പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി

പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പുണെ∙ നീണ്ട കാലത്തെ ഇടവേളയ്ക്കു ശേഷം ഇന്ത്യൻ ജഴ്സിയിൽ കളിക്കാനിറങ്ങിയ മലയാളി താരം സഞ്ജു സാംസണ് തകർപ്പൻ തുടക്കത്തിനുശേഷം തകർച്ചയോടെ മടക്കം! നേരിട്ട ആദ്യ പന്തുതന്നെ ഗാലറിയിലെത്തിച്ച് ക്യാപ്റ്റൻ വിരാട് കോലിയുള്‍പ്പെടെയുള്ള സഹതാരങ്ങളിലും ആരാധകരിലും ആവേശമുണർത്തിയ സഞ്ജു, രണ്ടാം പന്തിൽ എൽബിയിൽ കുരുങ്ങി പുറത്തായി. കാത്തുകാത്തിരുന്നു കിട്ടിയ അവസരത്തിൽ സഞ്ജു ആവേശത്തോടെ തുടങ്ങിയെങ്കിലും ആ ആവേശം അതേപടി നിലനിർത്താനാകാതെ പോയത് ആരാധകർക്കും നിരാശയായി. പിന്നീടു വിക്കറ്റിനു പിന്നിൽ കരുത്തുകാട്ടിയ സഞ്ജു ഒരു സ്റ്റംപിങ്ങും സ്വന്തമാക്കി കയ്യടി നേടി.

പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ ക്യാപ്റ്റൻ വിരാട് കോലി ടോസിനായി എത്തുമ്പോൾ മലയാളി ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. ദീർഘനാളായി ടീമിനൊപ്പമുണ്ടെങ്കിലും അവസരം കിട്ടാത്ത സഞ്ജുവിന് പുണെയിൽ ടീം അവസരം നൽകിയേക്കുമെന്ന റിപ്പോർട്ടുകളായിരുന്നു കാത്തിരിപ്പിന് നിദാനം. ടോസ് നേടിയ ശ്രീലങ്കൻ നായകൻ ലസിത് മലിംഗ ബോളിങ് തിരഞ്ഞെടുക്കുമ്പോഴും ഇന്ത്യൻ നായകനെ കേൾക്കാൻ കാത്തിരിക്കുകയായിരുന്നു അവർ. തന്റെ ഊഴത്തിനുശേഷം കോലിക്കു വഴിമാറി മലിംഗ മടങ്ങുമ്പോൾ കാത്തിരിപ്പ് ഉച്ചാസ്ഥിയിലെത്തി. ആദ്യം ബാറ്റു ചെയ്യുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് പറഞ്ഞു തുടങ്ങിയ കോലി തൊട്ടുപിന്നാലെ സസ്പെൻസ് പൊട്ടിച്ചു. ‘ഋഷഭ് പന്തിനു പകരം സഞ്ജു സാംസൺ ഇന്ന് വിക്കറ്റ് കീപ്പർ’. കുൽദീപിനു പകരം ചെഹലും ശിവം ദുബെയ്ക്കു പകരം മനീഷ് പാണ്ഡെയും കളിക്കുമെന്ന വാചകമൊന്നും മലയാളി ആരാധകർ കേട്ടില്ല.

ADVERTISEMENT

പിന്നെ കാത്തിരിപ്പായിരുന്നു. സഞ്ജുവിന്റെ ഊഴത്തിനായുള്ള കാത്തിരിപ്പ്. ഓപ്പണർമാരായ ലോകേഷ് രാഹുലും ശിഖർ ധവാനും തകർത്തടിച്ചതോടെ സഞ്ജുവിന് ബാറ്റിങ്ങിന് അവസരം ലഭിക്കുമോയെന്ന സന്ദേഹമുയർന്നു. ബാറ്റിങ് ഓർഡനുസരിച്ച് അഞ്ചാമതോ ആറാമതോ ആണ് സഞ്ജു ബാറ്റിങ്ങിനെത്തേണ്ടത്. പക്ഷേ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായതോടെ ഇന്ത്യ വിക്കറ്റ് നഷ്ടം കൂടാതെ 10 ഓവർ പിന്നിട്ടു. ഇതിനിടെ ധവാൻ അർധസെഞ്ചുറി കടന്നു. ഓപ്പണിങ് കൂട്ടുകെട്ട് 100 കടക്കുമെന്ന് കരുതിയിരിക്കെയാണ് ധവാന്റെ പുറത്താകൽ. ലക്ഷൺ സന്ദാകന്‍ ബോൾ ചെയ്ത 11–ാ ഓവറിലെ അഞ്ചാം പന്തിൽ ധവാനു പിഴച്ചു. ഗുണതിലകയ്ക്കു ക്യാച്ച് സമ്മാനിച്ച് പുറത്ത്!

ഇതിനു പിന്നാലെയാണ് മലയാളികൾ ആകാംക്ഷയോടെ കാത്തിരുന്ന നിമിഷമെത്തിയത്. വൺഡൗണായി സ്ഥാനക്കയറ്റം കിട്ടിയെത്തിയത് സഞ്ജു! ധവാനെ പുറത്താക്കിയ സന്ദാകന്റെ അവസാന പന്തായിരുന്നു സഞ്ജു നേരിട്ട ആദ്യ പന്ത്. ക്ഷമയേതും കാട്ടാതെ നേരിട്ട ആദ്യ പന്തുതന്നെ സഞ്ജു മുൻകാലിലൂന്നി ഉയർത്തിവിട്ടു. മിസ് ഹിറ്റെന്ന തോന്നലുയർന്നെങ്കിലും ലോങ് ഓഫിലെ ഫീൽഡറുടെ തലയ്ക്കു മുകളിലൂടെ പന്ത് ഗാലറിയിൽ! പവലിയനിൽ ക്യാപ്റ്റൻ വിരാട് കോലി തുള്ളിച്ചാടി. രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരവ് പ്രഖ്യാപിച്ച് സഞ്ജുവിന്റെ കയ്യൊപ്പ് ചാർത്തിയ കിടിലൻ സിക്സർ! ഈ സിക്സോടെ ഇന്ത്യൻ സ്കോർ 100 കടന്നു.

ADVERTISEMENT

പക്ഷേ ആവേശം അവിടംകൊണ്ടു തീർന്നു. തൊട്ടടുത്ത ഓവറിൽ സാംസണ് അവസരം ലഭിക്കുന്നത് മൂന്നാം പന്തിൽ. വാനിന്ദു ഹസരംഗയുടെ പന്തിന്റെ ഗതിയറിയാതെ ബാറ്റുവച്ച യുവതാരത്തിനു പിഴച്ചു. പന്തുനേരെ പാഡിലിടിച്ചു. ഹസരംഗയുടെ ദൈർഘ്യമേറിയ അപ്പീലിനൊടുവിൽ അംപയറുടെ ചൂണ്ടുവിരൽ ഉയർന്നു. സഞ്ജു ഔട്ട്! ആദ്യ പന്തിലെ സിക്സറിന്റെ ആവേശമടങ്ങും മുൻപേ സഞ്ജു പുറത്ത്. നോൺ സ്ട്രൈക്കേഴ്സ് എൻഡിൽനിന്ന കെ.എൽ. രാഹുലുമായി കൂടിയാലോചിച്ച് റിവ്യൂവിനു നിൽക്കാതെ തന്നെ സഞ്ജു മടങ്ങി.

2015ൽ 20–ാം വയസ്സിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ മലയാളി താരത്തിന് ഇതിനിടെ അത്ര മികച്ചതൊന്നുമല്ലാത്ത ഒരു റെക്കോർഡും ലഭിച്ചു. അരങ്ങേറ്റത്തിനുശേഷം 73 രാജ്യാന്തര ട്വന്റി20കളുടെ ഇടവേളയ്ക്കുശേഷമാണ് സ‍ഞ്ജു വീണ്ടും പുണെയിൽ ഇന്ത്യൻ ജഴ്സിയണിഞ്ഞത്. ഇതോടെ അഞ്ചു വർഷവും 73 മത്സരങ്ങളും നീണ്ട ഇടവേളയ്ക്കുശേഷം വീണ്ടും ഇന്ത്യൻ ജഴ്സിയണിഞ്ഞ സഞ്ജുവിന്റെ പേരിലാണ് ഇനി രാജ്യാന്തര ക്രിക്കറ്റിൽ കളിക്കാനുള്ള കാത്തിരിപ്പിന്റെ റെക്കോർഡ്. 65 മത്സരങ്ങൾ കാത്തിരുന്ന ഉമേഷ് യാദവ് ഇതോടെ രണ്ടാമനായി. ലോക ക്രിക്കറ്റിൽ ഇക്കാര്യത്തിൽ മുന്നിൽ ഇംഗ്ലണ്ടിന്റെ ജോ ഡെൻലിയാണ്. രണ്ടു മത്സരങ്ങൾക്കിടെ 79 മത്സരങ്ങളാണ് ഡെൻലി കാത്തിരുന്നത്. ഇംഗ്ലണ്ടിന്റെ തന്നെ ലിയാം പ്ലങ്കറ്റ് 74 മത്സരങ്ങളുടെ ഇടവേളയ്ക്കു ശേഷം കളിച്ചിട്ടുണ്ട്.

ADVERTISEMENT

English Summary: Sanju Samson Hits First Ball for Six and Out in the Second Ball

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT