സിഡ്നി∙ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിൽനിന്ന് വീണ്ടുമൊരു സ്വവർഗ വിവാഹ വാർത്ത. ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വാർത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സിഡ്നി∙ ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റിൽനിന്ന് വീണ്ടുമൊരു സ്വവർഗ വിവാഹ വാർത്ത. ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് താരങ്ങളായ ഡെലീസ കിമ്മിൻസ് (31), ലോറ ഹാരിസ് (29) എന്നിവരാണ് വിവാഹിതരായത്. ഞായറാഴ്ചയായിരുന്നു വിവാഹം. ഇൻസ്റ്റഗ്രാമിലൂടെയാണ് വിവാഹ വാർത്ത ഇരുവരും പരസ്യമാക്കിയത്. ഏപ്രിലിൽ നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് വ്യാപനത്തെ തുടർന്നാണ് നീട്ടിവച്ചത്.

‘ഈ വിവാഹ ദിനം ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ദിനമാക്കിയ എല്ലാവർക്കും നന്ദി– വിവാഹചിത്രം പങ്കുവച്ച് ഡെലീസ കിമ്മിൻസ് ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ADVERTISEMENT

2018–19 സീസണിൽ വനിതാ ബിഗ് ബാഷ് ലീഗ് വിജയത്തിനു പിന്നാലെ ലോറ ഹാരിസാണ് കിമ്മിൻസിനോട് പ്രണയാഭ്യർഥന നടത്തിയത്. അന്ന് ബ്രിസ്ബെയ്ൻ ഹീറ്റ്സിനായി ഫൈനലിൽ വിജയ റൺ നേടിയത് ലോറ ഹാരിസായിരുന്നു. വനിതാ ബിഗ് ബാഷ് ലീഗിൽ തുടർച്ചയായി മൂന്നു സീസണിൽ ബ്രിസ്ബെയ്ൻ ഹീറ്റ്സിന്റെ താരമായിരുന്നു ലോറ ഹാരിസ്. 2018–19 സീസണിലെ കലാശപ്പോരിൽ ഫോറടിച്ച് ടീമിന് കിരീടം സമ്മാനിച്ച് പ്രശസ്തയായി. 2016–17 സീസണിൽ ക്വീൻസ്‌ലാൻഡ് ജഴ്സിയിലായിരുന്നു ലോറയുടെ ബിഗ് ബാഷ് ലീഗ് അരങ്ങേറ്റം.

അതേസമയം, ഓസ്ട്രേലിയയുടെ ദേശീയ വനിതാ ടീമിൽ അംഗമായിരുന്നു ഡെലീസ കിമ്മിൻസ്. 16 ഏകദിനങ്ങളിൽ ഓസീസ് ജഴ്സിയണിഞ്ഞു. ഇത്രയും മത്സരങ്ങളിൽനിന്ന് 79 റൺസും 14 വിക്കറ്റും നേടി. ഏകദിനത്തിനു പുറമെ 42 ട്വന്റി20 മത്സരങ്ങളിലും ഓസീസിനായി കളത്തിലിറങ്ങി. ഇത്രയും മത്സരങ്ങളിൽനിന്ന് 162 റൺസും 39 വിക്കറ്റുകളുമാണ് സമ്പാദ്യം. രാജ്യാന്തര ക്രിക്കറ്റിലെ രണ്ടാമത്തെ മാത്രം ഏകദിനത്തിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച് ശ്രദ്ധേയയായി. ഏറ്റവും ഒടുവിൽ നടന്ന ട്വന്റി20 ലോകകപ്പിൽ കിരീടം നേടിയ ഓസീസ് ടീമിലും അംഗമായിരുന്നു.

ADVERTISEMENT

സ്വവർഗ വിവാഹത്തിലൂടെ രാജ്യാന്തര ക്രിക്കറ്റിൽ പുതുചരിത്രമെഴുതിയ ന്യൂസീലൻഡ് വനിതാ ക്രിക്കറ്റ് ടീം താരങ്ങളായ ആമി സാറ്റർത്‌വൈറ്റ് – ലീ തഹൂഹു ദമ്പതികൾക്ക് ഈ വർഷം ആദ്യം കുഞ്ഞുജനിച്ചത് വാർത്തയായിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഇവരുൾപ്പെടെ സ്വവർഗ വിവാഹിതരായ മൂന്ന് ദമ്പതികളുണ്ട്. ദക്ഷിണാഫ്രിക്കൻ വനിതാ ടീം നായിക ഡെയ്ൻ വാൻ നീകർക്കും സഹതാരം മാരിസാൻ കാപ്പുമാണ് ഇവർക്കു പിന്നാലെ വിവാഹിതരായത്. അതിനുശേഷം ന്യൂസീലൻഡിന്റെ ഹീലി ജെൻസണും ഓസ്ട്രേലിയയുടെ നിക്കോളാ ഹാൻകോക്കും സ്വവർഗ വിവാഹത്തിലൂടെ ജീവിതത്തിൽ ഒന്നിച്ചു.

English Summary: Same-sex couple Delissa Kimmince and Laura Harris get married, share wedding photos on Instagram