ഐപിഎല്ലിൽ വാതുവയ്പ്പ് സൂചന നൽകി താരം; ബിസിസിഐ അന്വേഷണത്തിൽ
ന്യൂഡൽഹി ∙ വാതുവയ്പ്പ് ഉദ്ദേശ്യവുമായി ഒരാൾ സമീപിച്ചെന്ന് ഒരു ഐപിഎൽ താരം വെളിപ്പെടുത്തിയതിനെത്തുടർന്ന് ബിസിസിഐ അന്വേഷണം തുടങ്ങി. കളിക്കാരെല്ലാം ബയോ ബബ്ൾ സുരക്ഷയിലായതിനാൽ വാതുവയ്പ്പ്

ന്യൂഡൽഹി ∙ വാതുവയ്പ്പ് ഉദ്ദേശ്യവുമായി ഒരാൾ സമീപിച്ചെന്ന് ഒരു ഐപിഎൽ താരം വെളിപ്പെടുത്തിയതിനെത്തുടർന്ന് ബിസിസിഐ അന്വേഷണം തുടങ്ങി. കളിക്കാരെല്ലാം ബയോ ബബ്ൾ സുരക്ഷയിലായതിനാൽ വാതുവയ്പ്പ് സാധ്യത കുറഞ്ഞെങ്കിലും ഓൺലൈൻ റൂട്ടുകളാണ് ബിസിസിഐയുടെ ആന്റി കറപ്ഷൻ യൂണിറ്റ് (എസിയു) അന്വേഷിക്കുന്നത്. കളിക്കാരന്റെ പേരോ രാജ്യമോ പുറത്തു വിട്ടിട്ടില്ല. കളിക്കാരനെ സമീപിച്ചയാളെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്ന് എസിയു ചീഫ് അജിത് സിങ് പറഞ്ഞു.
സിങ്ങിന്റെ നേതൃത്വത്തിൽ 8 അംഗ സംഘമാണ് യുഎഇയിലുള്ളത്. വാതുവയ്പ്പ് സൂചനകൾ കണ്ടെത്തുന്നതിനായി സ്പോർട്ട് റഡാർ എന്ന ബ്രിട്ടിഷ് കമ്പനിയുടെ സഹായവും ബിസിസിഐ ഉപയോഗപ്പെടുത്തുന്നുണ്ട്. ടൂർണമെന്റിനു മുൻപ് കളിക്കാർക്കായി ബോധവൽക്കരണ ക്ലാസുകളും ബിസിസിഐ നടത്തിയിരുന്നു.