ഇന്ത്യൻ താരമായിരിക്കെ വംശീയാധിക്ഷേപം നേരിട്ടു, സൂപ്പർതാരം സാക്ഷി: മുൻ ബോളർ
ബെംഗളൂരു∙ യുഎസിൽ കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ രൂപംകൊണ്ട വംശീയ വെറിക്കെതിരായ പോരാട്ടത്തിന്റെ ചൂടിലേക്ക് ഇന്ത്യയും. ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് താനും വംശീയ വെറിക്ക് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തി. 1990കളിൽ ഇന്ത്യയ്‌ക്കായി
ബെംഗളൂരു∙ യുഎസിൽ കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ രൂപംകൊണ്ട വംശീയ വെറിക്കെതിരായ പോരാട്ടത്തിന്റെ ചൂടിലേക്ക് ഇന്ത്യയും. ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് താനും വംശീയ വെറിക്ക് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തി. 1990കളിൽ ഇന്ത്യയ്‌ക്കായി
ബെംഗളൂരു∙ യുഎസിൽ കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ രൂപംകൊണ്ട വംശീയ വെറിക്കെതിരായ പോരാട്ടത്തിന്റെ ചൂടിലേക്ക് ഇന്ത്യയും. ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് താനും വംശീയ വെറിക്ക് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തി. 1990കളിൽ ഇന്ത്യയ്‌ക്കായി
ബെംഗളൂരു∙ യുഎസിൽ കറുത്ത വർഗക്കാരൻ പൊലീസ് പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിനു പിന്നാലെ രൂപംകൊണ്ട വംശീയ വെറിക്കെതിരായ പോരാട്ടത്തിന്റെ ചൂടിലേക്ക് ഇന്ത്യയും. ദേശീയ ടീമിൽ കളിക്കുന്ന സമയത്ത് താനും വംശീയ വെറിക്ക് ഇരയായിട്ടുണ്ടെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ താരം രംഗത്തെത്തി. 1990കളിൽ ഇന്ത്യയ്‌ക്കായി കളിച്ചിരുന്ന കർണാടക താരം ദൊഡ്ഡ ഗണേഷാണ് ഇന്ത്യൻ ടീമിൽവച്ച് താനും വംശീയാധീക്ഷേപത്തിന് ഇരയായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ നടത്തിയത്. അന്ന് ടീമിലുണ്ടായിരുന്ന ഒരു സൂപ്പർതാരം അതിനു സാക്ഷിയാണെന്നും ഗണേഷ് വെളിപ്പെടുത്തി.
നിറത്തിന്റെ പേരിൽ താനനുഭവിക്കുന്ന ദുരിതം വിവരിച്ച് 2017ൽ മുൻ ഇന്ത്യൻ താരം അഭിനവ് മുകുന്ദ് നടത്തിയ ട്വീറ്റാണ് വെളിപ്പെടുത്തലിന് നിദാനമെന്നാണ് ഗണേഷിന്റെ വാക്കുകൾ. അതേസമയം, യുഎസിലെ ജോർജ് ഫ്ലോയ്ഡിന്റെ മരണവും അതിനു പിന്നാലെ ഉടലെടുത്ത പ്രക്ഷോഭങ്ങളുമാണ് ഈ സമയത്ത് ഗണേഷിന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നിലെന്ന് വ്യക്തം. വിവിധ ടീമുകളിൽ നിറത്തിന്റെ പേരിൽ താനും വിവേചനം അനുഭവിച്ചിട്ടുണ്ടെന്ന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്‍ൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. കറുത്തവർ നേരിടുന്ന അധിക്ഷേപങ്ങൾക്കെതിരെ ഐസിസിയും ക്രിക്കറ്റ് ബോർഡുകളും പ്രതികരിക്കണമെന്ന ആവശ്യവുമായി മുൻ വിൻഡീസ് നായകൻ ഡാരെൻ സമിയും രംഗത്തെത്തി.
‘അഭിനവ് മുകുന്ദിന്റെ ഈ കുറിപ്പ് ക്രിക്കറ്റിൽ സജീവമായിരുന്ന കാലത്ത് ഞാനനുഭവിച്ച വംശീയാധിക്ഷേപങ്ങൾ ഒരിക്കൽക്കൂടി എന്റെ ഓർമയിലെത്തിച്ചു. ഒരു ഇന്ത്യൻ ഇതിഹാസതാരം അതിനു സാക്ഷിയായിരുന്നു. ആ പരിഹാസങ്ങൾ എന്നെ തളർത്തിയില്ലെന്ന് മാത്രമല്ല, കരുത്തനാക്കുകയും ചെയ്തു. ഇന്ത്യയ്ക്കായി കളിക്കാൻ അവസരം ലഭിച്ച ഞാൻ കർണാടകയ്ക്കായി നൂറിലേറെ മത്സരങ്ങളും കളിച്ചു’ – ഗണേഷ് ട്വിറ്ററിൽ കുറിച്ചു.
1990കളിൽ ആയിരുന്നതിനാൽ വംശീയാധിക്ഷേപത്തിന്റെ ഗൗരവം അറിയാത്തതുകൊണ്ടാണ് അന്നൊന്നും ഇതേക്കുറിച്ച് പ്രതികരിക്കാതിരുന്നതെന്ന് മറ്റൊരു ട്വീറ്റിൽ ഗണേഷ് വ്യക്തമാക്കി. ഇതേക്കുറിച്ച് എന്താണ് പ്രതികരിക്കാൻ വൈകിയതെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ് ഗണേഷ് ഇക്കാര്യം പറഞ്ഞത്. അന്ന് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താനുള്ള വേദികളും കുറവായിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഭാവിയിൽ ഒരു ഇന്ത്യക്കാരനും ഇത്തരം ദുർഘട സന്ധിയിലൂടെ കടന്നുപോകാതിരിക്കട്ടെയെന്നും ഗണേഷ് കുറിച്ചു. അതേസമയം, വംശീയാധിക്ഷേപം നേരിടുന്നവർ അത് അപ്പോൾത്തന്നെ തുറന്നുപറയണമെന്ന് നിർബന്ധമില്ലെന്ന് അഭിനവ് മുകുന്ദ് പ്രതികരിച്ചു. എല്ലാം തുറന്നുപറയാനുള്ള സാഹചര്യം ലഭിക്കുന്നതാണ് പ്രധാനം. എങ്കിലും ശ്രീലങ്കയ്‌ക്കെതിരായ പരമ്പരയ്‌ക്കിടെയാണ് താൻ എല്ലാം തുറന്നുപറഞ്ഞതെന്നും മുകുന്ദ് ചൂണ്ടിക്കാട്ടി.
1997ൽ രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറിയ ദൊഡ്ഡ ഗണേഷ്, നാലു ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ച താരമാണ്. ടെസ്റ്റിൽ അഞ്ചു വിക്കറ്റുകളും ഏകദിനത്തിൽ ഒരു വിക്കറ്റും വീഴ്ത്തി. 1997 ജനുവരിയിൽ രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഗണേഷ്, ഇതേ വർഷം ഏപ്രിലിൽ അവസാന രാജ്യാന്തര മത്സരവും കളിച്ചു. അതേസമയം, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ കർണാടകയ്ക്കായി നൂറിലധികം മത്സരങ്ങൾ കളിച്ച ഗണേഷ് 365 വിക്കറ്റുകളും 2023 റൺസും നേടി. 2007ൽ രാജ്യാന്തര ക്രിക്കറ്റിൽനിന്ന് വിരമിച്ചു.
∙ ആദ്യം പറഞ്ഞത് അഭിനവ്
നിറത്തിലല്ല സൗന്ദര്യം. നിങ്ങളുടെ നിറം ഏതുമായിക്കോട്ടെ, ലക്ഷ്യങ്ങളിലേക്കു മനസ്സുറപ്പിച്ച് ആയാസരഹിതമായി മുന്നോട്ടുപോകാൻ സാധിക്കട്ടെ! – തന്റെ നിറത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ പൊങ്ങിമറിയുന്ന അഭിപ്രായങ്ങൾക്കുള്ള മറുപടിയെന്ന നിലയിൽ 2017ൽ അഭിനവ് മുകുന്ദ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. അന്ന് ശ്രീലങ്കയ്ക്ക് എതിരെയുള്ള ആദ്യ ടെസ്റ്റിൽ 81 റൺസ് നേടിയ അഭിനവിന്റെ നിറത്തെക്കുറിച്ചു സാമൂഹിക മാധ്യമങ്ങളിൽ ഒട്ടേറെ അധിക്ഷേപങ്ങളുയർന്നിരുന്നു. ഇതിനെതിരെയുള്ള പ്രതികരണമായാണു ചെന്നൈ സ്വദേശി അഭിനവ് മുകുന്ദ് ട്വിറ്ററിൽ അഭിപ്രായം കുറിച്ചത്.
ഞാൻ ജനിച്ചതും വളർന്നതും ഇന്ത്യയിൽ ഏറ്റവും ചൂടുള്ള സ്ഥലങ്ങളിലൊന്നായ ചെന്നൈയിലാണ്. പകൽനേരം മുഴുവനുമെന്നപോലെ പ്രാക്ടീസ് ചെയ്തതുകൊണ്ടാണ് ഇപ്പോൾ ഇന്ത്യൻ ടീമിലെത്താൻ പറ്റിയത്. 15 വയസ്സുമുതൽ ഇന്ത്യയ്ക്കകത്തും പുറത്തുമായി ഒട്ടേറെ യാത്രകൾ ചെയ്യുന്നു. അപ്പോഴൊക്കെ എന്റെ നിറത്തെക്കുറിച്ച് ഒട്ടേറെ അധിക്ഷേപങ്ങളും ഞാൻ കേട്ടിട്ടുണ്ട്. ആദ്യകാലങ്ങളിൽ അതു വലിയ വിഷമമുണ്ടാക്കി. പിന്നീട് അതിൽ വലിയ കഥയില്ലെന്നു സ്വയം ബോധ്യമായി. എന്നാൽ, സോഷ്യൽ മീഡിയയുടെ വരവോടെ ആർക്കും എന്തും പറയാമെന്നായി. ഈ അഭിപ്രായ പ്രകടനങ്ങളെ നിലയ്ക്കു നിർത്താൻ എനിക്കു കഴിയുകയുമില്ല. അതിനാലാണ് ഇപ്പോൾ ഇങ്ങനെയൊരു മറുപടിയുമായി രംഗത്തെത്തേണ്ടി വന്നതെന്ന വിശദീകരണത്തോടെയാണ് ഇരുപത്തേഴുകാരനായ ഇടംകൈ ബാറ്റ്സ്മാന്റെ ട്വിറ്റർ കുറിപ്പ്.
അതേസമയം, ഈ അഭിപ്രായപ്രകടനം ഇന്ത്യൻ ടീമിൽ ആരോടുമുള്ള മറുപടിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക മാധ്യങ്ങളിലെ അധിക്ഷേപങ്ങൾക്കുള്ള മറുപടിയാണിത്. ഈ വിഷയത്തെ രാഷ്ട്രീയവൽക്കരിക്കരുതെന്നും അഭിനവ് അഭ്യർഥിച്ചു. അഭിനവിന്റെ ട്വീറ്റിനു പിന്തുണയുമായി ഒട്ടേറെ ആരാധകരും രംഗത്തെത്തിയതോടെ സംഗതി വൈറലായി. വെൽ സെഡ് അഭിനവ് എന്ന ട്വീറ്റുമായി ബംഗാളി ക്രിക്കറ്റർ മനോജ് തിവാരിയും അഭിനവിനെ പിന്തുണച്ചു.
English Summary: Faced racial jibes during my playing days, Indian legend witness to it: Former pacer Dodda Ganesh