‘ഓണ്‍ലൈൻ ചൂതാട്ടത്തെ’ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഇതേ കുറ്റത്തിന് നടി തമന്നയെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ ‘ഓണ്‍ലൈൻ ചൂതാട്ടത്തെ’ പ്രോത്സാഹിപ്പിച്ചതിന് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ഇതേ കുറ്റത്തിന് നടി തമന്നയെ അറസ്റ്റ് ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുണ്ട്. ചെന്നൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകനാണ് കോടതിയിൽ ഹർജി നൽകിയത്.

ഓൺലൈൻ ചൂത് കളിക്കാനുള്ള ആപ്പുകളെ നിരോധിക്കാൻ കോടതി നിർദേശം നൽകണമെന്നും ഹർജിക്കാരൻ ആവശ്യമുന്നയിച്ചു. യുവാക്കളെ ആപ്പുകള്‍ അടിമകളാക്കി മാറ്റുന്നുവെന്നാണ് ഹർജിക്കാരന്റെ പ്രധാന ആരോപണം. യുവാക്കളെ ബ്രെയിന്‍ വാഷ് ചെയ്യാൻ ഓണ്‍ലൈൻ ചൂതാട്ട ആപ്പുകൾ കോലിയെയും തമന്നയെയും പോലുള്ള താരങ്ങളെ ഉപയോഗിക്കുകയാണ്. അതിനാൽ താരങ്ങളെ അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യം.

ADVERTISEMENT

ഓൺലൈൻ ചൂതാട്ടത്തിൽ പണം നൽകാൻ സാധിക്കാതിരുന്നതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്ത സംഭവം ഉൾപ്പെടെ ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയിൽ ഹർ‌ജിയെത്തിയത്. കേസ് വാദം കേൾക്കുന്നതിനായി ചൊവ്വാഴ്ചത്തേക്കു മാറ്റിവച്ചു. ലോക്ഡൗണിൽ ക്രിക്കറ്റ് മത്സരങ്ങൾ നിർത്തിവച്ച സാഹചര്യത്തിൽ സമൂഹ മാധ്യമങ്ങളിൽ സജീവമാണ് കോലി. യുഎഇയിൽ നടക്കുന്ന ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടിയായിരിക്കും കോലി ഇനി കളിക്കുക.

English Summary: Petition filed seeking Virat Kohli’s arrest for promoting ‘online gambling’