കറാച്ചി∙ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് സ്പോൺസറെ കണ്ടെത്താനായില്ല. ഇതിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ പോയതോടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ ജഴ്സിയിൽ ധരിക്കാൻ പാക്കിസ്ഥാൻ ടീം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കറാച്ചി∙ കോവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് സ്പോൺസറെ കണ്ടെത്താനായില്ല. ഇതിനായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് നടത്തിയ ശ്രമങ്ങൾ ഫലം കാണാതെ പോയതോടെ ഇംഗ്ലണ്ട് പര്യടനത്തിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ ജഴ്സിയിൽ ധരിക്കാൻ പാക്കിസ്ഥാൻ ടീം തീരുമാനിച്ചു. പാക്ക് ജഴ്സിയിൽ ലോഗോ വരുന്ന വിവരം ഷാഹിദ് അഫ്രീദി തന്നെയാണ് പരസ്യമാക്കിയത്.

‘പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ പങ്കാളികളെന്ന നിലയിൽ ഷാഹിദ് അഫ്രീദി ഫൗണ്ടേഷന്റെ ലോഗോ പാക്കിസ്ഥാൻ ടീമിന്റെ പ്ലേയിങ് കിറ്റിൽ ഇടംപിടിക്കും. എക്കാലവും ഞങ്ങൾക്കു നൽകുന്ന ഉറച്ച പിന്തുണയ്ക്ക് വസിം ഖാനും എല്ലാ പിസിബി ഭാരവാഹികൾക്കും ഹൃദയം നിറഞ്ഞ നന്ദി. ഇംഗ്ലണ്ട് പര്യടനത്തിൽ പാക്കിസ്ഥാൻ ടീമിന് എല്ലാ ഭാവുകങ്ങളും നേരുന്നു’ – അഫ്രീദി ട്വിറ്ററിൽ കുറിച്ചു.

ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്ന് മത്സരങ്ങൾ നിർത്തിവയ്ക്കേണ്ടി വന്നതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ്. ഒരു ബഹുരാഷ്ട്ര കമ്പനിയുമായി സ്പോൺസർഷിപ്പിന്റെ കാര്യത്തിൽ ചർച്ചകൾ നടത്തിയത് ഏതാണ്ട് വിജയം കണ്ടെങ്കിലും, തുകയുടെ കാര്യത്തിൽ അഭിപ്രായ സമന്വയത്തിലെത്താൻ കഴിഞ്ഞില്ലെന്ന് പിസിബിയുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ പ്രതീക്ഷയുടെ ഏഴയലത്തു പോലും വരാത്ത തുകയാണ് ഈ കമ്പനി പറഞ്ഞതത്രേ. ഇതുവരെ സ്പോൺസർഷിപ്പിന് നൽകിയിരുന്ന ഭീമമായ തുകയുടെ 35–40 ശതമാനം മാത്രമാണ് ഈ കമ്പനി വാഗ്ദാനം ചെയ്തതെന്നാണ് വിവരം.

ഈ സാഹചര്യത്തിലാണ് ഇംഗ്ലണ്ട് പര്യടനത്തിൽ ഔദ്യോഗിക സ്പോൺസർമാരില്ലാതെ പങ്കെടുക്കാനുള്ള തീരുമാനം. മൂന്നു വീതം ടെസ്റ്റും ട്വന്റി20യും ഉൾപ്പെടുന്ന പരമ്പരയാണ് പാക്കിസ്ഥാൻ ഇംഗ്ലണ്ടിൽ കളിക്കുന്നത്. 

English Summary: Struggling to find sponsors, Pakistan players to sport Shahid Afridi Foundation logo on their jerseys