യു കാണ്ട് സ്റ്റോപ്പ് അസ്: നൈക്കിയുടെ വൈറൽ വിഡിയോ, കൂട്ടിന് ഇന്ത്യൻ വനിതകളും
കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്താകെ കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. മത്സരങ്ങൾ എപ്പോൾ പഴയ പോലെയാകുമെന്നതും പ്രവചനാതീതം. ഈ സാഹചര്യത്തിൽ വേറിട്ടൊരു പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണ് സ്പോർട്സ് ഉപകരണങ്ങള്‍ നിർമിക്കുന്ന പ്രമുഖ കമ്പനിയായ നൈക്കി.... Nike, Cricket, Manorama News

വാഷിങ്ടൻ∙ കോവിഡ് മഹാമാരിയെ തുടർന്ന് ലോകത്താകെ കായിക മത്സരങ്ങൾ നിർത്തിവച്ചിരിക്കുകയാണ്. മത്സരങ്ങൾ എപ്പോൾ പഴയ പോലെയാകുമെന്നതും പ്രവചനാതീതം. ഈ സാഹചര്യത്തിൽ വേറിട്ടൊരു പരസ്യചിത്രം പുറത്തിറക്കിയിരിക്കുകയാണ് സ്പോർട്സ് ഉപകരണങ്ങള്‍ നിർമിക്കുന്ന പ്രമുഖ കമ്പനിയായ നൈക്കി. ‘യു കാണ്ട് സ്റ്റോപ്പ് അസ്’ എന്ന വിഡിയോ പഴയ ദൃശ്യങ്ങൾ കോർത്തിണക്കിയാണ് ഉണ്ടാക്കിയത്. പുറത്തിറക്കി മിനിറ്റുകൾക്കകം തന്നെ ഇതു വൈറലായി. കോവിഡ് മഹാമാരിയിൽ വലയുന്ന ലോകത്തിന് വലിയ ആത്മവിശ്വാസമാണ് ഈ വിഡിയോ കാണുന്നതിലൂടെ ലഭിക്കുകയെന്നാണു സമൂഹമാധ്യമങ്ങളിലെ വിലയിരുത്തലുകൾ.
വീഡൻ+ കെന്നഡി പോർട്‍ലാൻഡ് ഏജൻസിയാണ് വൈറൽ വിഡിയോയുടെ നിർമാതാക്കള്‍. കോവിഡ് കാരണം എല്ലാ മത്സരങ്ങളും നിർത്തിവച്ചപ്പോൾ കായികമേഖലയുടെ ഐക്യത്തിന്റെ കരുത്തിനെക്കുറിച്ചാണ് നൈക്കി പുതിയ പരസ്യത്തിലൂടെ പറയുന്നത്. 1 മിനിറ്റ് 30 സെക്കൻഡ് വിഡിയോയിൽ കായിക താരങ്ങളായ ലെബ്രോൻ ജെയിംസ്, ക്രിസ്റ്റ്യാനോ റൊണാൾഡോ, സെറീന വില്യംസ് തുടങ്ങി പ്രമുഖരെല്ലാമുണ്ട്.
വിഡിയോയുടെ ഒരു ഭാഗത്ത് ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിനെയും കാണാൻ സാധിക്കും. യുഎസ് വനിതാ ഫുട്ബോൾ താരം മേഗൻ റപീനോ ശബ്ദം നൽകിയ വിഡിയോയിൽ സ്പ്ലിറ്റ് സ്ക്രീൻ ഉപയോഗിച്ചാണ് ലോകത്തെ വിവിധ ഭാഗങ്ങളിലെ കായിക താരങ്ങളെ കാണിച്ചിരിക്കുന്നത്. നാലായിരത്തിൽ അധികം ദൃശ്യങ്ങളാണ് വിഡിയോ നിർമാണത്തിനായി നൈക്കി കൂട്ടിച്ചേർത്തത്. ട്വിറ്ററിൽ പുറത്തുവിട്ട വിഡിയോ ഒരു ദിവസത്തിനുള്ളിൽ 13 മില്യൻ പേരാണു കണ്ടത്.
English Summary: Nike’s new ad is an editing marvel and it’s breaking the internet