മുംബൈ∙ ഇന്ത്യൻ താരം ഹർഭജൻ സിങ് തന്നെ പുറത്താക്കുമ്പോഴെല്ലാം ഇന്ത്യൻ ഫീൽഡർമാർ ഒരു വാക്ക് ഉപയോഗിച്ചിരുന്നതായി ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ ആദം ഗിൽക്രിസ്റ്റ്. ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഗിൽക്രിസ്റ്റിന്റെ ഈ വെളിപ്പെടുത്തൽ. ഇന്ത്യയ്‌ക്കെതിരെ താൻ റൺസ് അടിച്ചുകൂട്ടുമ്പോഴെല്ലാം മിണ്ടാതിരിക്കുന്ന ഇന്ത്യൻ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ഇന്ത്യൻ താരം ഹർഭജൻ സിങ് തന്നെ പുറത്താക്കുമ്പോഴെല്ലാം ഇന്ത്യൻ ഫീൽഡർമാർ ഒരു വാക്ക് ഉപയോഗിച്ചിരുന്നതായി ഓസ്ട്രേലിയയുടെ മുൻ ഓപ്പണർ ആദം ഗിൽക്രിസ്റ്റ്. ഒരു ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിലാണ് ഗിൽക്രിസ്റ്റിന്റെ ഈ വെളിപ്പെടുത്തൽ. ഇന്ത്യയ്‌ക്കെതിരെ താൻ റൺസ് അടിച്ചുകൂട്ടുമ്പോഴെല്ലാം മിണ്ടാതിരിക്കുന്ന ഇന്ത്യൻ ഫീൽഡർമാർ, ഹർഭജൻ തന്റെ വിക്കറ്റ് എടുക്കുമ്പോഴെല്ലാം ആ വാക്ക് സ്ഥിരം ‘പുറത്തെടുത്തിരുന്ന’തായി വെളിപ്പെടുത്തി. അതേസമയം, ആ വാക്ക് ഏതാണെന്ന് കൃത്യമായി ഓർത്തെടുക്കാൻ ഗിൽക്രിസ്റ്റിന് സാധിച്ചില്ല.

‘ആ വാക്ക് ഏതാണെന്ന് എനിക്ക് കൃത്യമായി ഓർമയില്ല. ഞാൻ റൺസ് നേടുമ്പോഴൊന്നും അവർ ആ വാക്ക് പ്രയോഗിക്കില്ല. ഹർഭജൻ എന്റെ വിക്കറ്റ് എടുക്കുമ്പോഴെല്ലാം ആ വാക്കു പുറത്തുവരും. പക്ഷേ, ആ വാക്ക് ഏതാണെന്ന് എനിക്ക് ഇപ്പോഴും കൃത്യമായി അറിയില്ല’ – ഗിൽക്രിസ്റ്റ് വെളിപ്പെടുത്തി.

ADVERTISEMENT

2001ൽ ഇന്ത്യയിൽ പര്യടനത്തിനെത്തിയ ഓസ്ട്രേലിയയെ തകർപ്പൻ ബോളിങ് പ്രകടനത്തിലൂടെ ഹർഭജൻ സിങ് ചുരുട്ടിക്കെട്ടിയത് ഇന്ത്യൻ ആരാധകർ ഇന്നും ആകാംക്ഷയോടെ മാത്രം ഓർത്തെടുക്കുന്ന നിമിഷമാണ്. അന്ന് മൂന്നു ടെസ്റ്റുകൾ ഉൾപ്പെട്ട പരമ്പരയിൽനിന്ന് 32 വിക്കറ്റുകളാണ് ഹർഭജൻ ഒറ്റയ്ക്ക് സ്വന്തമാക്കിയത്. റിക്കി പോണ്ടിങ്ങും ആദം ഗിൽക്രിസ്റ്റും ഉൾപ്പെടെയുള്ളവരെല്ലാം ഹർഭജനു മുന്നിൽ കറങ്ങി വീണവരാണ്.

തന്റെ ടെസ്റ്റ് കരിയറിൽ ഹർഭജൻ സിങ് ഏറ്റവുമധികം പുറത്താക്കിയിട്ടുള്ളത് ഓസ്ട്രേലിയൻ താരങ്ങളെയാണ്. മുൻ ഓസീസ് നായകൻ കൂടിയായ റിക്കി പോണ്ടിങ്ങിനെ മാത്രം 10 തവണയാണ് ഹർഭജൻ പുറത്താക്കിയത്. മാത്യു ഹെയ്ഡനെ ഒൻപതു തവണയും ഗിൽക്രിസ്റ്റിനെ ഏഴു തവണയും പുറത്താക്കി. ഓസ്ട്രേലിയയ്‌ക്കെതിരെ കളിച്ചിട്ടുള്ള 18 ടെസ്റ്റുകളിൽനിന്ന് 95 വിക്കറ്റുകളാണ് ഹർഭജന്റെ സമ്പാദ്യം.

ADVERTISEMENT

English Summary: Indian fielders used to say a word whenever Harbhajan got me out: Adam Gilchrist