കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാച്ച് വിന്നർമാരായ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കിരീടം നേടണമെങ്കിൽ സെമിഫൈനലും ഫൈനലും ജയിക്കണമെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെടുമ്പോൾ ടീമിന്റെ നായകനായിരുന്നു ഗാംഗുലി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊൽക്കത്ത∙ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ മാച്ച് വിന്നർമാരായ ഒട്ടേറെ താരങ്ങളുണ്ടെങ്കിലും ലോകകപ്പ് കിരീടം നേടണമെങ്കിൽ സെമിഫൈനലും ഫൈനലും ജയിക്കണമെന്ന് മുൻ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി. 2003ലെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയോടു പരാജയപ്പെടുമ്പോൾ ടീമിന്റെ നായകനായിരുന്നു ഗാംഗുലി. ഇതിനു പിന്നാലെ 2011 ലോകകപ്പിൽ കിരീടം ചൂടിയെങ്കിലും, കഴിഞ്ഞ വർഷത്തെ ഏകദിന ലോകകപ്പിൽ സെമിയിൽ തോറ്റ സാഹചര്യത്തിലാണ് ഗാംഗുലിയുടെ പ്രതികരണം. കിരീടസാധ്യതകളിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ഇന്ത്യ, സെമിയിൽ ന്യൂസീലൻഡിനോട് വഴങ്ങിയ അപ്രതീക്ഷിത തോൽവിയോടെയാണ് പുറത്തായത്.

‘നമുക്ക് അനായാസം ജയിക്കാവുന്നതേയുള്ളൂ. ഇംഗ്ലണ്ടിൽ നടന്ന ലോകകപ്പിൽ നമ്മൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, പ്രധാനപ്പെട്ടൊരു മത്സരം തോറ്റു. ലോകകപ്പ് പോരാട്ടങ്ങൾ അങ്ങനെയാണ്. 2003 ലോകകപ്പിൽ നമ്മൾ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പക്ഷേ, ഫൈനലിൽ തോറ്റു. എല്ലാ ലോകകപ്പിലും നമുക്കു കിരീട സാധ്യതയുണ്ട്. ലോകകപ്പ് നേടാൻ സഹായിക്കുന്ന ഒട്ടേറെ താരങ്ങളും നമുക്കുണ്ട്. പക്ഷേ, ലോകകപ്പ് നേടുകയെന്നാൽ സെമിയും ഫൈനലും ജയിക്കുകയാണെന്ന കാര്യം മറക്കരുത്’ – സ്പോർട്സ് ടക്കിനോട് പ്രതികരിക്കവേ ഗാംഗുലി ചൂണ്ടിക്കാട്ടി.

ADVERTISEMENT

കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ചിരിക്കുന്ന ക്രിക്കറ്റ് മത്സരങ്ങൾ പുനരാരംഭിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളേക്കുറിച്ച് ടീം ക്യാപ്റ്റൻ വിരാട് കോലിയുമായും ദേശീയ ക്രിക്കറ്റ് അക്കാദമി തലവൻ രാഹുൽ ദ്രാവിഡുമായും ചർച്ച ചെയ്യുന്നുണ്ടെന്ന് ഗാംഗുലി വ്യക്തമാക്കി. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിൽ താരങ്ങൾ പൊതുവേ ആശങ്കാകുലരാണെന്നും ഗാംഗുലി വ്യക്തമാക്കി. വിരാട് കോലി ഉൾപ്പെടെയുള്ള താരങ്ങൾ താമസിക്കുന്ന മുംബൈയിൽ കാര്യങ്ങൾ കൈവിട്ട സ്ഥിതിയിലാണെന്നും ഗാംഗുലി ചൂണ്ടിക്കാട്ടി.

‘ഉവ്വ്, ഞാൻ അവരുമായി നിരന്തരം സമ്പർക്കത്തിലാണ്. ക്യാപ്റ്റനുമായി ഞാൻ ഏതാനും തവണ സംസാരിച്ചിരുന്നു. എൻസിഎ തലവനുമായും ബന്ധപ്പെടുന്നുണ്ട്. താരങ്ങൾ വർധിച്ചുവരുന്ന കോവിഡ് കേസുകളിൽ ആശങ്കാകുലരാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ദുരിതമേഖലയായ മുംബൈയിലാണ് ക്യാപ്റ്റൻ താമസിക്കുന്നത്. സ്വാഭാവികമായും അദ്ദേഹത്തിന് ഭയമുണ്ടാകും. എല്ലാവർക്കും പേടിയുണ്ടല്ലോ’ – ഗാംഗുലി ചൂണ്ടിക്കാട്ടി.

ADVERTISEMENT

‘വെറുതേ കളത്തിലിറങ്ങാൻ നമുക്കു കഴിയില്ല. ആത്യന്തികമായി ഇതൊരു കായികയിനം മാത്രമാണ്. കളിക്കാനിറങ്ങി വൈറസ് ബാധയേൽക്കാനാവില്ല. കളിക്കാരുമായി നമ്മൾ നിരന്തരം ബന്ധപ്പെടുന്നുണ്ട്. ഞാനും ജയ് ഷായുമൊക്കെ കളിക്കാരുമായി സംസാരിക്കുന്നുണ്ട്. മുന്നോട്ടുള്ള പരമ്പരകളെക്കുറിച്ച് കൃത്യമായി പ്ലാൻ ചെയ്ത് മുന്നോട്ടു പോകും. തിരിച്ചുവരവിനുള്ള ദിവസം തീരുമാനിച്ചിട്ടു വേണം അതിനനുസരിച്ച് ക്രിക്കറ്റ് മത്സരങ്ങൾ പ്ലാൻ ചെയ്യാൻ’ – ഗാംഗുലി പറഞ്ഞു.

English Summary: India have potential to win World Cups but then it's also about winning finals, semi-finals: Sourav Ganguly