വിക്കറ്റ് കീപ്പർമാരിൽ ധോണി ‘ബെസ്റ്റ്’ എന്ന് ഗില്ലി; സംഗക്കാര രണ്ട്, മക്കല്ലം മൂന്ന്!
ന്യൂഡൽഹി∙ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ആരാണ്? ഉത്തരങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കണ്ടേക്കാവുന്ന പേരാണ് ആദം ഗിൽക്രിസ്റ്റിന്റേത്. വിക്കറ്റ് കീപ്പർമാരുടെ റോളിനെ വിപ്ലവകമായി പുതുക്കിയെഴുതിയ ഇതിഹാസ താരം. ഇതേ ഗിൽക്രിസ്റ്റിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ

ന്യൂഡൽഹി∙ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ആരാണ്? ഉത്തരങ്ങളുടെ കൂട്ടത്തിൽ തീർച്ചയായും കണ്ടേക്കാവുന്ന പേരാണ് ആദം ഗിൽക്രിസ്റ്റിന്റേത്. വിക്കറ്റ് കീപ്പർമാരുടെ റോളിനെ വിപ്ലവകമായി പുതുക്കിയെഴുതിയ ഇതിഹാസ താരം. ഇതേ ഗിൽക്രിസ്റ്റിന്റെ അഭിപ്രായത്തിൽ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ആരായിരിക്കും? കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ ഗിൽക്രിസ്റ്റിനു മുന്നിലും ഉയർന്നു ഇതേ ചോദ്യം. ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ എന്ന് താങ്കൾ കരുതുന്നത് ആരെയാണ്?
ഇന്ത്യൻ ആരാധകരെ ആവേശത്തിലാഴ്ത്തി ഗിൽക്രിസ്റ്റ് പറഞ്ഞ പേര് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്രസിങ് ധോണിയുടേത്! കുമാർ സംഗക്കാര, ബ്രണ്ടൻ മക്കല്ലം, മാർക്ക് ബൗച്ചർ എന്നിവരെ പിന്തള്ളിയാണ് ധോണി ഗിൽക്രിസ്റ്റിന്റെ പട്ടികയിലെ ‘ബെസ്റ്റ്’ ആയത്.
‘ഏറ്റവും മികച്ച വിക്കറ്റ് കീപ്പർ ധോണി തന്നെയായിരിക്കണം. ധോണി കഴിഞ്ഞാൽ കുമാർ സംഗക്കാരയെ പരിഗണിക്കാം. പിന്നെ ബ്രണ്ടൻ മക്കല്ലം. നിർഭാഗ്യവശാൽ കണ്ണിനേറ്റ പരുക്ക് മാർക്ക് ബൗച്ചറിന്റെ കരിയറിനെ ബാധിച്ചു. എങ്കിൽക്കൂടി എത്ര മികച്ച വിക്കറ്റ് കീപ്പർമാരുടെ സംഘമാണിത്.’ – ഗിൽക്രിസ്റ്റ് പറഞ്ഞു.
‘അദ്ദേഹത്തിന്റെ (ധോണിയുടെ) കരിയറിലെ വളർച്ച ഏറെ ഇഷ്ടത്തോടെ കണ്ടുനിന്ന ഒരാളാണ് ഞാൻ. എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയ, എല്ലാവരെയും തന്റെ ആരാധകരാക്കിയ ഒരു തകർപ്പൻ സെഞ്ചുറിയിലൂടെയാണ് ധോണി രംഗപ്രവേശം ചെയ്യുന്നത്. ഏറെ പ്രത്യേകതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ ശൈലി. ഇന്ത്യ പോലെ ക്രിക്കറ്റിനെ അതിരറ്റ് സ്േനഹിക്കുന്ന ഒരു രാജ്യത്തുനിന്ന് വന്ന് പ്രശസ്തിയിലേക്കുള്ള ആ ഉയർച്ച അഭിനന്ദനീയം തന്നെ. സ്വന്തം കരിയർ അദ്ദേഹം കരുപ്പിടിപ്പിച്ച രീതി അസാധാരണമായിരുന്നു’ – ഗിൽക്രിസ്റ്റ് പറഞ്ഞു.
കളത്തിലും കളത്തിനു പുറത്തും ധോണിയുടെ ശാന്ത സ്വഭാവവും ഗിൽക്രിസ്റ്റ് എടുത്തുപറഞ്ഞു.
‘കളത്തിൽ അദ്ദേഹം പുലർത്തുന്ന അസാധാരണമായ ശാന്തത നേരിട്ടു കണ്ടിട്ടുണ്ട്. കളത്തിനു പുറത്തും അസാധാരണ ശാന്തതയോടെ പെരുമാറുന്ന വ്യക്തിയാണ് ധോണി. ഇക്കാര്യത്തിൽ അദ്ദേഹം അഭിനന്ദനമർഹിക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലും ജനസമൂഹത്തിലും ധോണി ചെലുത്തിയ സ്വാധീനം അവിരാമം തുടരും’ – ഗിൽക്രിസ്റ്റ് പറഞ്ഞു.
രാജ്യാന്തര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകളിൽ പങ്കാളിയായ വിക്കറ്റ് കീപ്പർമാരിൽ മൂന്നാമനാണ് ധോണി. മുന്നിൽ ദക്ഷിണാഫ്രിക്കയുടെ മാർക്ക് ബൗച്ചറും ഗിൽക്രിസ്റ്റും മാത്രം. മുൻ ഇന്ത്യൻ നായകൻ കൂടിയായ ധോണിയുടെ പേരിൽ 634 ക്യാച്ചുകളും 195 സ്റ്റംപിങ്ങുകളുമുണ്ട്. സ്റ്റംപിങ്ങിന്റെ എണ്ണത്തിൽ മുന്നിൽ ധോണിയാണ്. രാജ്യാന്തര ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിൽ ഒരാള്‍ കൂടിയാണ് ധോണി.
English Summary: Adam Gilchrist ranks MS Dhoni, Kumar Sangakkara, Brendon McCullum, and Mark Boucher; picks the best