ഇന്ത്യയുടെ ടോട്ടൽ ക്രിക്കറ്റർ - ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ എന്ന എസ്. വെങ്കട്ടരാഘവനെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് ബ്രേക്ക് സ്‌പിന്നർ, നിർഭയനായ ക്ലോസ് ഇൻ ഫീൽഡർ, അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ബാറ്റ്‌സ്‌മാൻ, വൈസ് ക്യാപ്‌റ്റൻ, ക്യാപ്‌റ്റൻ, കമന്റേറ്റർ,

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഇന്ത്യയുടെ ടോട്ടൽ ക്രിക്കറ്റർ - ശ്രീനിവാസരാഘവൻ വെങ്കട്ടരാഘവൻ എന്ന എസ്. വെങ്കട്ടരാഘവനെ ഒറ്റ വാചകത്തിൽ ഇങ്ങനെ വിശേഷിപ്പിക്കാം. ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓഫ് ബ്രേക്ക് സ്‌പിന്നർ, നിർഭയനായ ക്ലോസ് ഇൻ ഫീൽഡർ, അത്യാവശ്യ ഘട്ടങ്ങളിൽ ആശ്രയിക്കാവുന്ന ബാറ്റ്‌സ്‌മാൻ, വൈസ് ക്യാപ്‌റ്റൻ, ക്യാപ്‌റ്റൻ, കമന്റേറ്റർ, സംഘാടകൻ, ടീം മാനേജർ, സെലക്ഷൻ കമ്മിറ്റിയംഗം, അംപയർ, മാച്ച് റഫറി– ഇതെല്ലാണ് വെങ്കട്ടരാഘവനെ ഇന്ത്യയുടെ ടോട്ടൽ ക്രിക്കറ്റർ ആക്കുന്നത്

1945 ഏപ്രിൽ 21ന് ചെന്നൈയിലാണ് വെങ്കട്ട് എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന വെങ്കട്ടരാഘവന്റെ ജനനം. മദ്രാസ്, തമിഴ്‌നാട് ടീമുകളിൽ കളിച്ചിട്ടുള്ള അദ്ദേഹം 1965 ലാണ് ഇന്ത്യൻ ടെസ്റ്റ് ടീമിലെത്തുന്നത്. ബിഷൻ സിങ് ബേദി, ബി.ചന്ദ്രശേഖർ, ഇഎഎസ് പ്രസന്ന, വെങ്കട്ടരാഘവൻ എന്നിവർ 1960കളിലും 70കളിലും ലോകോത്തര ബാറ്റ്സ്മാൻമാരെ വട്ടംകറക്കിയ ബോളിങ് സഖ്യമാണ്. ഇവരുടെ ബോളിങ്ങിന്റെ പിൻബലത്തിലായിരുന്നു ഇന്ത്യയുടെ അക്കാലത്തെ ഒരുപിടി ജയങ്ങൾ. 

ADVERTISEMENT

1965ൽ ന്യൂസീലൻഡിനെതിരെ സ്വന്തം നാടായ ചെന്നൈയിലായിരുന്നു ഈ വലതുകൈയൻ സ്പിന്നറുടെ അരങ്ങേറ്റം. അപ്പോൾ പ്രായം 19. സ്വപ്നതുല്യമായിരുന്നു ആ അരങ്ങേറ്റം. കിവീസിനെതിരെ ആ പരമ്പരയിൽ 21 വിക്കറ്റുകള്‍ പിഴുതതോടെ പരമ്പരയിൽ വിക്കറ്റ് വേട്ടയിൽ ഒന്നാമനായി. ഇതോടെ  ഈ അരങ്ങേറ്റക്കാരൻ ലോകക്രിക്കറ്റിൽ പേരെടുത്തു. പരമ്പരയിലെ ഡൽഹി ടെസ്റ്റിൽനിന്നുമാത്രം നേടിയത് 12 വിക്കറ്റുകൾ. ഇന്ത്യ 1–0ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു.

വിൻഡീസ് മണ്ണിലെ ഇന്ത്യയുടെ ആദ്യ ജയം 1970–71ലെ പരമ്പരയിലായിരുന്നു. പോർട്ട് ഓഫ് സ്പെയിനിൽ ഇന്ത്യ ചരിത്രവിജയം കുറിക്കുമ്പോൾ വെങ്കട്ട് നേടിയത് ആറു വിക്കറ്റുകൾ. രണ്ടാം ഇന്നിങ്സിലെ 5/95 ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ആ പരമ്പരയിലെ ഏറ്റവും വലിയ വിക്കറ്റ് നേട്ടക്കാരൻ എന്ന ഖ്യാതിയും അദ്ദേഹം സ്വന്തമാക്കി (ആകെ 22 വിക്കറ്റുകൾ). വെങ്കട്ടരാഘവന്റെ ഭാഗ്യവർഷമായിരുന്നു അത്. അക്കൊല്ലം എട്ടു ടെസ്റ്റുകളിൽനിന്ന് നേടിയത് 35 വിക്കറ്റുകൾ. 

ADVERTISEMENT

ഏകദിനക്രിക്കറ്റിലും ഇന്ത്യയുടെ പല നേട്ടങ്ങൾക്കും തുടക്കം കുറിച്ച താരമാണ് അദ്ദേഹം. ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ ആദ്യ വിജയത്തിന് നേതൃത്വം നൽകിയത് വെങ്കട്ടരാഘവനാണ്. ഇന്ത്യയുടെ ആദ്യ വിജയം പിറന്നത് 1975ലെ പ്രഥമ ലോകകപ്പിലൂടെയാണ്. ജൂൺ 11-ാം തീയതി ഹെഡിങ്‌ലിയിൽ ഈസ്‌റ്റ് ആഫ്രിക്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഏകദിന ക്രിക്കറ്റിലെ വിജയക്കുതിപ്പിന് തിരികൊളുത്തിയത്. വെങ്കട്ടരാഘവൻ ആയിരുന്നു അന്ന് ഇന്ത്യൻ ക്യാപ്‌റ്റൻ. ലോകകപ്പ് ചരിത്രത്തിലെ ആദ്യ  ഇന്ത്യൻ നായകൻ എന്ന പദവിയും അദ്ദേഹത്തിനാണ്. 1979 ലോകകപ്പിലും അദ്ദേഹം ഇന്ത്യയെ നയിച്ചു. 

രണ്ടു പതിറ്റാണ്ടു കാലം ഇന്ത്യൻ സ്പിൻ യുഗത്തിന് നേതൃത്വം നൽകിയ അദ്ദേഹം 1983ൽ രാജ്യാന്തരക്രിക്കറ്റിനോട് വിടപറയുമ്പോൾ 57 ടെസ്റ്റുകളിൽനിന്ന് നേടിയത് 156 വിക്കറ്റുകൾ. ആകെ 15 ഏകദിനങ്ങൾ മാത്രം. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലും അദ്ദേഹം മികച്ച പ്രകടനാണ് കാഴ്ചവച്ചത്. ഡെർബിഷെയർ, ദക്ഷിണമേഖലാ ടീമുകൾക്കുവേണ്ടിയും കളിച്ചിട്ടുണ്ട്. 1985ലാണ് ആഭ്യന്തരക്രിക്കറ്റിനോട് വിടപറയുന്നത്. രഞ്ജി ട്രോഫിയിൽ കൂടുതൽ വിക്കറ്റുകൾ പിഴുതവരുടെ കൂട്ടുത്തിൽ രണ്ടാം സ്ഥാനത്താണ് അദ്ദേഹം (530 വിക്കറ്റുകൾ).

ADVERTISEMENT

അംപയർ എന്ന നിലയിലും പല നേട്ടങ്ങളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 50ലേറെ ടെസ്റ്റുകളിൽ കളിക്കുകയും 50ലേറെ ടെസ്റ്റുകളിൽ അംപയറാവുകയും െചയ്ത ഏക വ്യക്തിയാണ് അദ്ദേഹം. ആകെ നിയന്ത്രിച്ചത് 73 ടെസ്റ്റുകളും 52 ഏകദിനമൽസരങ്ങളും. ആറു തവണ ആഷസ് ക്രിക്കറ്റിലും അംപയറായിരുന്നു.

ലോകകപ്പിൽ  ക്യാപ്‌റ്റനാവുകയും പിന്നീട് ലോകകപ്പിൽ അംപയറാവുകയും ചെയ്‌ത വ്യക്‌തിയാണ്. മുന്നു ലോകകപ്പുകളിൽ (1996, 99, 2003) അംപയറായിരുന്നു. 2004ലാണ് അവസാന മൽസരം നിയന്ത്രിച്ചത്. 

English Summary: S Venkataraghavan Celebrates 75th Birth Day