മെൽബൺ∙ ഓസ്ട്രേലിയയിലെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ട്വന്റി20 വനിതാ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ആരാധകരിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന കലാശപ്പോരാട്ടത്തിന് സ്റ്റേഡിയത്തിലെത്തി സാക്ഷ്യം വഹിച്ച ഒരാൾക്കാണ് കൊറോണ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെൽബൺ∙ ഓസ്ട്രേലിയയിലെ വിഖ്യാതമായ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇക്കഴിഞ്ഞ ഞായറാഴ്ച നടന്ന ട്വന്റി20 വനിതാ ലോകകപ്പ് ഫൈനൽ കാണാനെത്തിയ ആരാധകരിൽ ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി റിപ്പോർട്ട്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ നടന്ന കലാശപ്പോരാട്ടത്തിന് സ്റ്റേഡിയത്തിലെത്തി സാക്ഷ്യം വഹിച്ച ഒരാൾക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മത്സരം 85 റൺസിന് ജയിച്ച ഓസ്ട്രേലിയ തുടർച്ചയായ രണ്ടാം തവണയും കിരീടം ചൂടിയിരുന്നു.

വനിതാ ക്രിക്കറ്റിൽ കാണികളുടെ എണ്ണത്തിൽ റെക്കോർഡിട്ട മത്സരമായിരുന്നു മാർ‌ച്ച് എട്ടിന് വനിതാ ദിനത്തിൽ മെൽബണിൽ നടന്ന ഇന്ത്യ–ഓസ്ട്രേലിയ വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ. ആകെ 86,174 പേരാണ് മത്സരം വീക്ഷിക്കാൻ എംസിജിയിലെത്തിയത് എന്നാണ് ഐസിസിയുടെ ഔദ്യോഗിക കണക്ക്. ഇക്കൂട്ടത്തിൽ ഒരാൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

ADVERTISEMENT

‘മാർച്ച് എട്ടിന് മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) നടന്ന ഐസിസി വനിതാ ട്വന്റി20 ലോകകപ്പ് ഫൈനൽ നേരിട്ട് വീക്ഷിച്ച ഒരാൾക്ക് കോവിഡ് 19 സ്ഥിരീകരിച്ചു’ – മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് മാനേജ്മെന്റ് പ്രസ്താവനയിൽ അറിയിച്ചു. അത്ര ഗുരുതരമല്ലാത്ത ‘ലോ–റിസ്ക്’  വിഭാഗത്തിൽ പെടുന്നതാണ് വൈറസ് ബാധയെന്നാണ് ദ് ഡിപ്പാർട്മെന്റ് ഓഫ് ഹെൽത്ത് ആൻഡ് ഹ്യൂമൻ സർവീസസ് (ഡിഎച്ച്എച്ച്എസ്) നൽകുന്ന വിവരം. എംസിജിയിലെ എൻ 42 സെക്ഷനിൽ നോർത്തേൺ സ്റ്റാൻഡിലുള്ള ലെവൽ 2 മേഖലയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചയാൾ ഇരുന്നിരുന്നതെന്നും അറിയിച്ചിട്ടുണ്ട്.

ഈ മേഖലയിൽ ഇരുന്നു മത്സരം വീക്ഷിച്ചവർ പ്രത്യേകം ശ്രദ്ധിക്കണമെന്നും വ്യക്തിശുചിത്വം കൂടുതലായി പാലിക്കണമെന്നും ഡിഎച്ച്എച്ച്എസ് ആവശ്യപ്പെട്ടതായി എംസിജി അധികൃതർ വ്യക്തമാക്കി. ആർക്കെങ്കിലും പനിയുടെ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉടനടി ചികിത്സ തേടണമെന്നും നിർദ്ദേശമുണ്ട്.

ADVERTISEMENT

English Summary: Spectator at India-Australia Women's T20 World Cup final diagnosed with COVID-19