‘‘മറ്റൊരു ‘കർ’ കൂടി ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിലെത്തുന്നതിൽ എനിക്കു സന്തോഷമുണ്ട്. ലിസ അദ്ഭുതമാണ്. ഓസ്ട്രേലിയയ്ക്കും ഒപ്പം ഇന്ത്യയ്ക്കും പ്രചോദനമാണ്..’’– ഐസിസി ഹാൾ ഓഫ് ഫെയിമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലിസ സ്ഥലേകറെപ്പറ്റി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗാവസ്കറുടെ വാക്കുകൾ. ഗാവസ്കർ പറഞ്ഞ പോലെ ലിസ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മറ്റൊരു ‘കർ’ കൂടി ഐസിസി ഹാൾ ഓഫ് ഫെയിം പട്ടികയിലെത്തുന്നതിൽ എനിക്കു സന്തോഷമുണ്ട്. ലിസ അദ്ഭുതമാണ്. ഓസ്ട്രേലിയയ്ക്കും ഒപ്പം ഇന്ത്യയ്ക്കും പ്രചോദനമാണ്..’’– ഐസിസി ഹാൾ ഓഫ് ഫെയിമിലേക്കു തിരഞ്ഞെടുക്കപ്പെട്ട ലിസ സ്ഥലേകറെപ്പറ്റി ഇന്ത്യൻ ബാറ്റിങ് ഇതിഹാസം സുനിൽ ഗാവസ്കറുടെ വാക്കുകൾ. ഗാവസ്കർ പറഞ്ഞ പോലെ ലിസ സ്ഥലേകറുടെ ജീവിതത്തോളം അമ്പരപ്പിക്കുന്ന ഒരു കഥ ഒരുപക്ഷേ, ലോക ക്രിക്കറ്റിൽ ഉണ്ടാവില്ല. പുണെയിലെ ഒരു അനാഥാലയത്തിൽ വളർന്ന ലൈല എന്ന പെൺകുട്ടി വനിതാ ക്രിക്കറ്റിലെ ഇതിഹാസമായി മാറിയ കഥയാണിത്.

ജന്മം നൽകിയ മാതാപിതാക്കൾക്കു കൈക്കുഞ്ഞിനെ വളർത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാൽ പുണെയിലെ സാസൂൺ ആശുപത്രിയോടു ചേർന്നു പ്രവർത്തിക്കുന്ന ശ്രീവൽസ എന്ന അനാഥാലയത്തിനു നൽകിയതിൽ തുടങ്ങുന്നു അക്കഥ. അമേരിക്കയിലെ മിഷിഗനിൽ താമസിക്കുന്ന ഹാരെൻ–സ്യൂ ദമ്പതികൾ ആയിടെ ഒരു ആൺകുട്ടിയെ ദത്തെടുക്കണമെന്ന ആഗ്രഹവുമായി ശ്രീവൽസയിലെത്തി. ആൺകുട്ടിയെ കിട്ടാതെ മടങ്ങാനൊരുങ്ങുമ്പോഴാണ് അവർ ലൈലയെ കണ്ടത്. ഒരു മാസം മാത്രം പ്രായമായ ലൈലയെ അവർ ദത്തെടുത്തു; ലിസ എന്നു പേരു മാറ്റി.

ലിസ 2012ൽ ശ്രീവൽസ അനാഥാലയത്തിലെത്തിയപ്പോൾ.
ADVERTISEMENT

സ്ഥലേകർ ദമ്പതികൾ ആദ്യം ദത്തെടുത്ത കാപ്രിനി എന്ന മകൾക്കൊപ്പം അമേരിക്കയിൽ ലിസയും വളർന്നു. പിന്നീടു ഹാരെന്റെ ജോലി ആവശ്യാർഥം അവർ കെനിയയിലേക്കു പോയെങ്കിലും പിന്നീട് ഓസ്ട്രേലിയയിലെ സിഡ്നിയിൽ താമസമുറപ്പിച്ചു. പടിപടിയായി ക്രിക്കറ്റിൽ‌ വളർന്ന ലിസ 2001 ജൂണിൽ ഇംഗ്ലണ്ടിനെതിരെ ഏകദിനത്തിൽ ഓസീസിനു വേണ്ടി അരങ്ങേറി. ഏകദിന ക്രിക്കറ്റിൽ 1000 റൺസും 100 വിക്കറ്റ് നേട്ടവും പിന്നിട്ട ആദ്യ വനിതാ താരമായി. 2013ൽ ഏകദിന ലോകകപ്പ് കിരീടനേട്ടത്തോടെ വിരമിച്ച ലിസ ഇപ്പോൾ അറിയപ്പെടുന്ന കമന്റേറ്ററാണ്.

സൂപ്പർതാരമായ ശേഷം 2013ൽ താൻ ജനിച്ചു വളർന്ന ശ്രീവൽസ സന്ദർശിച്ചിരുന്നു ലിസ. ‘നിങ്ങളുടെ യഥാർഥ മാതാപിതാക്കളെ കണ്ടെത്തണമെന്ന ആഗ്രഹമുണ്ടോ..?’ അന്നു ചോദ്യമുയർന്നു. ഒരു നിമിഷം ആലോചിച്ചശേഷം ലിസ പറഞ്ഞു: ‘ഇല്ല. 100 കോടി ജനങ്ങളിൽനിന്ന് 1979ൽ എനിക്കു ജന്മം നൽകിയവരെ എങ്ങനെ കണ്ടെത്താനാണ്?’

ADVERTISEMENT

English Summary: Story of Lisa Sthalekar who is included into the ICC Cricket Hall of Fame recently

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT