എന്താണ് ബോക്സിങ് ഡേ ടെസ്റ്റ്? പേരു വന്ന വഴിയും അൽപം ചരിത്രവും
ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ പോരാട്ടവീര്യം കൊണ്ട് ആരാധകർ ഹൃദയത്തിലേറ്റിയവയാണ്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയോട് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ തോറ്റത് ഇന്നും ആരാധകമനസ്സുകളിൽ ഉണങ്ങാത്ത മുറിപ്പാടാണ്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിലെ നിർണായക ക്വാർട്ടർ ഫൈനലിൽ
ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ പോരാട്ടവീര്യം കൊണ്ട് ആരാധകർ ഹൃദയത്തിലേറ്റിയവയാണ്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയോട് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ തോറ്റത് ഇന്നും ആരാധകമനസ്സുകളിൽ ഉണങ്ങാത്ത മുറിപ്പാടാണ്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിലെ നിർണായക ക്വാർട്ടർ ഫൈനലിൽ
ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ പോരാട്ടവീര്യം കൊണ്ട് ആരാധകർ ഹൃദയത്തിലേറ്റിയവയാണ്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയോട് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ തോറ്റത് ഇന്നും ആരാധകമനസ്സുകളിൽ ഉണങ്ങാത്ത മുറിപ്പാടാണ്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിലെ നിർണായക ക്വാർട്ടർ ഫൈനലിൽ
ഇന്ത്യ–ഓസ്ട്രേലിയ ക്രിക്കറ്റ് മത്സരങ്ങൾ പോരാട്ടവീര്യം കൊണ്ട് ആരാധകർ ഹൃദയത്തിലേറ്റിയവയാണ്. 2003 ഏകദിന ലോകകപ്പ് ഫൈനലിൽ റിക്കി പോണ്ടിങ് നയിച്ച ഓസ്ട്രേലിയയോട് സൗരവ് ഗാംഗുലി നയിച്ച ഇന്ത്യ തോറ്റത് ഇന്നും ആരാധകമനസ്സുകളിൽ ഉണങ്ങാത്ത മുറിപ്പാടാണ്. ഇന്ത്യ ജേതാക്കളായ 2011 ലോകകപ്പിലെ നിർണായക ക്വാർട്ടർ ഫൈനലിൽ വിജയത്തിനും തോൽവിക്കുമിടയിലെ നേർത്ത നൂൽപ്പാലത്തിലൂടെ യുവരാജ് സിങ് ഇന്ത്യയെ വിജയതീരത്തെത്തിച്ചത് ഇന്നും ആരാധകരുടെ മനസിൽ തെളിമയോടെ നിൽക്കുന്നു.
ടെസ്റ്റ് ക്രിക്കറ്റിലും ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന ഒട്ടേറെ മുഹൂർത്തങ്ങളുണ്ട്. 2008ൽ ഹർഭജൻ സിങ്ങും ആൻഡ്രൂ സൈമണ്ട്സും ഉൾപ്പെട്ട വിവാദങ്ങൾ ആരാധക രോഷത്തിനും ഇടയാക്കി. മുൻ ഓസീസ് നായകൻ അലൻ ബോർഡറുടെയും മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറുടെയും പേരിലുള്ള ബോർഡർ –ഗാവസ്കർ ട്രോഫി ഇന്ത്യ–ഓസ്ട്രേലിയ ടെസ്റ്റ് പരമ്പര ജേതാക്കൾക്കായി ഏർപ്പെടുത്തി. ആഷസ് ടെസ്റ്റ് പോലെ ആരാധകർ ഈ പരമ്പരയും ഏറ്റെടുത്തു.
ബോക്സിങ് ഡേ ടെസ്റ്റ് ഓസ്ട്രേലിയക്കാർ അഭിമാനത്തോടെ നോക്കിക്കാണുന്ന പോരാട്ടമാണ്. മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ എല്ലാ വർഷവും ഡിസംബർ 26 മുതൽ 30 വരെ നടക്കുന്ന ടെസ്റ്റ് മത്സരമാണ് ബോക്സിങ് ഡേ ടെസ്റ്റ് എന്നറിയപ്പെടുന്നത്. ഓസ്‌ട്രേലിയൻ ടീം സന്ദർശക ടീമുമായി ഏറ്റുമുട്ടുന്ന ഒരു ടെസ്‌റ്റ് മത്സരം മെൽബണിൽ ഈ ദിവസം ആരംഭിക്കും. പണ്ടു ബ്രിട്ടിഷ് സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്ന രാജ്യങ്ങൾ ഡിസംബർ 26 ‘ബോക്സിങ് ഡേ’ എന്ന പേരിൽ ആഘോഷിച്ചുവരുന്നു.
ക്രിസ്മസ് ആഘോഷം കഴിഞ്ഞ് തൊട്ടടുത്ത ദിവസം തൊഴിലാളികൾക്കു ക്രിസ്മസ് സമ്മാനം നൽകുന്ന ചടങ്ങ് ബ്രിട്ടനിൽ ഉണ്ടായിരുന്നു. ‘ക്രിസ്മസ് ബോക്സ് സമ്മാനങ്ങൾ’ എന്നാണ് ഇവ അറിയപ്പെട്ടിരുന്നത്. അങ്ങനെ ബോക്സുകൾ സമ്മാനിക്കുന്ന ദിവസമായതിനാലാണ് ഡിസംബർ 26ന് ബോക്സിങ് ഡേ എന്നു പേരുവന്നത്. ഈ ദിവസം തുടങ്ങുന്ന ടെസ്റ്റ് ബോക്സിങ് ഡേ ടെസ്‌റ്റ് എന്നറിയപ്പെടുന്നു.
1950ൽ ഇംഗ്ലണ്ട്–ഓസ്ട്രേലിയ ആഷസ് പരമ്പരയിലാണ് ആദ്യ ബോക്സിങ് ഡേ ടെസ്റ്റ് നടന്നത്. 1980 മുതൽ എല്ലാ വർഷവും ബോക്സിങ് ഡേ ടെസ്റ്റുണ്ട്. ഓരോ നാലു വർഷം കൂടുമ്പോഴും ആഷസ് പരമ്പരയിലെ ഒരു ടെസ്റ്റ് ബോക്സിങ് ഡേ ടെസ്റ്റായി നടത്തുന്നുണ്ട്. പിന്നീട് ദക്ഷിണാഫ്രിക്ക, ന്യൂസീലൻഡ് രാജ്യങ്ങളിലും ബോക്സിങ് ഡേ ടെസ്റ്റ് തുടങ്ങി.
ഇത്തവണ ബോക്സിങ് ഡേ ടെസ്റ്റിൽ ഓസ്ട്രേലിയയെ എട്ടുവിക്കറ്റിനു തകർത്ത് ഇന്ത്യ ഉജ്വല ജയം കുറിച്ചത് ക്രിക്കറ്റ് ആരാധകർ ആഘോഷിക്കുകയാണ്. എന്നാൽ, ഇതിനു മുമ്പ് ഒരു ബോക്സിങ് ഡേ ടെസ്റ്റിൽ മാത്രമാണ് ഇന്ത്യക്ക് ഓസ്ട്രേലിയക്കെതിരെ ജയം നേടാനായത്. 2018ൽ വിരാട് കോലിയുടെ നേതൃത്വത്തിലാണത്. ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഒൻപതു തവണ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ കളിച്ചിട്ടുണ്ട്. അഞ്ചെണ്ണം ഓസ്ട്രേലിയയും രണ്ടെണ്ണം ഇന്ത്യയും ജയിച്ചു. രണ്ടെണ്ണം സമനിലയായി.
ബോക്സിങ് ഡേ ടെസ്റ്റുകളുടെ മൊത്തം വിജയചരിത്രത്തിലും ഓസ്ട്രേലിയയാണു മുന്നിൽ. 45 ടെസ്റ്റ് കളിച്ചതിൽ 25 എണ്ണം ജയിച്ചു. 10 തോൽവിയും 10 സമനിലയും. ഇംഗ്ലണ്ട് നാലു തവണയും ഇന്ത്യ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് ടീമുകൾ രണ്ടു തവണ വീതവും ബോക്സിങ് ഡേ ടെസ്റ്റുകളിൽ ഓസ്ട്രേലിയയെ തോൽപിച്ചു. 2003ൽ ബോക്സിങ് ഡേ ടെസ്റ്റിൽ ആദ്യദിനം 233 പന്തിൽ 25 ബൗണ്ടറിയും അഞ്ച് സിക്സും പറത്തി വീരേന്ദർ സേവാഗ് നേടിയ 195 റൺസ് ഇന്ത്യക്കാർ ഇന്നും ഓർക്കുന്നു. എന്നാൽ, മറുപടി ബാറ്റിങ്ങിൽ മാത്യു ഹെയ്ഡന്റെ സെഞ്ചുറിയും (136), റിക്കി പോണ്ടിങ്ങിന്റെ ഇരട്ട സെഞ്ചുറിയും (257) ഓസീസിന് കൂറ്റർ സ്കോർ സമ്മാനിച്ചു. രണ്ടാമിന്നിങ്സിൽ തകർന്ന ഇന്ത്യ ആ ടെസ്റ്റിൽ തോൽക്കുകയും ചെയ്തു.
ക്രിക്കറ്റിന്റെ ചരിത്രത്തോളം വളർന്ന ഗ്രൗണ്ടാണ് എംസിജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട്. 1877ൽ ടെസ്‌റ്റ് ക്രിക്കറ്റ് പിറന്നു വീണതും മെൽബണിൽ തന്നെ. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലായിരുന്നു അന്ന് ആദ്യ ടെസ്‌റ്റ് കളിച്ചത്. 1992ലെ ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ മെൽബണിലാണു നടന്നത്. അന്ന് ഇമ്രാൻ ഖാൻ നയിച്ച പാക്കിസ്‌ഥാൻ ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപിച്ചു ജേതാക്കളുമായി. വരും വർഷങ്ങളിലും ബോക്സിങ് ഡേ ടെസ്റ്റുകൾ മെൽബണിൽ അരങ്ങേറും. ഇന്ത്യൻ വിജയപതാക ഇനിയും പാറുമെന്ന പ്രതീക്ഷയിൽ ക്രിക്കറ്റ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്നു.
English Summary: What is Boxing Day Test?