മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘സുന്ദരി’യായ യുവതിയുടെ ചിത്രം വൈറൽ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹൽ പോസ്റ്റ് ചെയ്തത്. എവിടെയൊ കണ്ടുമറന്ന കണ്ണുകളും ചിരിയുമാണല്ലോ ഈ യുവതിയുടേതെന്നാകും ചിത്രം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹൽ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ‘സുന്ദരി’യായ യുവതിയുടെ ചിത്രം വൈറൽ. ഇന്ത്യൻ ക്രിക്കറ്റ് താരം രോഹിത് ശർമയുടെ ചിത്രത്തിനൊപ്പമാണ് സുന്ദരിയായ യുവതിയുടെ ചിത്രം ചെഹൽ പോസ്റ്റ് ചെയ്തത്. എവിടെയൊ കണ്ടുമറന്ന കണ്ണുകളും ചിരിയുമാണല്ലോ ഈ യുവതിയുടേതെന്നാകും ചിത്രം കാണുന്ന ആരാധകരുടെ ആദ്യ ചിന്ത. പിന്നീടാണ് കാര്യങ്ങൾ പതുക്കെ വ്യക്തമാകുക; ഈ ചിത്രത്തിലെ യുവതി രോഹിത് ശർമ തന്നെയാണ്!

സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന പുതിയൊരു ആപ്പിന്റെ സഹായത്തോടെയാണ് ചെഹൽ രോഹിത് ശർമയുടെ ‘സത്രീ രൂപം’ സൃഷ്ടിച്ചത്. ‘കാണാൻ നല്ല ചന്തമുണ്ട് രോഹിത് ശർമ ഭയ്യാ’ എന്ന ചെറു ക്യാപ്ഷനോടെയാണ് ചെഹൽ രോഹിത് ശർമയുടെ ചിത്രം പങ്കുവച്ചത്. എന്തായാലും ചിത്രം ആരാധകർ കൂട്ടത്തോടെ ഏറ്റെടുത്തതോടെ സംഭവം വൈറലായി. ഒരു ലക്ഷത്തോളം പേരാണ് ഇതുവരെ ചിത്രം ലൈക്ക് ചെയ്തത്. ആറായിരത്തിലധികം പേർ ഈ ചിത്രം റീട്വീറ്റ് ചെയ്തു.

ADVERTISEMENT

ട്രോളുകളുമായി ആരാധകരും സജീവമായിട്ടുണ്ട്. ഇന്ത്യൻ ടീമിലെ മറ്റു താരങ്ങളുടെ ‘സ്ത്രീ രൂപം’ സൃഷ്ടിച്ച് അതു കമന്റായി പോസ്റ്റ് ചെയ്ത ആരാധകനുമുണ്ട്. വിരാട് കോലി, ശിഖർ ധവാൻ, മഹേന്ദ്രസിങ് ധോണി തുടങ്ങി ഇന്ത്യൻ ടീമിലെ എല്ലാ താരങ്ങളുടെയും സ്ത്രീരൂപങ്ങളുണ്ട് അതിൽ. സമൂഹമാധ്യമങ്ങളിൽ പരസ്പരം ‘ട്രോളി’ കയ്യടി വാങ്ങുന്ന രോഹിത്തും ചെഹലും എന്താലായും ഇത്തവണ ആരാധകർക്ക് രസകരമായ ഒരു കാഴ്ചയാണൊരുക്കിയത്.

English Summary: Yuzvendra Chahal finds 'female' version of Rohit Sharma beautiful; fans react