ഓസീസിനെ ആശങ്കയിലാഴ്ത്തി ചരിത്രം; ടോസ് നേടിയ ഒറ്റ ടെസ്റ്റും കോലി തോറ്റിട്ടില്ല!
അഡ്‍ലെയ്ഡ്∙ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ടോസ് നേടിയപ്പോൾ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ന് പതിവിലുമധികം ആശങ്ക തോന്നിയിട്ടുണ്ടാകും. കാരണം എന്താണെന്നല്ലേ? ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി ടോസ് നേടിയ ഒരു ടെസ്റ്റ് മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല! ഒന്നും രണ്ടും

അഡ്‍ലെയ്ഡ്∙ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ടോസ് നേടിയപ്പോൾ ഓസീസ് ക്യാപ്റ്റൻ ടിം പെയ്ന് പതിവിലുമധികം ആശങ്ക തോന്നിയിട്ടുണ്ടാകും. കാരണം എന്താണെന്നല്ലേ? ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയിൽ വിരാട് കോലി ടോസ് നേടിയ ഒരു ടെസ്റ്റ് മത്സരം പോലും ഇന്ത്യ തോറ്റിട്ടില്ല! ഒന്നും രണ്ടും ടെസ്റ്റുകൾ ആധാരമാക്കിയുള്ള കണക്കല്ലിത്. ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 26 തവണ കോലി ടോസ് നേടിയപ്പോഴും ഇന്ത്യ അപരാജിതരായി തുടർന്നു!
ഒന്നുകൂടി വിശദമായി നോക്കിയാൽ, ഈ മത്സരം സഹിതം ടെസ്റ്റ് ക്യാപ്റ്റനെന്ന നിലയിൽ 26 മത്സരങ്ങളിൽ കോലി ടോസ് നേടിയതിൽ 21 മത്സരങ്ങളിലും ഇന്ത്യ ജയിച്ചുകയറി. സമനിലയിലായത് വെറും നാലു മത്സരങ്ങൾ മാത്രം. വിദേശ മണ്ണിൽ ഒന്നുകൂടി ഓസീസിന്റെ ആധിയേറ്റുന്നതാണ് കോലിയുടെ ക്യാപ്റ്റൻസി റെക്കോർഡ്. വിദേശത്ത് ഇതുവരെ കോലി ടോസ് നേടിയത് 10 തവണയാണ്. ഇതിൽ എട്ടു മത്സരങ്ങളും ഇന്ത്യ ജയിച്ചു. സമനിലയിലായത് രണ്ടു ടെസ്റ്റുകൾ മാത്രം.
അതേസമയം, പിങ്ക് പന്ത് ഉപയോഗിച്ചുള്ള പകൽ രാത്രി മത്സരം എന്ന പുതുമയോടെ അഡ്‍ലെയ്ഡിൽ നടക്കുന്ന ബോർഡർ–ഗാവസ്കർ ട്രോഫിക്കായുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റ് ജയിക്കണമെങ്കിൽ ഇന്ത്യയ്ക്കും ചരിത്രം തിരുത്തേണ്ടിവരും. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ നടന്ന 14 പകൽ–രാത്രി മത്സരങ്ങളിൽ ഏഴിലും ഒരു ഭാഗത്ത് ഓസ്ട്രേലിയയായിരുന്നു. ഏഴിലും അവർ ജയിക്കുകയും ചെയ്തു. ഈ ചരിത്രം തിരുത്തിവേണം ഒന്നാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ജയിക്കാൻ. മറുവശത്ത് ഇന്ത്യ ഇതുവരെ കളിച്ചത് ഒരേയൊരു പകൽ–രാത്രി മത്സരം മാത്രമാണ്. ബംഗ്ലദേശിനെതിരെയുള്ള ആ മത്സരം ഇന്ത്യയും ജയിച്ചു.
English Summary: Virat Kohli looks to maintain perfect record after winning toss in Adelaide Test vs Australia