMENT

English Summary: Glenn Maxwell has 'set the right example for cricketers around the world' - Virat Kohli