കൊളംബോ ∙ 2011 ഏകദിന ലോകകപ്പ് കിരീടം ശ്രീലങ്ക ഇന്ത്യയ്ക്കു വിറ്റു എന്ന മുൻ കായികമന്ത്രിയുടെ ആരോപണത്തെക്കുറിച്ച് ശ്രീലങ്കൻ പൊലീസിന്റെ സ്പോർട്സ് അഴിമതി വിരുദ്ധ വിഭാഗം ക്രിമിനൽ അന്വേഷണം ആരംഭി | Match Fixing | Malayalam News | Manorama Online

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊളംബോ ∙ 2011 ഏകദിന ലോകകപ്പ് കിരീടം ശ്രീലങ്ക ഇന്ത്യയ്ക്കു വിറ്റു എന്ന മുൻ കായികമന്ത്രിയുടെ ആരോപണത്തെക്കുറിച്ച് അന്വേഷിക്കുന്ന ശ്രീലങ്കൻ പൊലീസിന്റെ സ്പോർട്സ് അഴിമതി വിരുദ്ധ വിഭാഗം ചോദ്യം ചെയ്യലിനു ഹാജരാകാൻ അന്ന് ടീം ക്യാപ്റ്റനായിരുന്ന കുമാർ സംഗക്കാര, ഫൈനലിൽ സെഞ്ചുറി നേടിയ മഹേള ജയവർധനെ എന്നിവർക്ക് നോട്ടിസ് നൽകി. ലോകകപ്പ് ഫൈനലിൽ ഒത്തുകളി നടന്നതായുള്ള ആരോപണം ഇരുവരും നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരായി മൊഴി നൽകാൻ ഇരുവർക്കും നോട്ടിസ് ലഭിച്ചത്.

ഇതേ കേസിൽ അന്ന് സിലക്‌ഷൻ കമ്മിറ്റി ചെയർമാനായിരുന്ന മുൻ താരം കൂടിയായ അരവിന്ദ ഡിസിൽവയെ സംഘം ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ഡിസിൽവയുടെ മൊഴിയിൽനിന്നു ലഭിച്ച സൂചനയനുസരിച്ച് അന്ന് ടീമിൽ അംഗമായിരുന്ന ഉപുൽ തരംഗയുടെയും മൊഴിയെടുത്തു. ഓപ്പണറായിരുന്ന തരംഗ 20 പന്തിൽ 2 റൺസ് മാത്രമെടുത്ത് പുറത്താവുകയായിരുന്നു.

ADVERTISEMENT

2011ൽ ശ്രീലങ്കൻ കായികമന്ത്രിയായിരുന്ന മഹിന്ദാനന്ദ അലുത്ഗമഗെ ഉയർത്തിയ ആരോപണമാണ് ഇപ്പോൾ അന്വേഷിക്കുന്നത്. അനായാസം ജയിക്കേണ്ട ഫൈനൽ മത്സരം ‘ശ്രീലങ്ക ഇന്ത്യയ്ക്ക് ‘വിറ്റു’ എന്ന് ആരോപണമുന്നയിച്ച അലുത്‌ഗമഗെ കഴിഞ്ഞ ദിവസം പൊലീസിനു നൽകിയ മൊഴിയിൽ മയപ്പെട്ട നിലപാടാണു സ്വീകരിച്ചത്. ഒത്തുകളിയെന്നതു തന്റെ സംശയമാണെന്നും അതു തെളിയിക്കേണ്ടതു പൊലീസിന്റെ കടമയാണെന്നും അദ്ദേഹം തിരുത്തി.

മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന ഫൈനൽ കാണാൻ അന്നത്തെ ശ്രീലങ്കൻ പ്രസിഡന്റ് മഹിന്ദ രാജപക്സെയ്ക്കൊപ്പം അലുത്ഗമഗെയും എത്തിയിരുന്നു. മത്സരത്തിൽ 275 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഗൗതം ഗംഭീറിന്റെയും (97) ക്യാപ്റ്റൻ എം.എസ്.ധോണിയുടെയും (91*) മികവിലാണു വിജയം നേടിയത്.

ADVERTISEMENT

English Summary: Sangakkara, Jayawardene called up in investigation into 2011 World Cup final