ന്യൂ‍ഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി എന്നിവർക്കെതിരെ ഭിന്നതാൽപര്യ ആരോപണം ഉയരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്തയാണ് ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബിസിസിഐ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂ‍ഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രസിഡന്റ് സൗരവ് ഗാംഗുലി, ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി എന്നിവർക്കെതിരെ ഭിന്നതാൽപര്യ ആരോപണം ഉയരുന്നു. മധ്യപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ അംഗമായ സഞ്ജീവ് ഗുപ്തയാണ് ക്യാപ്റ്റൻ വിരാട് കോലിക്കെതിരെ ആരോപണം ഉന്നയിച്ചത്. ബിസിസിഐ ഓംബുഡ്സ്മാൻ ഡി.കെ. ജയിനിന് ഇതുമായി ബന്ധപ്പെട്ട് സഞ്ജീവ് ഗുപ്ത പരാതിയും നൽകി. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിക്കെതിരെയും സമാനമായ ആരോപണം ഉയർന്നിട്ടുണ്ട്.

മുൻപ് സച്ചിൻ തെൻഡുൽക്കർ, വി.വി.എസ്. ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, കപിൽ ദേവ് തുടങ്ങിയവർക്കെതിരെ ഭിന്നതാൽപര്യ വിഷയത്തിൽ ആരോപണം ഉന്നയിച്ച വ്യക്തിയാണ് ഇത്തവണ വിരാട് കോലിക്കെതിരെ രംഗത്തു വന്നിരിക്കുന്ന സഞ്ജീവ് ഗുപ്ത. ഇയാൾ ഉയർത്തിയ ആരോപണത്തെ തുടർന്ന് ബിസിസിഐ ഇവർക്കെല്ലാം നോട്ടിസും അയച്ചിരുന്നു. ബിസിസിഐ ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തുനിന്ന് കപിൽ ഒഴിഞ്ഞത് ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ്. രാഹുൽ ദ്രാവിഡിന് ഭിന്നതാൽപര്യ വിഷയത്തിൽ ബിസിസിഐ നോട്ടിസ് അയച്ചത് വിവാദമാകുകയും ചെയ്തു.

ADVERTISEMENT

∙ ‘കോലിയുടെ കാര്യം പരിശോധിക്കുന്നു’

വിരാട് കോലിയുടെ ബിസിനസ് സംരംഭങ്ങളിൽ പലതും ലോധ കമ്മിറ്റി മുന്നോട്ടുവച്ച ഭിന്നതാൽപര്യ ചട്ടങ്ങൾ ലംഘിക്കുന്നതാണെന്ന് ഓംബുഡ്സ്മാന് അയച്ച പരാതിക്കത്തിൽ സഞ്ജീവ് ഗുപ്ത ചൂണ്ടിക്കാട്ടി. വിരാട് കോലി സ്പോർട്സ് എല്‍എൽപി, കോർണർസ്റ്റോൺ വെൻച്വർ പാർട്ണേഴ്സ് എൽഎൽപി എന്നീ കമ്പനികളുടെ ഡയറക്ടർ/ഉടമസ്ഥൻ തസ്തികയിലുള്ള വ്യക്തിയാണ് കോലിയെന്ന് ഗുപ്ത പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ADVERTISEMENT

വിരാട് കോലിക്കെതിരെ ഭിന്നതാൽപര്യവുമായി ബന്ധപ്പെട്ട് ലഭിച്ച പരാതി പരിഗണനയിലാണെന്ന് ഓംബുഡ്സ്മാൻ ഡി.കെ. ജയിൻ പ്രതികരിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കോലിയിൽനിന്ന് വിശദീകരണം തേടുമെന്ന് ജയിൻ വ്യക്തമാക്കി.

∙ ഒരു ഭിന്നതാൽപര്യവുമില്ലെന്ന് ഗാംഗുലി

ADVERTISEMENT

ബിസിസിഐ പ്രസിഡന്റ് ആയിരിക്കെ ജെഎസ്ഡബ്ല്യു സിമന്റ്സിന്റെ ബ്രാൻഡ് അംബാസഡറായി തുടരുന്നതാണ് സൗരവ് ഗാംഗുലിക്കെതിരായ ആരോപണത്തിനു പിന്നിൽ. ഈ കമ്പനിയുടെ ഭാഗമായ ജെഎസ്ഡബ്ല്യു സ്പോർട്സ് ഉടമസ്ഥരായ ഡൽഹി ക്യാപിറ്റൽസിന്റെ മെന്ററായിരുന്നു മുൻപ് ഗാംഗുലി. ബിസിസിഐ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നതിനു മുന്നോടിയായി ഗാംഗുലി ഈ സ്ഥാനം രാജിവച്ചിരുന്നു. എന്നാൽ, ഇപ്പോഴും ജെഎസ്ഡബ്ല്യു സിമന്റ്സിന്റെ ബ്രാൻഡ് അംബാസഡറായി തുടരുന്നതാണ് ആരോപണത്തിനു പിന്നിൽ.

അതേസമയം, തനിക്ക് ഭിന്നതാൽപര്യമുണ്ടെന്ന ആരോപണം ഗാംഗുലി നിഷേധിച്ചു. താൻ ബ്രാൻഡ് അംബാസഡറായിട്ടുള്ള ജെഎസ്ഡബ്ല്യു സിമന്റ്സ് അല്ല ഡൽഹി ക്യാപിറ്റൽസിന്റെ ഉടമസ്ഥരെന്ന് ഗാംഗുലി ചൂണ്ടിക്കാട്ടി. ടീമിന്റെ സഹ ഉടമകളായ ജെഎസ്ഡബ്ല്യൂ സ്പോർട്സുമായി തനിക്ക് ബന്ധമില്ലെന്നും ഗാംഗുലി വിശദീകരിച്ചു.

‘ഞാൻ എങ്ങനെയാണ് തീരുമാനങ്ങളെ സ്വാധീനിക്കുക? ഡൽഹി ക്യാപിറ്റൽസിന്റെ സഹ ഉടമകളായ ജെഎസ്ഡബ്ല്യു സ്പോർട്സിന്റെ ബ്രാൻഡ് അംബാസഡറല്ല ഞാൻ. ഞാൻ ബ്രാൻഡ് അംബാസഡറായ ജെഎസ്ഡബ്ല്യു സിമന്റ്സ് ഡൽഹി ക്യാപിറ്റൽസിന്റെ സ്പോൺസറുമല്ല. പിന്നെ എങ്ങനെയാണ് ഭിന്നതാൽപര്യ വിഷയം ഉദിക്കുന്നത്? അവരുടെ ക്രിക്കറ്റ് സംരംഭങ്ങളുമായി എനിക്ക് യാതൊരു ബന്ധവുമില്ല. അങ്ങനെ ആയിരുന്നെങ്കിൽ അത് ഭിന്നതാൽപര്യ വിഷയത്തിന്റെ പരിധിയിൽ വരുമായിരുന്നു’ – ഗാംഗുലി വിശദീകരിച്ചു.

Engish Summary: Virat Kohli, Sourav Ganguly under 'conflict of interest' scanner