(ഓസീസ്) ചേച്ചിമാരും (ഇന്ത്യൻ) കുട്ടികളും; ഫൈനലിലെ തോൽവി വെറുതെയല്ല!
2010 ഫെബ്രുവരി ഒന്നാം തീയതി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനു വേണ്ടി എലിസ് പെറി തന്റെ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഇപ്പുറം ഹരിയാനയിലെ റോത്തക്ക് ജില്ലയിലെ ഒരു പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വാർഷിക പരീക്ഷയുടെ തിരക്കിലായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ സ്റ്റാർ

2010 ഫെബ്രുവരി ഒന്നാം തീയതി ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീമിനു വേണ്ടി എലിസ് പെറി തന്റെ അരങ്ങേറ്റ മത്സരം കളിക്കുമ്പോൾ കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ് ഇപ്പുറം ഹരിയാനയിലെ റോത്തക്ക് ജില്ലയിലെ ഒരു പബ്ലിക് സ്കൂളിൽ ഒന്നാം ക്ലാസ് വാർഷിക പരീക്ഷയുടെ തിരക്കിലായിരുന്നു ഇന്ത്യൻ വനിതാ ടീമിന്റെ സ്റ്റാർ ഓപ്പണർ ഷെഫാലി വർമ. താൻ ബാറ്റു കയ്യിലെടുക്കുന്നതിനു മുൻപേ രാജ്യാന്തര ക്രിക്കറ്റിൽ പന്തെറിഞ്ഞു തുടങ്ങിയവരെയാണു ട്വന്റി20 ലോകകപ്പ് ടൂർണമെന്റിൽ ഷെഫാലിക്കു നേരിടേണ്ടി വന്നത്.
കളി മികവിനെക്കാൾ ക്രിക്കറ്റിൽ ആവശ്യം മത്സരപരിചയവും നോക്കൗട്ട് മത്സര സമ്മർദത്തെ അതിജീവിക്കാനുള്ള കഴിവുമാണെന്ന് ഓസ്ട്രേലിയൻ വനിതാ ടീം ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ അതിന് അവരെ സഹായിച്ചത് ഇന്ത്യൻ താരങ്ങളുടെ ‘കുട്ടിത്തവും’ പരിചയക്കുറവുമായിരുന്നു. ശരാശരി 27 വയസ്സ് പ്രായമുളള ഓസ്ട്രേലിയൻ ടീമിനോട് ഏറ്റുമുട്ടിയ ടീം ഇന്ത്യയുടെ ശരാശരി പ്രായം 23 വയസ്സായിരുന്നു.
ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (31), ശിഖ പാണ്ഡെ (30), പൂനം യാദവ് (28), വേദ കൃഷ്ണമൂർത്തി (27) എന്നിവരെ ഒഴിച്ചു നിർത്തിയാൽ പ്രായത്തിലും പക്വതയിലും ഇന്ത്യൻ താരങ്ങൾ വളരെ പിന്നിലായിരുന്നുവെന്നു ഫൈനൽ മത്സരത്തിൽ കണ്ടതാണ്. മത്സരപരിചയത്തിന്റെ കാര്യത്തിലും ഈ വ്യത്യാസം പ്രകടമായിരുന്നു. 2017 ഏകദിന ലോകകപ്പ് ഫൈനൽ കളിച്ച 6 ഇന്ത്യൻ താരങ്ങളാണ് ഈ ലോകകപ്പ് ഫൈനലിലും ഇന്ത്യയ്ക്കുവേണ്ടി കളത്തിലിറങ്ങിയത്. എന്നാൽ 2018 ട്വന്റി ലോകകപ്പ് ചാംപ്യൻമാരായ അതേ ടീമാണ് ഇത്തവണയും ഓസീസിനെ കിരീടനേട്ടത്തിലേക്കു നയിച്ചത്. പ്രായവും പരിചയവും ഇന്ത്യയിൽനിന്നു തട്ടിപ്പറിച്ച ലോകകപ്പ് എന്ന് ഈ ഫൈനലിലെ വിശേഷിപ്പിക്കുന്നതിൽ തെറ്റില്ല.
പ്രായത്തെ ബഹുമാനിക്കണം
∙ (ഇന്ത്യൻ താരങ്ങൾ – പ്രായം, ട്വന്റി20 മത്സരങ്ങൾ)
ഹർമൻപ്രീത് കൗർ 31, 113
വേദ കൃഷ്ണമൂർത്തി 27, 74
സ്മൃതി മന്ഥന 23, 74
ജമീമ റോഡ്രിഗസ് 19, 43
ഷെഫാലി വർമ 16, 18
താനിയ ഭാട്യ 2,2 49
ശിഖ പാണ്ഡെ 30, 46
ദീപ്തി ശർമ 22, 47
റിച്ച ഘോഷ് 16, 2
ഹർലീൻ ഡിയോൾ 21, 6
പൂനം യാദവ് 28, 66
രാധാ യാദവ് 19, 33
രാജേശ്വരി ഗെയ്‌ക്‌വാദ് 29, 24
∙ (ഓസീസ് താരങ്ങൾ – പ്രായം, ട്വന്റി20 മത്സരങ്ങൾ)
മെഗ് ലാനിങ് 27, 94
ബെത്ത് മൂണി 26, 22
നിക്കോള ക്യാരി 26, 90
ആഷ്‍ലി ഗാർഡ്നർ 22, 61
ജെസ് ജൊനാസൻ 27, 79
എലിസ് പെറി 29, 118
അലീസ ഹീലി 29, 101
ബിലിസ കിമിൻസ് 30, 31
മേഗൻ ഷുട്ട് 27, 67
റേച്ചൽ ഹെയ്നസ് 33, 56
English Summary: Age and experience of Indian women cricket team and Australia women cricket team members