ചെന്നൈ∙ വനിതാ ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ ഓസീസ് താരം എലിസ് പെറിയും ഓസ്ട്രേലിയൻ റഗ്ബി താരം മാറ്റ് ടൂമ്വയും വിവാഹമോചിതരായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാനുള്ള ആഗ്രഹം

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ വനിതാ ക്രിക്കറ്റിലെ എണ്ണംപറഞ്ഞ ഓൾറൗണ്ടർമാരിൽ ഒരാളായ ഓസീസ് താരം എലിസ് പെറിയും ഓസ്ട്രേലിയൻ റഗ്ബി താരം മാറ്റ് ടൂമ്വയും വിവാഹമോചിതരായതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് താരം മുരളി വിജയിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക ട്രോൾ. അടുത്തിടെ ഒരു അഭിമുഖത്തിൽ എലിസ് പെറിക്കൊപ്പം ഡിന്നറിന് പോകാനുള്ള ആഗ്രഹം മുരളി വിജയ് തുറന്നുപറഞ്ഞിരുന്നു. ഇതിനു പിന്നാലെ എലിസ് പെറിയും ടൂമ്വയും വേർപിരിഞ്ഞതാണ് ട്രോളുകൾക്ക് കാരണമായത്.

ലോക്ഡൗൺ കാലത്ത് ട്രെൻഡായി മാറിയ സമൂഹമാധ്യമങ്ങളിലെ ലൈവ് ചാറ്റുകളിൽ ഒന്നിനിടയ്ക്കാണ് എലിസ് പെറിക്കൊപ്പം ഒരു ദിവസം പുറത്തുപോയി ഡിന്നർ കഴിക്കണമെന്ന ആഗ്രഹം മുരളി വിജയ് പ്രകടിപ്പിച്ചത്. ഐപിഎൽ ക്ലബ്ബായ ചെന്നൈ സൂപ്പർ കിങ്സുമായുള്ള ലൈവ് ചാറ്റിലായിരുന്നു ഇത്. ‘ബില്ല് അടയ്ക്കാൻ തയാറെങ്കിൽ ഡിന്നറിന് വരാമെന്ന്’ എലിസ് പെറിയും തമാശരൂപേണ പ്രതികരിച്ചു. ഈ സംഭവത്തിനുശേഷം മാസങ്ങൾ പിന്നിടുമ്പോഴാണ് എലിസ് പെറി വിവാഹമോചിതയാകുന്ന വാർത്തയെത്തിയത്. ഇതോടെ സമൂഹമാധ്യമങ്ങൾ ട്രോളുകൾകൊണ്ട് നിറഞ്ഞു.

ADVERTISEMENT

അഞ്ചു വർഷം നീണ്ട വിവാഹബന്ധത്തിനുശേഷം വേർപിരിയുന്നതായി എലിസ് പെറിയും ടൂമ്വയും കഴിഞ്ഞ ദിവസമാണ് സംയുക്ത പ്രസ്താവനയിലൂടെ പരസ്യമാക്കിയത്. പെറിക്കും മാറ്റ് ടൂമ്വയ്ക്കും ഇടയിൽ അഭിപ്രായ ഭിന്നതകളുണ്ടെന്നും കുറച്ചുനാളായി അകൽച്ചയിലാണെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇക്കാര്യം ഇരുവരും ഒരുപോലെ നിഷേധിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിവാഹമോചന വാർത്ത എത്തുന്നത്.

ഈ വർഷം ആദ്യം തന്നെ പിരിഞ്ഞതായാണ് ഇരുവരും ശനിയാഴ്ച പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നത്. ‘ഏറ്റവും ബഹുമാനത്തോടും ആദരവോടും കൂടിയാണ് വിവാഹബന്ധം പിരിയാൻ ഈ വർഷം ആദ്യം ഞങ്ങൾ തീരുമാനിച്ചത്. ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തിൽ പരസ്പരം പിരിയുന്നതാണ് ഏറ്റവും ഉചിതമെന്ന് രണ്ടുപേർക്കും തോന്നുന്നു. ഏതാനും മാസങ്ങളായി രൂപപ്പെട്ടു വന്ന ഉഭയകക്ഷി സമ്മതത്തോടെയുള്ള തീരുമാനമാണിത്. ഞങ്ങളുടെ ദാമ്പത്യ ജീവിതം എക്കാലവും തീർത്തും സ്വകാര്യമായാണ് മുന്നോട്ടു കൊണ്ടുപോയത്. ജീവിതത്തിലെ ഈ ദുർഘട നിമിഷത്തിലും ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യർഥിക്കുന്നു’ – ഇരുവരും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

ADVERTISEMENT

ഈ വർഷം ഫെബ്രുവരിയിൽ നടന്ന ഓസ്ട്രേലിയൻ ക്രിക്കറ്റ് പുരസ്കാര വേദിയിൽ എലിസ് പെറി വിവാഹമോതിരം ധരിക്കാതെ എത്തിയത് ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടെന്ന് ആദ്യമായി അഭ്യൂഹമുയർന്നത്. തുടർച്ചയായ മൂന്നാം വർഷവും ഓസ്ട്രേലിയയിലെ മികച്ച വനിതാ താരത്തിനുള്ള ബെലിൻഡ ക്ലാ‍ർക്ക് പുരസ്കാരം ഏറ്റുവാങ്ങി നടത്തിയ പ്രസംഗത്തിൽ പെറി ഒരിക്കൽപ്പോലും ഭർത്താവ് മാറ്റ് ടൂമ്വയെക്കുറിച്ച് പ്രതിപാദിച്ചുമില്ല. ഇതോടെ അഭ്യൂഹങ്ങൾ ശക്തിപ്പെട്ടു. എന്നാൽ, തങ്ങൾ പിരിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി ഇരുവരും പരസ്യമായി രംഗത്തെത്തിയിരുന്നു. വിരലിന് പരുക്കുള്ളതിനാലാണ് പെറി ക്രിക്കറ്റ് പുരസ്കാര ചടങ്ങിൽ വിവാഹമോതിരം ധരിക്കാതിരുന്നതെന്നും വിശദീകരിച്ചു.

ഒരു പതിറ്റാണ്ടു പിന്നിട്ട കരിയറിൽ ഇതുവരെ എട്ടു ടെസ്റ്റും 112 ഏകദിനവും 120 ട്വന്റി20 മത്സരവും കളിച്ച താരമാണ് പെറി. ടെസ്റ്റിൽ 78.00 ശരാശരിയിൽ 624 റൺസും 31 വിക്കറ്റും നേടി. ഏകദിനത്തിൽ 52.10 ശരാശരിയിൽ 3022 റൺസും 152 വിക്കറ്റും ട്വന്റി20യിൽ 28.32 ശരാശരിയിൽ 1218 റൺസും 114 വിക്കറ്റും വീഴ്ത്തി.

ADVERTISEMENT

English Summary: Twitterati poke fun at Murali Vijay after Ellyse Perry and Matt Toomua end their marriage