കേദാർ ജാദവിലും ചൗളയിലും എന്ത് ‘തീപ്പൊരിയാണു’ കാണുന്നത്? ധോണിക്കെതിരെ വിമർശനം
ദുബായ്∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർതോൽവികളിൽ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. രാജസ്ഥാനെതിരെ ചെന്നൈ ഏഴു വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ്

ദുബായ്∙ ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ തുടർതോൽവികളിൽ ക്യാപ്റ്റൻ എം.എസ്. ധോണിക്കെതിരെ രൂക്ഷഭാഷയിൽ പ്രതികരിച്ചു മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ക്രിസ് ശ്രീകാന്ത്. രാജസ്ഥാനെതിരെ ചെന്നൈ ഏഴു വിക്കറ്റിന് പരാജയപ്പെട്ടതോടെയാണ് ക്രിസ് ശ്രീകാന്ത് ധോണിക്കെതിരെ പ്രതികരിച്ചത്. ചെന്നൈ സൂപ്പർ കിങ്സ് ടീമിലേക്കുള്ള ധോണിയുടെ സിലക്ഷനുകൾ വിഡ്ഢിത്തമാണെന്നാണു ശ്രീകാന്ത് വ്യക്തമാക്കുന്നത്.
യുവതാരങ്ങളെ ടീമിലെടുക്കാത്തത് അവരിൽ ‘സ്പാർക്’ കാണാത്തതിനാലാണെന്ന ധോണിയുടെ നിലപാടിനെയും ശ്രീകാന്ത് പരിഹസിച്ചു. തുടർച്ചയായി പരാജയപ്പെട്ടിട്ടും പിയൂഷ് ചൗള, കേദാർ ജാദവ് എന്നിവരെ ടീമിൽ ഉൾപ്പെടുത്തുന്നതിനെയും അദ്ദേഹം വിമർശിച്ചു. ധോണി പറയുന്ന കാര്യങ്ങൾ ഒരിക്കലും സ്വീകാര്യമല്ല. ധോണി ചെയ്യുന്നുവെന്നു പറയുന്ന പ്രവർത്തനങ്ങൾ അർഥമില്ലാത്തതാണ്. ടീം സിലക്ഷനിലെ പ്രവർത്തനങ്ങൾ തന്നെ തെറ്റാണ്– ശ്രീകാന്ത് ഒരു സ്പോർട്സ് മാധ്യമത്തോടു പറഞ്ഞു.
യുവതാരങ്ങൾക്ക് ടീമിൽ അവസരം ലഭിക്കുന്നില്ലെന്നതിനു എൻ. ജഗദീശനെയാണു ശ്രീകാന്ത് ഉദാഹരണമായി ചൂണ്ടിക്കാട്ടുന്നത്. റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഒരു മത്സരത്തിൽ മാത്രമാണ് ജഗദീശനെ ചെന്നൈ കളിപ്പിച്ചത്. ഈ മത്സരത്തിൽ താരം 33 റൺസെടുത്തു. എന്നാൽ പിന്നീട് അവസരം ലഭിച്ചില്ല. അതേസമയം തുടർച്ചയായി ബാറ്റിങ്ങിൽ പരാജയപ്പെടുന്ന കേദാർ ജാദവിനെ ധോണി കളിപ്പിക്കുകയും ചെയ്യുന്നു. എട്ട് മത്സരങ്ങള്‍ കളിച്ച കേദാർ ജാദവ് 62 റൺസാണ് ആകെ നേടിയത്.
എന്താണു ധോണി ചെയ്യുന്നത്? ജഗദീശനിൽ സ്പാർക് ഇല്ലെന്നാണോ ധോണി പറയുന്നത്. കേദാർ ജാദവിലാണോ തീപ്പൊരിയുള്ളത്? ഇതു മണ്ടത്തരമാണ്. ടൂർണമെന്റിൽ ചെന്നൈയുടെ മുന്നോട്ടുപോക്ക് അവസാനിച്ചിരിക്കുന്നു. സമ്മർദമില്ലാതിരിക്കുമ്പോൾ യുവതാരങ്ങൾക്ക് അവസരം നൽകുമെന്നാണു ധോണി പറയുന്നത്. എന്തുതരം ‘സ്പാർക്ക്’ ആണ് ധോണി ജഗദീശനില്‍ കാണാതിരുന്നത്. കേദാർ ജാദവിലും പീയുഷ് ചൗളയിലും എന്താണു കാണുന്നത്. കരൺ ശര്‍മ വിക്കറ്റ് എടുക്കുകയെങ്കിലും ചെയ്യുന്നുണ്ട്. എന്നാൽ പിയൂഷ് ചൗള പന്തെറിയുക മാത്രമാണു ചെയ്യുന്നത്. ധോണി വലിയ താരം തന്നെയാണ്, അക്കാര്യത്തിൽ സംശയമില്ല. എന്നാൽ ഈ വിഷയത്തിൽ അദ്ദേഹത്തോടു യോജിക്കാന്‍ എനിക്കു സാധിക്കില്ല– ക്രിസ് ശ്രീകാന്ത് വ്യക്തമാക്കി.
English Summary: What spark did you see in Kedar Jadhav and Piyush Chawla? Kris Srikkanth