ചെന്നൈ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് എല്ലാ സമ്മർദ്ദങ്ങളും ഒഴിഞ്ഞാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഐപിഎൽ മത്സരത്തിനിറങ്ങുന്നത്. കോവിഡ് ഭീതി മൂലം നീട്ടിയ ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ വളരെ ആവേശത്തിലാണ് ധോണി ആരാധകർ. ധോണിയുടെ മത്സരം .....| MS Dhoni | CSK | Manorama News

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് എല്ലാ സമ്മർദ്ദങ്ങളും ഒഴിഞ്ഞാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോണി ഐപിഎൽ മത്സരത്തിനിറങ്ങുന്നത്. കോവിഡ് ഭീതി മൂലം നീട്ടിയ ഐപിഎൽ സീസൺ ആരംഭിക്കാനിരിക്കെ വളരെ ആവേശത്തിലാണ് ധോണി ആരാധകർ. ധോണിയുടെ മത്സരം കാണാൻ ഇനിയും കാത്തിരിക്കാൻ കഴിയില്ല എന്ന രീതിയിലുള്ള പോസ്റ്റുകളാണ് ചെന്നൈ സൂപ്പർ കിങ്സിന്റെയും ആരാധകരുടെതുമായി സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. 

‘ഈ പുഞ്ചിരി കാണാൻ ഇനിയും ഞങ്ങൾക്ക് കാത്തിരിക്കാനാവില്ല’ എന്നാണ് ക്രിക്കറ്റ് കിറ്റുമായി ധോണി ക്യാമറ നോക്കി ചിരിക്കുന്ന ചിത്രം പങ്കുവച്ചു കൊണ്ട് ചെന്നൈ സൂപ്പർ കിങ്സ് അവരുടെ ഇൻസ്റ്റഗ്രാം പേജിൽ കുറിച്ചിരിക്കുന്നത്. ഇതിനു താഴെയായി ‘തല’യുടെ കളി കാണാൻ കാത്തിരിക്കുകയാണ് എന്നുള്ള തരത്തിലുള്ള നിരവധി കമന്റുകളാണ് നിറയുന്നത്.

ADVERTISEMENT

ഐപിഎല്ലിന്റെ 13 ാം സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ നയിക്കുന്നത് ധോണിയാണ്. രാജ്യത്ത് കോവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ഇന്ത്യയിൽ നിന്നു മാറി യുഎഇലാണ് മത്സരങ്ങൾ നടക്കുന്നത്. 2019 ജൂലൈയിൽ നടന്ന ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു ധോണിയുടെ അവസാന മത്സരം. 2020 ഓഗസറ്റ് 15ന് ധോണി രാജ്യാന്തര ക്രിക്കറ്റിൽ‌ നിന്നുള്ള തന്റെ വിരമിക്കലും പ്രഖ്യാപിച്ചു. ഒരു വർഷത്തിനു ശേഷം പ്രിയപ്പെട്ട താരം കളം നിറയുന്നത് കാണാൻ ഇരട്ടി ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.

English Summary : Chennai Super Kings Share A Picture Of MS Dhoni Sporting A Smile They "Can't Wait To See"