വിമർശന പോസ്റ്റിൽ കൊമ്പനാനയുടെ ഉദരത്തിൽ കുട്ടി: രോഹിത്തിന് ‘ട്രോൾ മഴ’
മുംബൈ∙ പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോൾ മഴ’. ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ്

മുംബൈ∙ പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ വിമർശനവുമായി ഇൻസ്റ്റഗ്രാമിൽ പോസ്റ്റിട്ട ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയ്‌ക്കെതിരെ ‘ട്രോൾ മഴ’. ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ വിമർശിച്ച് എഴുതിയ ലഘു കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്ത ചിത്രമാണ് രോഹിത്തിന് വിനയായത്. ആന ഗർഭിണിയാണെന്ന് കാണിക്കാൻ ഉദരത്തിനുള്ളിൽ ആനക്കുട്ടിയുടെ ചിത്രം കൂടി ചേർത്തെങ്കിലും ആന കൊമ്പനായിപ്പോയി! ഇതോടെ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ പിഴവ് ചൂണ്ടിക്കാട്ടി ഒട്ടേറെപ്പേരാണ് കമന്റിട്ടത്. ഇതുവരെ രോഹിത് ചിത്രം പിൻവലിച്ചിട്ടില്ല.
മുന്‍ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ ഉൾപ്പെടെയുള്ളവർ രോഹിത്തിന്റെ പോസ്റ്റിന് ചുവടെ കമന്റിട്ടിട്ടുണ്ട്. ഇക്കൂട്ടത്തിലാണ് ചിത്രത്തിലെ പാളിച്ച ചൂണ്ടിക്കാട്ടിയുള്ള കമന്റുകളുമുള്ളത്. അതേസമയം, ആഫ്രിക്കൻ ആനകളിൽ പിടിയാനകൾക്കും കൊമ്പുണ്ടെന്നും രോഹിത് പോസ്റ്റ് ചെയ്തിരിക്കുന്നത് ആഫ്രിക്കൻ ആനയുടെ ചിത്രമാണെന്നുമുള്ള ന്യായീകരണങ്ങളുമുണ്ട്. എന്തായാലും ട്രോളുകൾക്ക് കുറവില്ല.
‘മനുഷ്യരാശിയുടെ ഈ പോക്ക് എങ്ങോട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. നിഷ്കളങ്കയും നിരുപദ്രവകാരിയും സുന്ദരിയുമായ ഒരു സൃഷ്ടിയെ ഇത്ര നിഷ്ഠൂരമായി കൊലപ്പെടുത്താൻ എങ്ങനെയാണ് കഴിയുക? ഏറ്റവും കഠിനമായ രീതിയിൽ തന്നെ ഈ വിഷയം കൈകാര്യം ചെയ്യണം. ഈ ലോകത്തെ കൂടുതൽ മികച്ചതാക്കാന്‍ നമുക്ക് കാരുണ്യവും ദയയും കൂടിയേ തീരൂ. മാത്രമല്ല, നമ്മുടെ ചെയ്തികൾക്ക് ഉത്തരവാദിത്വവും വേണം’ – കൊമ്പനാനയുടെ ചിത്രത്തിനൊപ്പം രോഹിത് കുറിച്ചു.
അതിനിടെ, മനുഷ്യർ കൊല്ലപ്പെടുമ്പോൾ നിശബ്ദരായിരിക്കുകയും ആന ചരിഞ്ഞപ്പോൾ പ്രതിഷേധവുമായി എത്തുകയും ചെയ്യുന്ന രോഹിത് ഉൾപ്പെടെയുള്ളവരുെട നിലപാടിനെ വിമർശിച്ചും ഒട്ടേറെ കമന്റുകളുണ്ട്. നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോലി, ഇന്ത്യൻ താരം കെ.എൽ. രാഹുൽ, മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ തുടങ്ങിയവരും ആനയോടുള്ള ക്രൂരതയെ വിമർശിച്ച് സമൂഹമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു.
തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്. മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് കണ്ടെത്തയത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. പോസ്റ്റ്മോർട്ടത്തിൽ ആന ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടത്തിലാഴ്ത്തി.
English Summary: Rohit Sharma slams pregnant elephant death in Kerala, but trolled