മധ്യനിര രക്ഷ; ഒന്നാം ഇന്നിങ്സിൽ ഇംഗ്ലണ്ട് നാലിന് 258
മാഞ്ചസ്റ്റർ ∙ വെസ്റ്റിൻഡീസിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര തകർന്ന ഇംഗ്ലണ്ടിന് മധ്യനിര രക്ഷയായി. 4ന് 122 എന്ന നിലയിൽ തകർച്ച നേരിട്ട ആതിഥേയരെ ഒലീ പോപ്പും (91*) ജോസ് ബട്‌ലറും (56*) രക്ഷിച്ചെടുത്തു. ഒന്നാം ദിനം വെളിച്ചക്കുറവു മൂലം കളി നിർത്തുമ്പോൾ 85.4 ഓവറിൽ 4ന് 258 എന്ന നിലയിലാണ്

മാഞ്ചസ്റ്റർ ∙ വെസ്റ്റിൻഡീസിനെതിരായ 3–ാം ക്രിക്കറ്റ് ടെസ്റ്റിൽ മുൻനിര തകർന്ന ഇംഗ്ലണ്ടിന് മധ്യനിര രക്ഷയായി. 4ന് 122 എന്ന നിലയിൽ തകർച്ച നേരിട്ട ആതിഥേയരെ ഒലീ പോപ്പും (91*) ജോസ് ബട്‌ലറും (56*) രക്ഷിച്ചെടുത്തു. ഒന്നാം ദിനം വെളിച്ചക്കുറവു മൂലം കളി നിർത്തുമ്പോൾ 85.4 ഓവറിൽ 4ന് 258 എന്ന നിലയിലാണ് ഇംഗ്ലണ്ട്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങേണ്ടി വന്ന ഇംഗ്ലണ്ട് ആദ്യ ഓവറിലേ ഞെട്ടി. കെമർ റോച്ചിന്റെ അവസാന പന്തിൽ സിബ്‌ലി (0) എൽബി. ബേൺസും (57) റൂട്ടും ചേർന്ന് ആ ഷോക്കിൽ നിന്ന് ഇംഗ്ലണ്ടിനെ കരകയറ്റിയെങ്കിലും 22–ാം ഓവറിൽ റൂട്ട് (17) റൺഔട്ട്. പരുക്കുമായി കളിക്കാനിറങ്ങിയ സ്റ്റോക്സിനെ (20) ഉജ്വലമായൊരു ഇൻസ്വിങ്ങറിലൂടെ റോച്ച് ബോൾഡാക്കി. അർധ സെഞ്ചുറി പിന്നിട്ട ഉടൻ ബേൺസ് (57) പുറത്തായതോടെ ഇംഗ്ലണ്ട് നാലിന് 122 എന്ന നിലയിൽ. ചേസിന്റെ പന്ത് കട്ട് ചെയ്യാൻ ശ്രമിച്ച ബേൺസിനെ സ്ലിപ്പിൽ കോൺവാൾ പിടികൂടി. തുടർന്നായിരുന്നു പോപ്പിന്റെയും ബട്‌ലറുടെയും രക്ഷാപ്രവർത്തനം.