ബാർബഡോസ്∙ കോവിഡ് കാലത്തെ കനത്ത യാത്രാ നിയന്ത്രണങ്ങൾക്കിടെ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ വെസ്റ്റിൻഡീസ് താരം ഫാബിയൻ അലനോടു ചോദിക്കണം. വിമാനത്താവളത്തിൽ വൈകിയെത്തിയതിന്റെ പേരിൽ കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) ഒരു സീസൺ തന്നെ സമ്പൂർണമായി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബാർബഡോസ്∙ കോവിഡ് കാലത്തെ കനത്ത യാത്രാ നിയന്ത്രണങ്ങൾക്കിടെ കൃത്യസമയത്ത് വിമാനത്താവളത്തിൽ എത്തിയില്ലെങ്കിൽ എന്തു സംഭവിക്കുമെന്ന് അറിയാൻ വെസ്റ്റിൻഡീസ് താരം ഫാബിയൻ അലനോടു ചോദിക്കണം. വിമാനത്താവളത്തിൽ വൈകിയെത്തിയതിന്റെ പേരിൽ കരീബിയൻ പ്രീമിയർ ലീഗിന്റെ (സിപിഎൽ) ഒരു സീസൺ തന്നെ സമ്പൂർണമായി നഷ്ടമാക്കിയിരിക്കുകയാണ് അലൻ. സിപിഎല്ലിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ് പാട്രിയറ്റ്സിനായി കളിക്കേണ്ടിയിരുന്ന അലന് വിമാനത്താവളത്തിൽ വൈകിയെത്തിയതാണ് വിനയായത്. ലീഗ് നടക്കുന്ന ട്രിനിഡാഡിലേക്കുള്ള ഏക യാത്രാമാർഗമായ ചാർട്ടേഡ് ഫ്ലൈറ്റ് നഷ്ടമാക്കിയതോടെ അലന് സിപിഎല്ലും നഷ്ടം!

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കനത്ത നിയന്ത്രണങ്ങൾ നിലനിൽക്കുന്ന ട്രിനിഡാഡ് ആൻഡ് ടുബാഗോയിലാണ് ഇക്കുറി സിപിഎൽ നടക്കുന്നത്. വിവിധ ടീമുകള്‍ക്കായി കളിക്കുന്ന താരങ്ങളെയെല്ലാം ഇവിടെ എത്തിക്കാനായി ബാർബഡോസിൽനിന്ന് ഓഗസ്റ്റ് മൂന്നിനാണ് ചാർട്ടേഡ് ഫ്ലൈറ്റ് ഏർപ്പെടുത്തിയിരുന്നത്. കടുത്ത നിയന്ത്രണങ്ങൾ ഉള്ളതിനാൽ ചാർട്ടേഡ് വിമാനങ്ങൾക്ക് മാത്രമേ ഇവിടേക്ക് പ്രവേശനമുള്ളൂ.

ADVERTISEMENT

വിമാനം പുറപ്പെടുന്ന സമയത്ത് ബാർബഡോസിൽ എത്തിച്ചേരാൻ സാധിക്കാതെ പോയതാണ് ഫാബിയൻ അലന് തിരിച്ചടിയായത്. സ്വദേശമായ ജമൈക്കയിൽനിന്ന് വിമാനത്തിലാണ് അലൻ ചാർട്ടേഡ് ഫ്ലൈറ്റ് പുറപ്പെടുന്ന ബാർബഡോസിൽ എത്തേണ്ടിയിരുന്നത്. എന്നാൽ ജമൈക്കയിൽനിന്ന് പുറപ്പെട്ട വിമാനത്തിൽ കയറിപ്പറ്റാൻ വൈകിയെത്തിയ അലന് കഴിഞ്ഞില്ല. ഇതോടെ അലനെ കൂടാതെ ചാർട്ടേഡ് ഫ്ലൈറ്റ് ട്രിനിഡാഡിനു പറന്നു. അലനെ സിപിഎല്ലിൽനിന്ന് ഒഴിവാക്കുകയും ചെയ്തു.

‘നിർഭാഗ്യവശാൽ വിമാനത്തിന്റെ സമയക്രമവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് ചില ആശയക്കുഴപ്പങ്ങളുണ്ടായി എന്നാണ് മനസ്സിലാക്കുന്നത്. അദ്ദേഹത്തെ ട്രിനിഡാഡിലെത്തിക്കാൻ എല്ലാ ശ്രമവും നടത്തി. പക്ഷേ, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇവിടേക്കെത്താനുള്ള ഏക മാർഗം ആ ചാർട്ടേഡ് വിമാനമായിരുന്നു’ – അലന്റെ ഏജന്റിനെ ഉദ്ധരിച്ച് ഇഎസ്പിഎൻ ക്രിക്ഇൻഫോ റിപ്പോർട്ട് ചെയ്തു.

ADVERTISEMENT

ട്രിനിഡാഡ് ആൻഡ് ടുബാഗോയിൽ ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 20 വരെയാണ് ഇത്തവണ സിപിഎൽ നടക്കുന്നത്. വിദേശ കളിക്കാർ ഉൾപ്പെടെയുള്ളവർ ലീഗിൽ പങ്കെടുക്കുന്നുണ്ട്. കോവിഡ് വ്യാപനം നിമിത്തം കാണികളെ പ്രവേശിക്കാതെ കനത്ത സുരക്ഷാ മാനദണ്ഡങ്ങളോടെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുക.

English Summary: All-rounder Fabian Allen Ruled Out of CPL 2020 After Missing Flight