കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം നീണ്ട വിലക്കിനുശേഷം മലയാളി താരം എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബ്ഡ്സ്മാൻ ഏഴു വർഷമാക്കി കുറച്ചിരുന്നു. ഇതോടെ സെപ്റ്റംബർ മുതൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊച്ചി∙ ഐപിഎൽ ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ട് ഏഴു വർഷത്തോളം നീണ്ട വിലക്കിനുശേഷം മലയാളി താരം എസ്. ശ്രീശാന്ത് കളത്തിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുന്നു. ബിസിസിഐ ഏർപ്പെടുത്തിയ ആജീവനാന്ത വിലക്ക് സുപ്രീംകോടതി ഇടപെടലിനെ തുടർന്ന് ബിസിസിഐ ഓംബ്ഡ്സ്മാൻ ഏഴു വർഷമാക്കി കുറച്ചിരുന്നു. ഇതോടെ സെപ്റ്റംബർ മുതൽ കളത്തിലിറങ്ങാൻ ശ്രീശാന്തിന് അവസരം ലഭിക്കും. തിരിച്ചുവരവ് മുൻനിർത്തി നിലവിൽ കഠിനമായ പരിശീലനത്തിലാണ് മുപ്പത്തേഴുകാരനായ ശ്രീശാന്ത്. ഈ വർഷത്തെ രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രീശാന്തിനെയും പരിഗണിക്കുമെന്ന് കേരള പരിശീലകൻ ടിനു യോഹന്നാൻ വ്യക്തമാക്കി.

സെപ്റ്റംബറിൽ ശ്രീശാന്തിന്റെ വിലക്കു തീരുന്നതിനാൽ പുതിയ സീസണിലേക്ക് ടീമിനെ തിരഞ്ഞെടുക്കുമ്പോൾ അദ്ദേഹത്തെ സ്വാഭാവികമായും പരിഗണിക്കുമെന്ന് കെസിഎ വക്താവ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് പുതിയ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം മനോരമ ഓൺലൈനോടു പ്രതികരിച്ചു.

ADVERTISEMENT

‘സെപ്റ്റംബറിൽ വിലക്ക് തീരുന്ന സാഹചര്യത്തിൽ ഇത്തവണ രഞ്ജി ടീമിനെ തിരഞ്ഞെടുക്കുമ്പോൾ ശ്രീശാന്തിന്റെ പേരും പരിഗണിക്കാൻ കെസിഎ തീരുമാനിച്ചിട്ടുണ്ട്. അതേസമയം, ടീമിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവ് അദ്ദേഹത്തിന്റെ ശരീരക്ഷമതയെ ആശ്രയിച്ചാണിരിക്കുന്നത്. ടീമിലെത്താൻ അദ്ദേഹം കായികക്ഷമത തെളിയിക്കേണ്ടിവരും. നിലവിൽ ഇന്ത്യയിൽ ക്രിക്കറ്റുമായി ബന്ധപ്പെട്ട് യാതൊന്നും സംഭവിക്കുന്നില്ലല്ലോ. കളിക്കളങ്ങൾ സജീവമാകുകയും ശ്രീശാന്തിന്റെ പ്രകടനം കാണുകയും ചെയ്താൽ മാത്രമേ ഇതേക്കുറിച്ച് അന്തിമമായി എന്തെങ്കിലും പറയാനാകൂ’ – അടുത്തിടെ കേരള ടീം പരിശീലകനായി നിയമിതനായ ടിനു യോഹന്നാൻ വ്യക്തമാക്കി.

ക്രിക്കറ്റ് കളത്തിലേക്കുള്ള ശ്രീശാന്തിന്റെ മടങ്ങിവരവിന് എല്ലാ പിന്തുണയും ഉറപ്പാക്കുമെന്ന് ടിനു യോഹന്നാൻ വ്യക്തമാക്കി. ഇന്ത്യയ്ക്കായി ഏകദിന, ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുള്ള താരം കൂടിയാണ് ടിനു.

ADVERTISEMENT

‘ശ്രീശാന്ത് തിരിച്ചുവരണം എന്നു തന്നെയാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അദ്ദേഹത്തെ തീർച്ചയായും ടീമിലേക്കു സ്വാഗതം ചെയ്യും. അദ്ദേഹത്തിന്റെ മികവിനേക്കുറിച്ചൊന്നും ആർക്കും സംശയമില്ല. അതൊക്കെ പണ്ടുതന്നെ അദ്ദേഹം തെളിയിച്ചതാണ്. സജീവ ക്രിക്കറ്റിലേക്ക് മടങ്ങിവരാനും കളി ആസ്വദിക്കാനും ആവശ്യമായ എല്ലാ പിന്തുണയും ഞങ്ങൾ ശ്രീശാന്തിന് നൽകും. ഏതാണ്ട് ഏഴു വർഷങ്ങൾക്കു ശേഷമാണ് അദ്ദേഹം കളിക്കളത്തിലേക്ക് തിരിച്ചുവരാൻ ഒരുങ്ങുന്നതെന്ന് ഓർക്കണം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ മടങ്ങിവരവ് എപ്രകാരമായിരിക്കുമെന്ന് കാത്തിരുന്നുതന്നെ കാണണം’  – ടിനു പറഞ്ഞു.

English Summary: Kerala ready to welcome Sreesanth into Ranji team if he proves fitness