ക്ലാസ് ബാറ്റ്സ്മാൻ, സൂര്യകുമാർ യാദവിനെ ഒഴിവാക്കിയതിന് ന്യായീകരണമില്ല: ലാറ
മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ സൂര്യകുമാർ യാദവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതായി വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. സൂര്യയെ ടീമിൽ എടുക്കാത്തതിന് ന്യായമുള്ള | Brian Lara | Manorama News

മുംബൈ ∙ ഐപിഎലിൽ മുംബൈ ഇന്ത്യൻസിനായി തിളങ്ങിയ സൂര്യകുമാർ യാദവിനെ ഓസ്ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിൽ ഉൾപ്പെടുത്തേണ്ടിയിരുന്നതായി വെസ്റ്റിൻഡീസ് ഇതിഹാസതാരം ബ്രയാൻ ലാറ. സൂര്യയെ ടീമിൽ എടുക്കാത്തതിന് ന്യായമുള്ള ഒരു കാരണവും ഞാൻ കാണുന്നില്ല – ഒരു ടെലിവിഷൻ പരിപാടിയിൽ ലാറ പറഞ്ഞു.
‘സൂര്യ നേടിയ റൺസ് മാത്രമല്ല എന്നെ ആകർഷിച്ചത്. അദ്ദേഹം നേടിയ രീതി കൂടിയാണ്. റൺസ് അടിച്ചുകൂട്ടുന്ന കളിക്കാരെയല്ല ഞാൻ ശ്രദ്ധിക്കാറ്. അവരുടെ ടെക്നിക്, സമ്മർദഘട്ടത്തിൽ സ്കോർ ചെയ്യാനുള്ള കഴിവ്, ഏതു പൊസിഷനിലാണ് ബാറ്റ് ചെയ്യുന്നത് ഇവയെല്ലാം പരിഗണിച്ചാണ് ഞാൻ കളിക്കാരെ വിലയിരുത്തുന്നത്. അങ്ങനെ നോക്കുമ്പോൾ ക്ലാസ് കളിക്കാരനാണ് സൂര്യ. മുംബൈ ടീമിൽ രോഹിത് ശർമയ്ക്കും ക്വിന്റൻ ഡി കോക്കിനും പിന്നാലെയാണ് സൂര്യ ബാറ്റ് ചെയ്യാനെത്തിയിരുന്നത്. ഇത് എല്ലായ്പ്പോഴും അവർക്കു സമ്മർദനിമിഷങ്ങളായിരുന്നു’ – ലാറ പറഞ്ഞു.
English Summary: Brian Lara- against omitting Suryakumar Yadav