ജൊഹാനാസ്ബർഗ്∙ ചെന്നൈ സൂപ്പർകിങ്സിൽ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിർ. മനുഷ്യനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഏറ്റവും മികച്ചയാളാണ് ധോണിയെന്ന് താഹിർ പ്രശംസിച്ചു. ലൈവ് യുട്യൂബ് ചാറ്റിലാണ് താഹിറിന്റെ പ്രതികരണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജൊഹാനാസ്ബർഗ്∙ ചെന്നൈ സൂപ്പർകിങ്സിൽ ഇതിഹാസ താരം മഹേന്ദ്രസിങ് ധോണിക്കൊപ്പമുള്ള നിമിഷങ്ങൾ ഓർത്തെടുത്ത് ദക്ഷിണാഫ്രിക്കയുടെ വെറ്ററൻ സ്പിന്നർ ഇമ്രാൻ താഹിർ. മനുഷ്യനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ഏറ്റവും മികച്ചയാളാണ് ധോണിയെന്ന് താഹിർ പ്രശംസിച്ചു. ലൈവ് യുട്യൂബ് ചാറ്റിലാണ് താഹിറിന്റെ പ്രതികരണം. ധോണിയുമൊത്ത് ചെലവഴിച്ച നിമിഷങ്ങൾ തന്റെ മകൻ ജിബ്രാനെ സംബന്ധിച്ചും അവിസ്മരണീയമായ അനുഭവമായിരിക്കുമെന്ന് താഹിർ അഭിപ്രായപ്പെട്ടു.

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിനുശേഷം താഹിറിന്റെയും ഷെയ്ൻ വാട്സന്റെയും മക്കളുമൊത്ത് ഗ്രൗണ്ടിൽ ധോണി കളിക്കുന്ന ചിത്രങ്ങൾ വൈറലായിരുന്നു.

ADVERTISEMENT

‘എന്റെ മകനെ സംബന്ധിച്ചിടത്തോളം വളരെ സ്പെഷലായ നിമിഷമാണത്. മഹി ഭായിയോട് (മഹേന്ദ്രസിങ് ധോണി) വളരെയധികം കടപ്പാടുണ്ട്. മനുഷ്യനെന്ന നിലയിലും ക്യാപ്റ്റനെന്ന നിലയിലും ധോണി വേറെ ലെവലാണ്. അദ്ദേഹത്തോടും കുടുംബത്തോടും അടുത്ത ബന്ധം കാത്തുസൂക്ഷിക്കാനും സാധിച്ചിട്ടുണ്ട്’ – താഹിർ പറഞ്ഞു.

‘ജിബ്രാന്റെ (താഹിറിന്റെ മകൻ) ജന്മദിനത്തിൽ ആശംകളറിയിക്കുന്നവരിൽ ധോണിയുമുണ്ടാകും. ഈ വർഷം പക്ഷേ അതെല്ലാം മിസ് ചെയ്യുന്നുണ്ട്. അവൻ വളർന്നുകഴിയുമ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനൊപ്പം കളിക്കാൻ സാധിച്ചതിൽ എത്രയധികമാകും അഭിമാനിക്കുക’ – താഹിർ ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘കുട്ടികളെപ്പോലും പരിഗണിക്കുന്ന ധോണിയുടെ രീതി പ്രശംസനീയമാണ്. ചുറ്റിലുമുള്ളവരുമായി ഇടപഴകുമ്പോൾ ധോണി ചെലുത്തുന്ന ശ്രദ്ധ സമ്മതിച്ചേ പറ്റൂ. വ്യക്തിപരമായി ഞാൻ ഏറ്റവുമധികം ബഹുമാനിക്കുന്ന ക്രിക്കറ്റ് താരങ്ങളിലൊരാളാണ് ധോണി. ധോണിയെയും ചെന്നൈ സൂപ്പർ കിങ്സിലെ എല്ലാ സഹതാരങ്ങളെയും പ്രാർഥനയിൽ ഓർക്കാറുണ്ട്’ – താഹിർ വെളിപ്പെടുത്തി.

English Summary: My son will relish the time he spent with MS Dhoni after growing up: Imran Tahir