ദേ, നമ്മുടെ പൊടിപ്പയ്യൻ വളർന്ന് വലിയ ആളായി: സിറാജിനെക്കുറിച്ച് സേവാഗ്
ന്യൂഡൽഹി∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കുന്ന സിറാജ്, ഓസീസിന്റെ രണ്ടാം

ന്യൂഡൽഹി∙ ഓസ്ട്രേലിയയ്‌ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച മുഹമ്മദ് സിറാജിനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് രംഗത്ത്. പ്രമുഖ താരങ്ങൾക്ക് പരുക്കേറ്റതോടെ ഓസ്ട്രേലിയൻ മണ്ണിൽ ഇന്ത്യൻ ടീമിന്റെ പേസ് വിഭാഗത്തെ നയിക്കുന്ന സിറാജ്, ഓസീസിന്റെ രണ്ടാം ഇന്നിങ്സിലാണ് അഞ്ച് വിക്കറ്റ് നേട്ടവുമായി കരുത്തുകാട്ടിയത്. ഈ ഓസീസ് പര്യടനത്തിലെ രണ്ടാം ടെസ്റ്റിൽ ഇന്ത്യയ്ക്കായി അരങ്ങേറിയ സിറാജിന്റെ കന്നി അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണിത്.
19.5 ഓവറിൽ 73 റൺസ് വഴങ്ങിയാണ് സിറാജ് അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ചത്. ഇതോടെ ഓസീസിന്റെ രണ്ടാം ഇന്നിങ്സ് സ്കോർ 294 റൺസിൽ ഒതുക്കുകയും ചെയ്തു. ഈ പര്യടനത്തിൽ ഒരു ഇന്ത്യൻ ബോളർ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്നതും ഇതാദ്യം.
ക്രിക്കറ്റ് ലോകം ഒന്നടങ്കം വാഴ്ത്തുന്ന ഇന്ത്യൻ പേസ് വിഭാഗത്തിലെ ജസ്പ്രീത് ബുമ്ര, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇഷാന്ത് ശർമ, ഭുവനേശ്വർ കുമാർ തുടങ്ങിയവർ പരുക്കേറ്റ് പുറത്തിരിക്കുന്ന സാഹചര്യത്തിലാണ് അരങ്ങേറ്റ പരമ്പരയിൽത്തന്നെ പേസ് വിഭാഗത്തെ നയിക്കാനുള്ള ഉത്തരവാദിത്തം സിറാജിന് ലഭിച്ചത്. തകർപ്പൻ പ്രകടനവുമായി സിറാജ് പ്രതീക്ഷ കാക്കുകയും ചെയ്തു.
സിറാജിന്റെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ സേവാഗിന്റെ ട്വീറ്റ് ഇങ്ങനെ:
‘നമ്മുടെ പൊടിപ്പയ്യൻ ഈ പര്യടനത്തിലൂടെ വളർന്ന് വലിയ ആളായിരിക്കുന്നു. അരങ്ങേറ്റ പരമ്പരയിൽത്തന്നെ ഇന്ത്യൻ ആക്രമണത്തിന്റെ നേതൃത്വം ലഭിച്ച സിറാജ് മുന്നിൽനിന്ന് തന്നെ നയിച്ചു. ഈ പരമ്പരയിൽ പുതുമുഖ താരങ്ങൾ ഇന്ത്യയ്ക്കായി പുറത്തെടുത്ത പ്രകടനം കാലങ്ങളോളം എല്ലാവരുടെയും ഓർമയിൽ ശേഷിക്കും. ഇനി ട്രോഫി കൂടി നിലനിർത്തിയാൽ എല്ലാം ശുഭം’ – സേവാഗ് കുറിച്ചു.
English Summary: Boy has become a man - Virender Sehwag after Mohammed Siraj's 1st 5-wicket-haul in Tests