ലേലം പൂർണം; കാശുവാരി കമ്മിൻസ് (15.5 കോടി), മാക്സ്‍വെൽ (10.75), മോറിസ് (10)
കൊൽക്കത്ത ∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്തയിൽ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ 332 താരങ്ങളാണ് ഊഴം തേടിയത്. അതിൽ 62 പേരെ എട്ടു ടീമുകളും ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തു. ഇത്രയും പേർക്കായി എട്ടു ടീമുകളും ചേർന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 29
കൊൽക്കത്ത ∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്തയിൽ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ 332 താരങ്ങളാണ് ഊഴം തേടിയത്. അതിൽ 62 പേരെ എട്ടു ടീമുകളും ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തു. ഇത്രയും പേർക്കായി എട്ടു ടീമുകളും ചേർന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 29
കൊൽക്കത്ത ∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്തയിൽ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ 332 താരങ്ങളാണ് ഊഴം തേടിയത്. അതിൽ 62 പേരെ എട്ടു ടീമുകളും ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തു. ഇത്രയും പേർക്കായി എട്ടു ടീമുകളും ചേർന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 29
കൊൽക്കത്ത ∙ ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലത്തിന് കൊൽക്കത്തയിൽ സമാപനം. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ 332 താരങ്ങളാണ് ഊഴം തേടിയത്. അതിൽ 62 പേരെ എട്ടു ടീമുകളും ചേർന്ന് ലേലത്തിൽ വിളിച്ചെടുത്തു. ഇത്രയും പേർക്കായി എട്ടു ടീമുകളും ചേർന്ന് ചെലവഴിച്ചത് 140 കോടി രൂപയാണ്. ഇക്കൂട്ടത്തിൽ 29 പേർ വിദേശ താരങ്ങളാണ്. ലേലത്തിൽ ഏറ്റവും കൂടുതൽ വില ലഭിച്ച രണ്ടു താരങ്ങൾ ഓസ്ട്രേലിയയിൽനിന്നാണ്. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസാണ് ഇത്തവണ ലേലത്തിലെ വിലകൂടിയ താരം. 10.75 കോടിക്ക് പഴയ തട്ടകമായ കിങ്സ് ഇലവൻ പഞ്ചാബിലേക്ക് തിരിച്ചെത്തിയ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്ലാണ് രണ്ടാമത്.
ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് (10 കോടി രൂപയ്ക്ക് ആർസിബിയിൽ), വെസ്റ്റിൻഡീസ് താരം ഷെൽഡൺ കോട്രൽ (8.5 കോടിക്ക് കിങ്സ് ഇലവൻ പഞ്ചാബ്), നേഥൻ കൂൾട്ടർനീൽ (8 കോടിക്ക് മുംബൈ ഇന്ത്യൻസിൽ), വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (7.75 കോടിക്ക് ഡൽഹിയിൽ), ഇംഗ്ലണ്ട് താരം സാം കറൻ (5.5 കോടിക്ക് ചെന്നൈയിൽ), ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ (5.25 കോടി രൂപയ്ക്ക് കൊൽക്കത്തയിൽ), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (4.40 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ) എന്നിവരാണ് ഇതുവരെ കൂടുതൽ വില ലഭിച്ചവർ. ഇന്ത്യൻ താരങ്ങളിൽ പിയൂഷ് ചൗളയ്ക്കാണ് കൂടുതൽ വില ലഭിച്ചത്. 6.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് ചൗളയെ സ്വന്തമാക്കിയത്. വരുൺ ചക്രവർത്തിയും (4 കോടിക്ക് കൊൽക്കത്തയിൽ) ലേലത്തിൽ നേട്ടം കൊയ്തു. റോബിൻ ഉത്തപ്പ, ജയ്ദേവ് ഉനദ്കട് എന്നിവരെ മൂന്നു കോടി രൂപ വീതം നൽകി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
അതേസമയം, ലേലത്തിനുണ്ടായിരുന്ന കേരള രഞ്ജി താരം ജലജ് സക്സേന, സച്ചിൻ ബേബി, എസ്. മിഥുൻ, വിഷ്ണു വിനോദ് തുടങ്ങിയവരെ ആരും വാങ്ങിയില്ല. ഓരോ ടീമുകളും സ്വന്തമാക്കിയ താരങ്ങളുടെ സമ്പൂർണ പട്ടിക ഇതാ:
∙ മുംബൈ ഇന്ത്യൻസ് – ആറ്
നേഥൻ കൂൾട്ടർനീൽ – 8 കോടി
ക്രിസ് ലിൻ – 2 കോടി
സൗരഭ് തിവാരി – 50 ലക്ഷം
ദിഗ്‌വിജയ് ദേശ്മുഖ് – 20 ലക്ഷം
പ്രിൻസ് ബൽവന്ത് റായ് സിങ് – 20 ലക്ഷം
മൊഹ്സിൻ ഖാൻ – 20 ലക്ഷം
∙ കിങ്സ് ഇലവൻ പഞ്ചാബ് – ഒൻപത്
ഗ്ലെൻ മാക്സ്‍വെൽ – 10.75 കോടി
ഷെൽഡൺ കോട്രൽ – 8.5 കോടി
ക്രിസ് ജോർദാൻ – 3 കോടി
രവി ബിഷ്ണോയ് – 2 കോടി
പ്രഭ്സിമ്രാൻ സിങ് – 55 ലക്ഷം
ദീപക് ഹൂഡ – 50 ലക്ഷം
ജിമ്മി നീഷം – 50 ലക്ഷം
ഇഷാൻ പോറെൽ – 20 ലക്ഷം
തേജീന്ദർ ധില്ലൻ – 20 ലക്ഷം
∙ ചെന്നൈ സൂപ്പർ കിങ്സ് – നാല്
സാം കറൻ – 5.5 കോടി
പിയൂഷ് ചാവ്‌ല – 6.75 കോടി
ജോഷ് ഹെയ്‌സൽവുഡ് – 2 കോടി
ആർ. സായ് കിഷോർ – 20 ലക്ഷം
∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ – എട്ട്
ക്രിസ് മോറിസ് – 10 കോടി
ആരോൺ ഫിഞ്ച് – 4.40 കോടി
കെയ്ൻ റിച്ചാർഡ്സൻ – 4 കോടി
ഡെയ്ൽ സ്റ്റെയ്ൻ – 2 കോടി
ഇസൂരു ഉഡാന – 50 ലക്ഷം
ഷഹബാസ് അഹമ്മദ് – 20 ലക്ഷം
ജോഷ്വ ഫിലിപ് – 20 ലക്ഷം
പവൻ ദേശ്പാണ്ഡെ – 20 ലക്ഷം
∙ ഡൽഹി ക്യാപിറ്റൽസ് – എട്ട്
ഷിമ്രോൺ ഹെറ്റ്മയർ – 7.75 കോടി
മാർക്കസ് സ്റ്റോയ്നിസ് – 4.8 കോടി
അലക്സ് കാരി – 2.40 കോടി
ക്രിസ് വോക്സ് – 1.5 കോടി
ജയ്സൻ റോയി – 1.5 കോടി
മോഹിത് ശർമ – 50 ലക്ഷം
തുഷാർ ദേശ്പാണ്ഡെ – 20 ലക്ഷം
ലളിത് യാദവ് – 20 ലക്ഷം
∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് – ഒൻപത്
പാറ്റ് കമ്മിൻസ് – 15.5 കോടി
ഒയിൻ മോർഗൻ – 5.25 കോടി
വരുൺ ചക്രവർത്തി – 4 കോടി
ടോം ബാന്റൻ – ഒരു കോടി
രാഹുൽ ത്രിപാഠി – 60 ലക്ഷം
എം.സിദ്ധാർഥ് – 20 ലക്ഷം
ക്രിസ് ഗ്രീൻ – 20 ലക്ഷം
നിഖിൽ നായിക് – 20 ലക്ഷം
പ്രവീൻ താംബെ – 20 ലക്ഷം
∙ രാജസ്ഥാൻ റോയൽസ് – പതിനൊന്ന്
റോബിൻ ഉത്തപ്പ – 3 കോടി
ജയ്ദേവ് ഉനദ്കട് – 3 കോടി
യശ്വസി ജയ്സ്വാൾ – 2.40
കാർത്തിക് ത്യാഗി – 1.30 കോടി
ടോം കറൻ – ഒരു കോടി
ആൻഡ്രൂ ടൈ – ഒരു കോടി
അനൂജ് റാവത്ത് – 80 ലക്ഷം
ഡേവിഡ് മില്ലർ – 75 ലക്ഷം
ഒഷെയ്ൻ തോമസ് – 50 ലക്ഷം
ആകാശ് സിങ് – 20 ലക്ഷം
അനിരുദ്ധ് ജോഷി – 20 ലക്ഷം
∙ സൺറൈസേഴ്സ് ഹൈദരാബാദ് – ഏഴ്
മിച്ചൽ മാർഷ് – 2 കോടി
വിരാട് സിങ് – 1.9 കോടി
പ്രിയം ഗാർഗ് – 1.9 കോടി
ഫാബിയൻ അലൻ – 50 ലക്ഷം
സന്ദീപ് ബാവനക – 20 ലക്ഷം
സഞ്ജയ് യാദവ് – 20 ലക്ഷം
അബ്ദുൽ സമദ് – 20 ലക്ഷം
∙ വാങ്ങാൻ ആളില്ലാതെ പോയ പ്രമുഖർ
ഹനുമ വിഹാരി, ചേതേശ്വർ പൂജാര, എവിൻ ലൂയിസ്, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗപ്ടിൽ, കാർലോസ് ബ്രാത്‌വയ്റ്റ്, ആൻഡിൽ പെഹ്‌ലൂക്‌വായോ, കോളിൻ മൺറോ, ബെൻ കട്ടിങ്, ആൻറിച് നോർജെ, മാർക്ക് വുഡ്, ബരീന്ദർ സ്രാൻ, അൽസാരി ജോസഫ്, മുസ്താഫിസുർ റഹ്മാൻ, ഹെൻറിച് ക്ലാസൻ, കുശാൽ പെരേര, മുഷ്ഫിഖുർ റഹിം, ഷായ് ഹോപ്പ്, ആദം സാംപ, ജയിംസ് പാറ്റിൻസൻ, ലിയാം പ്ലങ്കറ്റ്, യൂസഫ് പഠാൻ, ടിം സൗത്തി, ജെയ്സൻ ഹോൾഡർ, ഇഷ് സോധി, സീൻ ആബട്ട്, കെസറിക് വില്യംസ്, സ്റ്റ്യുവാർട്ട് ബിന്നി, മാറ്റ് ഹെൻറി, ഹെയ്ഡൻ വാൽഷ്, എയ്ഞ്ചലോ മാത്യൂസ്, ആഷ്ടൺ ആഗർ, മോയ്സസ് ഹെൻറിക്വസ്, ഡാർസി ഷോർട്ട്, തിസാര പെരേര, ആഷ്ടൺ ടേണർ, റിലീ റൂസ്സോ, അലക്സ് ഹെയ്ൽസ്, കോറി ആൻഡേഴ്സൻ, ദസൂൺ ഷനാക, ഡാൻ ക്രിസ്റ്റ്യൻ, റാസി വാൻഡർ ദസ്സൻ, ജയിംസ് ഫോക്നർ, ബ്രണ്ടൻ കിങ്, എയ്ഡൻ മർക്രം, നുവാൻ പ്രദീപ്, ജീവൻ മെൻഡിസ്, സാബിർ റഹ്മാൻ, മുഹമ്മദ് സയ്ഫുദ്ദീൻ, ടോം ലാഥം, ടബ്രായിസ് ഷംസി, ദിമുത് കരുണരത്നെ.
English Summary: Indian Premier League 2020 Auction, Live Updates