വീണ്ടും പാഡണിയാൻ സച്ചിനും ലാറയും; എറിഞ്ഞുവീഴ്ത്താൻ മുരളീധരനും ബ്രറ്റ് ലീയും
മുംബൈ∙ ആരോധകരെ ആവേശം കൊള്ളിക്കാൻ ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരാനൊരുങ്ങി ഇതിഹാസ താരങ്ങവായ സച്ചിൻ തെൻഡുൽക്കറും പ്രയൻ ലാറയും മുത്തയ്യ മുരളീധരനും. മാർച്ച് 2 മുതൽ 21 വരെ നടക്കുന്ന റോഡ്...| Sachin Tendulkar | Brain Lara | Manorama News

മുംബൈ∙ ആരാധകരെ ആവേശം കൊള്ളിക്കാൻ ക്രിക്കറ്റ് മൈതാനത്തേക്ക് തിരികെ വരാനൊരുങ്ങി ഇതിഹാസ താരങ്ങളായ സച്ചിൻ തെൻഡുൽക്കറും ബ്രയൻ ലാറയും മുത്തയ്യ മുരളീധരനും. മാർച്ച് 2 മുതൽ 21 വരെ നടക്കുന്ന റോഡ് സേഫ്റ്റി വേൾഡ് സീരീസ് ട്വിന്റി– ട്വന്റിയുടെ ബാക്കി മത്സരങ്ങളിലാണ് സച്ചിനും ലാറയും സേവാഗുമക്കെ വീണ്ടും പാഡണിയുന്നത്.
ടൂർണമെന്റിന് ആദ്യ ഭാഗം കഴിഞ്ഞ വർഷം അവസാനമാണ് നടന്നത്. വലിയ ആരാധാക പിന്തുണ ലഭിച്ചിരുന്നെങ്കിലും കോവിഡ് മഹാമാരി പടർന്നു പിടിച്ചതോടെ മാർച്ച് 11ന് മത്സരങ്ങൾ പാതിവഴിയിൽ അവസാനപ്പിച്ചു. നാലു മത്സരങ്ങൾ മാത്രമാണ് അന്ന് കളിച്ചത്. നിലവിൽ സാഹചര്യങ്ങൾ അനുകൂലമായതിനാൽ ശേഷിക്കുന്ന മത്സരങ്ങൾ പൂർത്തിയാക്കുമെന്ന് സംഘാടകർ അറിയിച്ചു.
65,000 കാണികളെ ഉൾക്കൊള്ളാൻ കഴിയുന്ന റായ്പുരിൽ പുതിയതായി നിർമിച്ച സഹീദ് വീർ നാരായൻ സിങ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ മത്സരങ്ങൾ പുനരാരംഭിക്കുമെന്നാണ് അധികൃതർ ചൊവ്വാഴ്ച അറിയിച്ചത്. ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, വെസ്റ്റ് ഇൻഡീസ്, ഇന്ത്യ എന്നിങ്ങനെ അഞ്ച് രാജ്യങ്ങളിൽ നിന്നായി നിരവധി പ്രമുഖ കളിക്കാർ അണിനിരക്കുമെന്നാണ് റിപ്പോർട്ട്. സച്ചിനും ലാറയ്ക്കും പുറമേ വിരേന്ദർ സേവാഗ്, ബ്രറ്റ് ലീ, തിലകരത്ന ദിൽഷൻ, മുത്തയ്യ മുരളീധരൻ എന്നിവരും പ്രധാന കളിക്കാരുടെ പട്ടികയിൽ ഉൾപ്പെടുന്നു.
English Summary : Road Safety World Series T20 to be held in Raipur; Sachin Tendulkar, Brian Lara and other legends set to return to action