മുംബൈ∙ കേരളത്തിൽ ഭക്ഷണത്തിലൊളിപ്പിച്ച പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞപ്പോൾ ഞെട്ടൽ രേഖപ്പെടുത്താത്ത ക്രിക്കറ്റ് താരങ്ങൾ കുറവ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ ഈ ക്രൂരതയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ കേരളത്തിൽ ഭക്ഷണത്തിലൊളിപ്പിച്ച പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റ ഗർഭിണിയായ കാട്ടാന ചരിഞ്ഞപ്പോൾ ഞെട്ടൽ രേഖപ്പെടുത്താത്ത ക്രിക്കറ്റ് താരങ്ങൾ കുറവ്. ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ഉൾപ്പെടെയുള്ളവർ സമൂഹമാധ്യമങ്ങളിൽ ഈ ക്രൂരതയ്‌ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്തെത്തി. ഏകദിന ടീമിന്റെ വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, ഋഷഭ് പന്ത്, വിജയ് ശങ്കർ, ബദരിനാഥ്, സുരേഷ് റെയ്ന, ലോകേഷ് രാഹുൽ, ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൻ തുടങ്ങിയവരെല്ലാം രൂക്ഷമായ ഭാഷയിലാണ് ഇതിനോട് പ്രതികരിച്ചത്. മൃഗങ്ങളോട് മനുഷ്യൻ ചെയ്യുന്ന ക്രൂരത എന്ന് അവസാനിപ്പിക്കുമെന്ന ആധിയും ഇവരെല്ലാം പങ്കിട്ടു.

അതേസമയം, മനുഷ്യരുടെ കാര്യത്തിലില്ലാത്ത വേദനയും ആശങ്കയും മൃഗങ്ങളുടെ കാര്യത്തിൽ ഇവർക്കെങ്ങനെ ഉണ്ടാകുന്നു എന്ന് വിസ്മയിച്ച ഒട്ടേറെ ആരാധകരെയും കണ്ടു. വിരാട് കോലിയും രോഹിത് ശർമയും ഉൾപ്പെടെയുള്ളവരുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകൾക്കു ചുവട്ടിൽ അവർ ഇക്കാര്യത്തിലുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു. ഈ കമന്റുകളിൽ മലയാളത്തിൽ ഉൾപ്പെടെ രോഷം പ്രകടിപ്പിച്ച ഒട്ടേറെ ആരാധകരുണ്ട്.

ADVERTISEMENT

ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച പടക്കം പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേൽക്കുകയും പിന്നീട് ചരിയുകയും ചെയ്തപ്പോൾ ഒരുനിമിഷം പോലും വൈകാതെ പ്രതികരിച്ച ക്രിക്കറ്റ് താരങ്ങൾ മനുഷ്യർ കൊല്ലപ്പെടുമ്പോൾ ഒരു വാക്കു പോലും മിണ്ടാത്തത് എന്തുകൊണ്ടാകും? ഇന്ത്യൻ ക്രിക്കറ്റ് ടീം താരമായിരുന്ന ഇർഫാൻ പഠാനു നേരെ കഴിഞ്ഞ ദിവസം ഈ ചോദ്യമുയർന്നു. മുംബൈ മിററിൽ പ്രത്യക്ഷപ്പെട്ട അഭിമുഖത്തിനിടെയാണ് പഠാനു നേരെ ഈ ചോദ്യമുയർന്നത്. ചോദ്യം ഇങ്ങനെ:

‘കേരളത്തിൽ ഗർഭിണിയായ ആന ചരിഞ്ഞപ്പോൾ ഒട്ടേറെ കായികതാരങ്ങൾ പ്രതികരണവുമായി രംഗത്തെത്തി. അവരതു ചെയ്യുകയും വേണം. അതേസമയം, തിഹാറിൽ ഗർഭിണിയായ സ്ത്രീ കൊല്ലപ്പെട്ടപ്പോഴും മതത്തിന്റെയും ജാതിയുടെയും പേരിൽ ആളുകൾ കൊല്ലപ്പെടുമ്പോഴും ഇവരാരും പ്രതികരിച്ചു കാണുന്നില്ല. ഭയമാണോ കാരണം?

ADVERTISEMENT

പഠാന്റെ ഉത്തരം ഇങ്ങനെ:

‘മിക്കവാറും ഈ വിഷയങ്ങളിലൊക്കെ പ്രതികരിച്ച് വിവാദത്തിൽ ചാടുമെന്ന ഭയംകൊണ്ടാകാം പ്രതികരിക്കാത്തത്. എല്ലാ വിഷയത്തിലും പ്രതികരിക്കണമെന്ന് നിർബന്ധം പിടിക്കാനാകില്ലല്ലോ. തീർച്ചയായും നിങ്ങളുടെ അഭിപ്രായം തുറന്നു പ്രകടിപ്പിക്കുന്നതിൽ യാതൊരു പ്രശ്നവുമില്ല. അതുതന്നെയാണ് എല്ലാവരും ചെയ്യുന്നതും.’

ADVERTISEMENT

‘എതിർ ടീമിനെക്കുറിച്ച് കൂടുതൽ പുകഴ്ത്തി പറഞ്ഞുവെന്ന് ഒരു ചലച്ചിത്ര താരം ട്വീറ്റ് ചെയ്തതിനെ തുടർന്ന് ജോലി പോയ കമന്റേറ്റർ ഉള്ള നാടാണ് നമ്മുടേത്. അരക്ഷിതാവസ്ഥയുടെ അങ്ങേയറ്റമാണിത്. നമ്മൾ എപ്പോഴും യുഎസിലും യുകെയിലെയും ഉദാഹരണങ്ങൾ എടുത്തുപറയും. പക്ഷേ, സ്വന്തം അഭിപ്രായം തുറന്നുപറഞ്ഞതിന്റെ പേരിൽ ഇവിടങ്ങളിലൊന്നും ആർക്കും ജോലി പോകില്ല. അഭിപ്രായം തുറന്നുപറഞ്ഞാലും ബാക്കിയെല്ലാവരെയും പോലെ അവർക്ക് തുടർന്നും സർക്കാർ ആനുകൂല്യങ്ങൾ അനുഭവിച്ചു തന്നെ ജീവിക്കാം.’

‘സുരക്ഷിതത്വം ഇല്ല എന്നത് തന്നെയാണ് ഇവിടെ മുഖ്യം. മേൽപ്പറഞ്ഞ സുരക്ഷയില്ലെങ്കിൽ ഇവിടെയും ആരും ഒന്നും തുറന്നുപറയില്ല. കാരണം, അഭിപ്രായം തുറന്നുപറഞ്ഞ് നേടാനുള്ളവയേക്കാൾ നഷ്ടപ്പെടാനുള്ളവയേ ഇവിടെയുള്ളൂ. അതുകൊണ്ട് ചില സമയത്ത് സ്വന്തം ബോധ്യങ്ങൾ തുറന്നുപറയാൻ എല്ലാവരും മടിക്കും’ – പഠാൻ ചൂണ്ടിക്കാട്ടി.

English Summary: If you speak out without security, you have more things to lose, Says Irfan Pathan