ഇന്ത്യയ്ക്ക് സേവാഗിനെ സമ്മാനിച്ചത് സച്ചിന്റെ വിട്ടുവീഴ്ച, മറക്കരുത്: രാത്ര
മുംബൈ∙ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ ഓപ്പണിങ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. ഏത് ബോളിങ്ങിനെയും നിർഭയം നേരിട്ടിരുന്ന താരം. ടെസ്റ്റിലായാലും ഏകദിനത്തിലായാലും സേവാഗ് നൽകിയ മിന്നുന്ന തുടക്കങ്ങൾ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയതിന് കയ്യും കണക്കുമില്ല.

മുംബൈ∙ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വിനാശകാരിയായ ഓപ്പണിങ് ബാറ്റ്സ്മാൻമാരിൽ ഒരാളാണ് ഇന്ത്യയുടെ വീരേന്ദർ സേവാഗ്. ഏത് ബോളിങ്ങിനെയും നിർഭയം നേരിട്ടിരുന്ന താരം. ടെസ്റ്റിലായാലും ഏകദിനത്തിലായാലും സേവാഗ് നൽകിയ മിന്നുന്ന തുടക്കങ്ങൾ ഇന്ത്യൻ വിജയത്തിന് അടിത്തറ പാകിയതിന് കയ്യും കണക്കുമില്ല. ഏകദിനത്തിൽ മധ്യനിര ബാറ്റ്സ്മാനായി തുടക്കമിട്ട സേവാഗിനെ ഓപ്പണിങ്ങിലേക്ക് മാറ്റി പരീക്ഷിച്ചത് ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലിയാണെങ്കിലും, തന്റെ ഓപ്പണിങ്ങിലെ സ്ഥാനം ത്യജിച്ച് സേവാഗിന് വഴിയൊരുക്കിയ സച്ചിൻ തെൻഡുൽക്കറിന്റെ സംഭാവനയും കാണാതെ പോകരുതെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ കൂടിയായ അജയ് രാത്ര. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രാത്ര ഇക്കാര്യം വെളിപ്പെടുത്തിയത്.
‘ഓപ്പണറെന്ന നിലയിൽ സച്ചിൻ തിളങ്ങി നിൽക്കുന്ന സമയത്താണ് സേവാഗിന്റെ വരവ്. അദ്ദേഹവും മികച്ച ഓപ്പണറായിരുന്നു. ഇതോടെ, സ്വയം നാലാം നമ്പറിലേക്ക് മാറാൻ സച്ചിൻ സന്നദ്ധത അറിയിക്കുകയായിരുന്നു. തുടർന്ന് ഗാംഗുലിക്കൊപ്പം സേവാഗ് ഇന്ത്യയ്ക്കായി ഓപ്പൺ ചെയ്യാൻ തുടങ്ങി. മികച്ചൊരു ഇടംകൈ–വലംകൈ കൂട്ടുകെട്ടായിരുന്നു അത്. അന്ന് സച്ചിൻ ഓപ്പണിങ്ങിൽനിന്ന് മാറാൻ വിമുഖത കാട്ടിയിരുന്നെങ്കിൽ സേവാഗിന് മധ്യനിരയിൽ ബാറ്റു ചെയ്യേണ്ടി വരുമായിരുന്നു. ഏകദിനത്തിൽ ഓപ്പണറുടെ വേഷം കിട്ടിയില്ലെങ്കിൽ സേവാഗിന്റെയും ഇന്ത്യൻ ക്രിക്കറ്റിന്റെയും ചരിത്രം തന്നെ മാറിയേനെ’ – രാത്ര പറഞ്ഞു.
2001ൽ ന്യൂസീലൻഡിനെതിരായ ഒരു ഏകദിനത്തിലാണ് വീരേന്ദർ സേവാഗിനെ ക്യാപ്റ്റനായിരുന്ന സൗരവ് ഗാംഗുലി ഓപ്പണറായി പരീക്ഷിക്കുന്നത്. ഓപ്പണറായുള്ള സേവാഗിന്റെ അരങ്ങേറ്റം അത്ര മികച്ചതായിരുന്നില്ല. ആദ്യ മത്സരത്തിൽ നേടിയത് 54 പന്തിൽ 33 റൺസ് മാത്രം. പക്ഷേ രണ്ടു മത്സരങ്ങൾ കൂടി പിന്നിട്ടപ്പോഴേക്കും സേവാഗ് ഓപ്പണറെന്ന നിലയിൽ തന്റെ ആദ്യ സെഞ്ചുറി നേടി.
ടീമിന്റെ മൊത്തം നന്മയെ പരിഗണിച്ചാണ് അന്ന് മധ്യനിരയിലേക്ക് മാറാൻ സച്ചിൻ തയാറായതെന്നും രാത്ര വിശദീകരിച്ചു. ‘വ്യത്യസ്തമായ റോളിലേക്ക് മാറാൻ അന്ന് സച്ചിൻ തീരുമാനിച്ചു. നാലാം നമ്പറിൽ ബാറ്റു ചെയ്യാമെന്ന് അദ്ദേഹം തന്നെ അറിയിച്ചു. എല്ലാം ടീമിനു വേണ്ടിയായിരുന്നു. ഇതോടെ 45–ാം ഓവർ വരെ ക്രീസിൽ നിൽക്കുക എന്നതായി സച്ചിന്റെ ചുമതല. വീരു ഓപ്പണറെന്ന നിലയിൽ വൻ വിജയമായതോടെ ആ നീക്കം ഫലം കണ്ടു’ – രാത്ര ചൂണ്ടിക്കാട്ടി.
‘പരമ്പരാഗത രീതികളെ വകവയ്ക്കാത്ത താരമെന്ന പേര് തുടക്കം മുതലേ വീരുവിനുണ്ട്. ഒരുപക്ഷേ, അദ്ദേഹത്തിന്റെ സ്വാഭാവികമായ കളിയെ തടസ്സപ്പെടുത്തിയിരുന്നെങ്കിൽ കഥ തന്നെ മാറുമായിരുന്നു. സ്വന്തം ശൈലി തുടരാനും ഇഷ്ടപ്രകാരം കളിക്കാനുമുള്ള സ്വാതന്ത്രം തുടക്കം മുതലേ വീരുവിന് കിട്ടി. ഇത്തരം കളിക്കാർക്ക് മതിയായ പിന്തുണ ഉറപ്പാക്കുക എന്നത് പ്രധാനമാണ്. ഇടയ്ക്ക് മോശം ഷോട്ടുകൾ കളിക്കുമ്പോൾ ശ്രദ്ധിച്ചു കളിക്കാൻ സേവാഗിനെ ഉപദേശിക്കുന്നവരെ കണ്ടിട്ടുണ്ട്. പക്ഷേ, അദ്ദേഹം തന്റെ ശൈലിയിൽ ഉറച്ചുനിന്നു’ – രാത്രി പറഞ്ഞു.
ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യ കണ്ട ഏറ്റവും മികച്ച ഓപ്പണറെന്ന ഖ്യാതിയുമായാണ് സേവാഗ് പിന്നീട് കളം വിട്ടത്. ഏകദിനത്തിൽ സേവാഗ് നേടിയ 8273 റൺസിൽ 7518 റൺസും ഓപ്പണറെന്ന നിലയിൽ നേടിയതാണ്. ഏകദിനത്തിലെ 15 സെഞ്ചുറികളിലും 14ഉം നേടിയതും ഇന്നിങ്സ് ഓപ്പൺ ചെയ്യുമ്പോൾത്തന്നെ.
English Summary: Sachin Tendulkar Sacrificed Opening Slot in ODIs for Virender Sehwag: Ajay Ratra