മെൽബൺ∙ പ്രതീക്ഷയുടെ ഭാരവും ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദവും പിടികൂടിയതോടെ ‘കളിമറന്ന’ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോക ചാംപ്യൻമാർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും പൂർണമായും നിരായുധരാക്കിയാണ്

മെൽബൺ∙ പ്രതീക്ഷയുടെ ഭാരവും ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദവും പിടികൂടിയതോടെ ‘കളിമറന്ന’ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോക ചാംപ്യൻമാർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും പൂർണമായും നിരായുധരാക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പ്രതീക്ഷയുടെ ഭാരവും ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദവും പിടികൂടിയതോടെ ‘കളിമറന്ന’ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോക ചാംപ്യൻമാർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും പൂർണമായും നിരായുധരാക്കിയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ പ്രതീക്ഷയുടെ ഭാരവും ലോകകപ്പ് ഫൈനലിന്റെ സമ്മർദ്ദവും പിടികൂടിയതോടെ ‘കളിമറന്ന’ ഇന്ത്യയെ വീഴ്ത്തി ഓസ്ട്രേലിയൻ വനിതകൾ തുടർച്ചയായ രണ്ടാം തവണയും ട്വന്റി20 ലോക ചാംപ്യൻമാർ. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഇന്ത്യയെ ബോളിങ്ങിലും ഫീൽഡിങ്ങിലും ബാറ്റിങ്ങിലും പൂർണമായും നിരായുധരാക്കിയാണ് ഓസീസിന്റെ കിരീടധാരണം. കലാശപ്പോരിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്ട്രേലിയ നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 184 റൺസ്. ഈ ലോകകപ്പിൽ ഇതുവരെ ആരും നേടിയിട്ടില്ലാത്ത സ്കോറിലേക്കു ബാറ്റെടുത്ത ഇന്ത്യയുടെ മറുപടി 19.1 ഓവറിൽ 99 റൺസിൽ അവസാനിച്ചു. ഓസീസിന്റെ ജയം 85 റൺസിന്. തകർത്തടിച്ച് അർധസസെഞ്ചുറി നേടിയ ഓപ്പണർ അലീസ ഹീലിയാണ് കളിയിലെ താരം. ബേത്ത് മൂണി ടൂർണമെന്റിന്റെ താരമായി. വനിതാ ട്വന്റി20യിൽ ഓസ്ട്രേലിയയുടെ അഞ്ചാം കിരീട നേട്ടമാണിത്.

ലോകകപ്പ് ഫൈനലിലേക്കുള്ള പ്രയാണത്തിനു ചുക്കാൻ പിടിച്ച ബോളർമാരും ഓപ്പണർ ഷഫാലി വർമയും ഒരുപോലെ നിരാശപ്പെടുത്തിയതോടെ കന്നി ട്വന്റി20 ലോകകപ്പ് ഇന്ത്യ മറക്കാനാഗ്രഹിക്കുന്ന മത്സരമായി. ഓസീസിനായി ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും സെഞ്ചുറി കൂട്ടുകെട്ടു തീർത്താണ് ഇന്ത്യയ്ക്കു മുന്നിൽ കൂറ്റൻ വിജയലക്ഷ്യമുയർത്തിയത്. ഇരുവരെയും വ്യക്തിഗത സ്കോർ യഥാക്രമം ഒൻപതിലും എട്ടിലും നിൽക്കെ ഇന്ത്യൻ ഫീൽഡർമാർ കൈവിട്ടത് മത്സരത്തിൽ നിർണായകമായി. ഹീലി 39 പന്തിൽ ഏഴു ഫോറും അഞ്ചു സിക്സും സഹിതം 75 റൺസെടുത്ത് പുറത്തായി. സഹ ഓപ്പണർ ബേത്ത് മൂണി 54 പന്തിൽ 10 ഫോറുകൾ സഹിതം 78 റൺസുമായി പുറത്താകാതെ നിന്നു.

ADVERTISEMENT

പിന്നീട് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയപ്പോളും ഇന്ത്യയ്ക്ക് പ്രതീക്ഷയില്ലായിരുന്നു. ബാറ്റിങ്ങിന്റെ നെടുന്തൂണായ ഓപ്പണർ ഷഫാലി വർമ ആദ്യ ഓവറിൽത്തന്നെ പുറത്തായതോടെ ആകെയുള്ള ചെറുവെളിച്ചവും കെട്ടു. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 33 റൺസെടുത്ത ദീപ്തി ശർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. വേദ കൃഷ്ണമൂർത്തി (24 പന്തിൽ 19), റിച്ച ഘോഷ് (18 പന്തിൽ 18) എന്നിവരും തോൽവി ഭാരം കുറച്ചു. ബാറ്റിങ്ങിനിടെ ഹെൽമറ്റിന് ഏറുകൊണ്ട് മടങ്ങിയ താനിയ ഭാട്യയ്ക്കു പകരം കൺകഷൻ സബ്സ്റ്റിറ്റ്യൂട്ടായാണ് റിച്ച ഘോഷ് ബാറ്റിങ്ങിനെത്തിയത്. ഓസീസിനായി മേഗൻ ഷൂട്ട് 3.1 ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റും ജെസ് ജോനാസൻ 4 ഓവറിൽ 29 റൺസ് വഴങ്ങി മൂന്നു വിക്കറ്റും വീഴ്ത്തി.

ഷഫാലിക്കു (മൂന്നു പന്തിൽ രണ്ട്) പുറമെ സഹ ഓപ്പണർ സ്മൃതി മന്ഥന (എട്ടു പന്തിൽ 11), ജമീമ റോഡ്രിഗസ് (0), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (ഏഴു പന്തിൽ നാല്), ശിഖ പാണ്ഡെ (നാല് പന്തിൽ രണ്ട്), രാധാ യാദവ് (ഒന്ന്), പൂനം യാദവ് (ഒന്ന്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം. ഓസീസിനായി മേഗൻ ഷൂട്ട് 3.1 ഓവറിൽ 18 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ജെസ് ജൊനാസൻ നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. സോഫി മോളിന്യൂക്സ്, ഡെലിസ കിമിൻസ്, നിക്കോള കാരി എന്നിവർ ഓരോ വിക്കറ്റെടുത്തു.

ADVERTISEMENT

∙ കരുത്തായി ഓപ്പണർമാർ

നേരത്തെ, ഓപ്പണർമാരായ അലീസ ഹീലിയും ബേത്ത് മൂണിയും തകർത്തടിച്ചതോടെ ആദ്യം ബാറ്റുചെയ്ത ഓസ്ട്രേലിയ നേടിയത് 184 റൺസ്. നിശ്ചിത 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 184 റൺസെടുത്തത്. തുടക്കം മുതലേ തകർത്തടിച്ച ഹീലി 39 പന്തിൽ ഏഴു ഫോറും അഞ്ചു സിക്സും സഹിതം 75 റൺസെടുത്തു. സഹ ഓപ്പണർ ബേത്ത് മൂണി 54 പന്തിൽ 10 ഫോറുകൾ സഹിതം 78 റൺസുമായി പുറത്താകാതെ നിന്നു. ഈ ലോകകപ്പിൽ ഇരുവരുടെയും മൂന്നാമത്തെ അർധസെഞ്ചുറിയാണിത്. ഇന്ത്യയ്ക്കായി ദീപ്തി ശർമ രണ്ടും പൂനം യാദവ്, രാധാ യാദവ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ADVERTISEMENT

ക്യാപ്റ്റൻ മെഗ് ലാന്നിങ് (15 പന്തിൽ 16), ആഷ്‌ലി ഗാർഡ്നർ (മൂന്നു പന്തിൽ രണ്ട്), റേച്ചൽ ഹെയ്ൻസ് (അഞ്ച് പന്തിൽ നാല്) എന്നിവരാണ് ഓസീസ് ഇന്നിങ്സിൽ പുറത്തായ മറ്റുള്ളവർ. ഓപ്പണിങ് വിക്കറ്റിൽ അലീസ ഹീലി – ബേത്ത് മൂണി സഖ്യം പടുത്തുയർത്തിയ സെഞ്ചുറി കൂട്ടുകെട്ടാണ് ഓസീസ് ഇന്നിങ്സിന്റെ നട്ടെല്ല്. 11.4 ഓവറിൽ ഇരുവരും കൂട്ടിച്ചേർത്തത് 115 റൺസ്. ബംഗ്ലദേശിനെതിരായ ഗ്രൂപ്പ് മത്സരത്തിലും ഇരുവരും ചേർന്ന് ഓപ്പണിങ് വിക്കറ്റിൽ 151 റൺസ് കൂട്ടുകെട്ടു തീർത്തിരുന്നുു. വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ അലീസ ഹീലി നൽകിയ ക്യാച്ച് ഷഫാലി വർമ കൈവിട്ടതാണ് ഇന്ത്യയ്ക്ക് വിനയായത്. തൊട്ടുപിന്നാലെ വ്യക്തിഗത സ്കോർ എട്ടിൽ നിൽക്കെ ബേഥ് മൂണി നൽകിയ ക്യാച്ച് സ്വന്തം ബോളിങ്ങിൽ രാജേശ്വരി ഗെയ്ക്‌വാദും കൈവിട്ടു. കന്നി ഫൈനൽ കളിക്കുന്നതിന്റെ സമ്മർദ്ദം ഇന്ത്യൻ താരങ്ങളെ പിടികൂടിയത് മുതലെടുത്താണ് ഓസീസ് ഓപ്പണർ തകർത്തടിച്ചത്.

ദീപ്തി ശർമയെറിഞ്ഞ ആദ്യ ഓവറിൽത്തന്നെ രണ്ടു ഫോറുകളോടെ മിന്നുന്ന തുടക്കമിട്ട ഹീലിയെ വ്യക്തിഗത സ്കോർ ഒൻപതിൽ നിൽക്കെ ഷഫാലി വർമയാണ് കൈവിട്ടത്. അവിടുന്നങ്ങോട്ട് തകർത്തടിച്ച ഹീലി വെറും 30 പന്തിൽ അർധസെഞ്ചുറി പിന്നിട്ടു. ഏഴു ഫോറും രണ്ടു സിക്സും സഹിതമായിരുന്നു ഹീലിയുടെ അർധസെഞ്ചുറി. തൊട്ടടുത്ത ഓവറിൽ ശിഖ പാണ്ഡെയ്ക്കെതിരെ ഹാട്രിക് സിക്സ് നേടി ഹീലി ഓസീസ് ആരാധകരെ രസിപ്പിച്ചു. സെഞ്ചുറി ലക്ഷ്യമാക്കി കുതിക്കുകയായിരുന്ന ഹീലിയെ ഒടുവിൽ രാധാ യാദവാണ് പുറത്താക്കിയത്. മറ്റൊരു സിക്സിനുള്ള ശ്രമത്തിൽ വേദ കൃഷ്ണമൂർത്തിക്കു ക്യാച്ച് സമ്മാനിച്ച് മടങ്ങുമ്പോൾ 39 പന്തിൽനിന്ന് ഏഴു ഫോറും അഞ്ചു സിക്സും സഹിതം അടിച്ചെടുത്ത 75 റൺസാണ് ഹീലിയുടെ പേരിലുണ്ടായിരുന്നത്.

ഇതിനിടെ, ഹീലിയുടെ ഓപ്പണിങ് പങ്കാളി ബേഥ് മൂണിയെയും ഇന്ത്യ കൈവിട്ടു സഹായിച്ചു. നാലാം ഓവറിൽ സ്വന്തം ബോളിങ്ങിൽ ബേഥ് മൂണി നൽകിയ അവസരം രാജേശ്വരി ഗെയ്‌ക്‌വാദാണ് കൈവിട്ടത്. ‘ലൈഫ്’ മുതലെടുത്ത മൂണിയും അർധസെഞ്ചുറി നേടി. 41 പന്തിൽ ആറു ഫോറുകൾ സഹിതമാണ് മൂണി ഒൻപതാം ട്വന്റി20 അർധസെഞ്ചുറി പിന്നിട്ടത്. ഒടുവിൽ ദീപ്തി ശർമയെറിഞ്ഞ 17–ാം ഓവറിലാണ് ഇന്ത്യയ്ക്ക് ഒന്നു ചിരിക്കാനായത്. ഈ ഓവറിലെ രണ്ടാം പന്തിൽ ഓസീസ് ക്യാപ്റ്റൻ മെഗ് ലാന്നിങ്ങും (15 പന്തിൽ 16), അഞ്ചാം പന്തിൽ ആഷ്‍ലി ഗാർഡ്നറും (രണ്ട്) പുറത്തായി. 19–ാം ഓവറിലെ അഞ്ചാം പന്തിൽ റേച്ചൽ ഹെയ്ൻസിനെ (അഞ്ച് പന്തിൽ നാല്) പൂനം യാദവ് ബൗൾഡാക്കിയെങ്കിലും നിക്കോള കാരിയും മൂണിയും ചേർന്ന് ഓസീസ് സ്കോർ 184ൽ എത്തിച്ചു. കാരി അഞ്ച് പന്തിൽ അഞ്ച് റൺസുമായി പുറത്താകാതെ നിന്നു.

English Summary: India Women vs Australia Women, Final - Live Cricket Score