മുംബൈ∙ ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്‍യുവി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ∙ ബോർഡര്‍ ഗാവസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയില്‍ ഓസ്ട്രേലിയയെ തകര്‍ത്തുവിട്ട ഇന്ത്യൻ ടീമിലെ അരങ്ങേറ്റക്കാർക്ക് സമ്മാനം പ്രഖ്യാപിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. ഓസ്ട്രേലിയയിൽ അരങ്ങേറിയ ആറ് ഇന്ത്യൻ പുതുമുഖങ്ങൾക്കും മഹീന്ദ്രയുടെ പുതിയ ഥാർ എസ്‍യുവി വാഹനം സമ്മാനമായി ലഭിക്കും. ആനന്ദ് മഹീന്ദ്ര ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴിയാണ് സമ്മാനം പ്രഖ്യാപിച്ചത്. അസാധ്യമായതു നേടിയെടുക്കാമെന്ന് ഭാവി തലമുറയ്ക്കായി ഈ താരങ്ങൾ കാണിച്ചുകൊടുത്തതായി അദ്ദേഹം വ്യക്തമാക്കി.

ജീവിതത്തിന്റെ എല്ലാ മേഖലകളിലും ഈ നേട്ടമൊരു പ്രചോദനം തന്നെയാണ്. ഇത് എനിക്ക് വ്യക്തിപരമായും ഏറെ സന്തോഷം നൽകുന്നു. അതുകൊണ്ടു തന്നെ എല്ലാ അരങ്ങേറ്റക്കാർക്കും എന്റെ സ്വന്തം നിലയിൽ മഹീന്ദ്ര ഥാർ എസ്‍യുവി നൽകുന്നു. ഇതിൽ‌ കമ്പനിക്ക് ചെലവുകളൊന്നുമില്ല. യുവാക്കൾ സ്വയം വിശ്വാസം ആർജിക്കാനാണു സമ്മാനം പ്രഖ്യാപിച്ചതെന്നും ആനന്ദ് മഹീന്ദ്ര പ്രതികരിച്ചു. മുഹമ്മദ് സിറാജ്, ഷാർദൂൽ ഠാക്കൂർ, ശുഭ്മാൻ ഗിൽ, ടി. നടരാജൻ, നവ്ദീപ് സെയ്നി, വാഷിങ്ടൻ സുന്ദർ എന്നിവർക്കാണു വാഹനങ്ങൾ ലഭിക്കുക. ആറ് താരങ്ങൾക്കും അഭിനന്ദനം അറിയിക്കുന്നതായും ആനന്ദ് മഹീന്ദ്ര കുറിച്ചു.

ADVERTISEMENT

തുടർച്ചയായ രണ്ടാം ടെസ്റ്റ് പരമ്പര വിജയമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം ഓസ്ട്രേലിയയിൽ സ്വന്തമാക്കിയത്. എട്ടോളം മുൻനിര ഇന്ത്യൻ താരങ്ങൾ ഇല്ലാതെയാണ് രഹാനെയും സംഘവും ഓസ്ട്രേലിയയെ കെട്ടുകെട്ടിച്ചതെന്നതാണ് ഈ വിജയത്തിന്റെ മറ്റൊരു പ്രത്യേകത. മുൻനിര താരങ്ങളുടെ പരുക്കുകൾ ടീം ഇന്ത്യയ്ക്കു തിരിച്ചടിയായപ്പോൾ ഋഷഭ് പന്തും വാഷിങ്ടൻ സുന്ദറുമുൾപ്പെടെയുള്ള താരങ്ങൾ അവസരത്തിനൊത്ത് ഉയരുകയായിരുന്നു. ഓസ്ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ടീമിന്റെ പ്രകടനത്തിൽ ബിസിസിഐ അഞ്ച് കോടി രൂപ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയ താരങ്ങൾക്കു ഗംഭീര വരവേൽപാണു ലഭിച്ചത്.

English Summary: Anand Mahindra announces THAR SUV as gift for Team India players who debuted on Australia tour