ബി.എസ്. ചന്ദ്രശേഖർ ആശുപത്രിയിൽ
Mail This Article
×
ബെംഗളൂരു ∙ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ബി.എസ്.ചന്ദ്രശേഖറിനെ (75) ദേഹാസ്വാസ്ഥ്യത്തെ തുടർന്നു ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശരീരത്തിനു തളർച്ചയും സംസാരിക്കാൻ ബുദ്ധിമുട്ടും അനുഭവപ്പെട്ട അദ്ദേഹത്തിന്റെ നില തൃപ്തികരമാണെന്നു ഭാര്യ സന്ധ്യ പറഞ്ഞു.ലെഗ് സ്പിന്നറായ ചന്ദ്രശേഖർ 58 ടെസ്റ്റ് മത്സരങ്ങളിൽനിന്ന് 242 വിക്കറ്റ് നേടി. 1979ൽ വിരമിക്കുന്നതിനു മുൻപു ന്യൂസീലൻഡിനെതിരെ കളിച്ച ഒരേയൊരു ഏകദിനത്തിൽ 36 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തി.
English Summary: B.S. Chandrasekhar hospitalised
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.