ചെന്നൈ∙ 2004ലെ സൂനാമി ഉൾപ്പെടെ അതിജീവിച്ച നമുക്ക് കൊറോണ വൈറസ് ബാധയെയും നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളുമായി മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. അതിജീവനത്തിനുള്ള കരുത്താണ് മനുഷ്യരാശിയുടെ പ്രധാന സവിശേഷതയെന്നും ബാലാജി ചൂണ്ടിക്കാട്ടി. നമ്മുടെ മുൻഗാമികൾ ഇത്തരം പകർച്ചവ്യാധികളോട്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ 2004ലെ സൂനാമി ഉൾപ്പെടെ അതിജീവിച്ച നമുക്ക് കൊറോണ വൈറസ് ബാധയെയും നേരിടാൻ സാധിക്കുമെന്ന ആത്മവിശ്വാസത്തിന്റെ വാക്കുകളുമായി മുൻ ഇന്ത്യൻ താരം ലക്ഷ്മിപതി ബാലാജി. അതിജീവനത്തിനുള്ള കരുത്താണ് മനുഷ്യരാശിയുടെ പ്രധാന സവിശേഷതയെന്നും ബാലാജി ചൂണ്ടിക്കാട്ടി. നമ്മുടെ മുൻഗാമികൾ ഇത്തരം പകർച്ചവ്യാധികളോട് പോരാടിയിട്ടുണ്ട്. നമ്മുടെ മാതാപിതാക്കളും വെല്ലുവിളികളെ തരണം ചെയ്തിട്ടുണ്ട്. നമ്മൾ തന്നെ 2004ലെ സൂനാമിയേയും ചെന്നൈ വെള്ളപ്പൊക്കത്തെയും അതിജീവിച്ചിട്ടുണ്ട്’ – ബാലാജി ചൂണ്ടിക്കാട്ടി.

‘ജനങ്ങൾ ഒരുമിച്ചു നിൽക്കുന്നു. രാജ്യങ്ങൾ പരസ്പരം സഹായിക്കുന്നു. പരസ്പര വ്യത്യാസങ്ങളെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ അപ്രത്യക്ഷമാകുകയാണ്’– ബാലാജി പറഞ്ഞു. യാഥാർഥ്യത്തെ അംഗീകരിക്കുകയാണ് ഏറ്റവും പ്രധാനമെന്നും ബാലാജി ചൂണ്ടിക്കാട്ടി. 

ADVERTISEMENT

‘ഇപ്പോഴത്തെ സാഹചര്യങ്ങളെ ബഹുമാനിച്ചേ പറ്റൂ. ഓരോ ദിവസവും എങ്ങനെ ചെലവഴിക്കുമെന്ന് ചിന്തിച്ചാൽ അതിജീവനം ബുദ്ധിമുട്ടായി തോന്നും. യാഥാർഥ്യത്തെ അംഗീകരിക്കുകയും ആത്മ നിയന്ത്രണം പാലിക്കുകയുമാണ് ഈ ഘട്ടത്തിൽ ചെയ്യേണ്ടത്’ – ബാലാജി പറഞ്ഞു.

‘ചെറിയൊരു പനി വന്നാല്‍പ്പോലും ഡോക്ടർമാരുടെ അടുത്തേക്ക് ഓടുന്നവരാണ് നമ്മൾ. ഇതൊരു ആഗോള ആരോഗ്യ പ്രതിസന്ധിയാണ്. അപ്പോൾ തീർച്ചയായും ഈ രംഗത്തെ വിദഗ്ധർ പറയുന്നത് കേട്ടേ മതിയാകൂ. എല്ലാവിധ മുൻകരുതലുകളുമെടുത്ത് സർക്കാർ വൈറസ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നുണ്ട്. അവരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രമാണ് നാം ചെയ്യേണ്ടത്’ – ബാലാജി പറഞ്ഞു.

ADVERTISEMENT

English Summary: We are designed to survive, accepting reality important: Lakshmipathy Balaji on Covid-19 crisis