3 ടെസ്റ്റ്, 2 അർധസെഞ്ചുറിയും 234 റൺസും; ആരാണ് ജോഷ്വ ഡസിൽവ?
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ദൃശ്യങ്ങളെന്താണ്? വിവിയൻ റിച്ചഡ്സിന്റെയും ബ്രയൻ ലാറയുടെയും മാസ്മരിക ബാറ്റിങ്ങും മൈക്കൽ ഹോൾഡിങ്ങിനെയും മാൽക്കം മാർഷലിനെയും കർട്‌ലി അംബ്രോസിനെയും പോലുള്ള ആഫ്രിക്കൻ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ദൃശ്യങ്ങളെന്താണ്? വിവിയൻ റിച്ചഡ്സിന്റെയും ബ്രയൻ ലാറയുടെയും മാസ്മരിക ബാറ്റിങ്ങും മൈക്കൽ ഹോൾഡിങ്ങിനെയും മാൽക്കം മാർഷലിനെയും കർട്‌ലി അംബ്രോസിനെയും പോലുള്ള ആഫ്രിക്കൻ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ദൃശ്യങ്ങളെന്താണ്? വിവിയൻ റിച്ചഡ്സിന്റെയും ബ്രയൻ ലാറയുടെയും മാസ്മരിക ബാറ്റിങ്ങും മൈക്കൽ ഹോൾഡിങ്ങിനെയും മാൽക്കം മാർഷലിനെയും കർട്‌ലി അംബ്രോസിനെയും പോലുള്ള ആഫ്രിക്കൻ
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ടീമെന്നു കേൾക്കുമ്പോൾ ആദ്യം മനസ്സിൽ ഓടിയെത്തുന്ന ദൃശ്യങ്ങളെന്താണ്? വിവിയൻ റിച്ചഡ്സിന്റെയും ബ്രയൻ ലാറയുടെയും മാസ്മരിക ബാറ്റിങ്ങും മൈക്കൽ ഹോൾഡിങ്ങിനെയും മാൽക്കം മാർഷലിനെയും കർട്‌ലി അംബ്രോസിനെയും പോലുള്ള ആഫ്രിക്കൻ വംശജരായ കരുത്തുറ്റ ബോളർമാരുടെ തീ പാറുന്ന പന്തുകളുമൊക്കെയാകും അക്കൂട്ടത്തിൽ മുൻപന്തിയിൽ. അപ്പോൾ മെഡീര എന്നു കേട്ടാലോ? സാക്ഷാൽ ക്രിസ്റ്റ്യാനോയുടെയും ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം മോയ്സസ് ഹെൻറിക്വസിന്റെയും ജൻമനാടെന്ന് ആരാധകർ ഉറപ്പിച്ചു പറയും.
ഇവയ്ക്കു രണ്ടും തമ്മിൽ എന്താണു ബന്ധം? മെഡീരയും വിൻഡീസ് ക്രിക്കറ്റ് തമ്മിൽ എന്തു ബന്ധം വരാനാണ് എന്നാണ് ചിന്തിക്കുന്നതെങ്കിൽ തെറ്റി! ആ ബന്ധമാണ് ഇപ്പോൾ കരീബിയൻ ക്രിക്കറ്റിന്റെ പ്രതീക്ഷകളിലൊന്ന്. മെഡീരയിൽ വേരുകളുള്ള വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ജോഷ്വ ഡസിൽവയാണ് വിൻഡീസ് ക്രിക്കറ്റിനെ പോർച്ചുഗലുമായി ബന്ധിപ്പിക്കുന്ന കണ്ണി. സവിശേഷതകൾ ഇവിടെ അവസാനിക്കുന്നില്ല. അരനൂറ്റാണ്ടിനിടെ വിൻഡീസ് ടീമിൽ ഇടം നേടുന്ന കരീബിയനിൽ ജനിച്ചു വളർന്ന ആദ്യത്തെ വെള്ളക്കാരനാണ് ജോഷ്വ. 1973ൽ ടീമിലെത്തിയ ജെഫ് ഗ്രീനിഡ്ജിനു ശേഷം ഈ നേട്ടം കൈവരിക്കുന്ന താരം.
വിൻഡീസ് ടീമിൽ വെള്ളക്കാരനെ ആരും പ്രതീക്ഷിക്കാത്തതിനാൽ ജോഷ്വയ്ക്കു പലപ്പോഴും വിചിത്രമായ ചോദ്യങ്ങൾ നേരിടേണ്ടി വരാറുണ്ട്. മൂന്നു വർഷം മുൻപ് ഇംഗ്ലണ്ടിൽ പര്യടനം നടത്തിയപ്പോൾ ചോദ്യമുയർന്നു: ശരിക്കും വെസ്റ്റ് ഇൻഡീസുകാരനാണോ?
അതെ, ശരിക്കും കരീബിയൻ പോരാളി തന്നെയാണ് ജോഷ്വ. ട്രിനിഡാഡിലാണ് ജനനം. അമ്മയും മുത്തശ്ശിയും കാനഡയിലാണ് ജനിച്ചത്. അച്ഛൻ ട്രിനിഡാഡുകാരൻ തന്നെ. പക്ഷേ, കുടുംബ വേരുകൾ മെദീരയിലേക്കു നീളുന്നു. 19, 20 നൂറ്റാണ്ടുകളിൽ മെദീരയിൽനിന്ന് അമേരിക്കയിലേക്കും കരീബിയൻ ദ്വീപുകളിലേക്കും കുടിയേറിയവരുടെ പിൻമുറക്കാരാണ് ഇവർ. ട്രിനിഡാഡിൽ വളരുന്ന കാലത്ത് കാര്യമായ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ആഫ്രിക്കൻ, ഇന്ത്യൻ വംശജരായ കരീബിയൻ കുട്ടികളുടെ ഇടയിൽ ഒരു വെളുത്ത വെസ്റ്റ് ഇന്ത്യൻ– ജോഷ്വ പറയുന്നു.
ആദ്യ കാഴ്ചയിലെ അമ്പരപ്പിനപ്പുറത്ത് ജോഷ്വ ഡസിൽവയെന്ന ബാറ്റ്സ്മാൻ കാട്ടുന്ന പക്വതയിലാണ് വെസ്റ്റ് ഇൻഡീസിന്റെ പ്രതീക്ഷ. ഇതിനകം കളിച്ച 3 ടെസ്റ്റുകളിൽ 2 അർധശതകമടക്കം 234 റൺസാണ് സമ്പാദ്യം. ശരാശരി 39.
ഒറ്റനോട്ടത്തിൽ അമ്പരിപ്പിക്കുന്ന കണക്കുകളല്ലെങ്കിലും മൂന്നു കളികളിലും നിർണായകമായ ഇന്നിങ്സുകൾ കളിച്ചുവെന്നതാണ് ശ്രദ്ധയാകർഷിക്കുന്നത്. ധാക്കയിൽ ബംഗ്ലദേശിനെതിരായ 2–ാം ടെസ്റ്റിൽ നേടിയ 92 റൺസ് ആണ് ഏറ്റവും മികച്ച പ്രകടനം. ആ ഇന്നിങ്സിന്റെ കൂടി മികവിലാണ് വിൻഡീസ് 17 റൺസിന് ആതിഥേയരെ പരാജയപ്പെടുത്തിയത്. ചെറുപ്പത്തിൽ ഫുട്ബോളും ക്രിക്കറ്റും ഒരു പോലെ ഇഷ്ടപ്പെട്ടിരുന്ന താരം ഒടുവിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ആണ് തന്റെ വേഷം എന്നു തീരുമാനിക്കുകയായിരുന്നു. ട്രിനിഡാഡ് ആൻഡ് ടുബാഗോ ടീമിന്റെ അണ്ടർ 19 ഇലവനിൽ സ്ഥാനം നേടിയതായിരുന്നു ആദ്യ പടവ്.
പിന്നീട് കീറൺ പൊള്ളാർഡ് സ്കോളർഷിപ് നേടി ഇംഗ്ലണ്ടിൽ ക്ലബ് ക്രിക്കറ്റിൽ മികവു കാട്ടി. മുൻ വിൻഡീസ് നായകൻ കൂടിയായ ദിനേഷ് രാംദിനു പകരം ട്രിനിഡാഡ് ടീമിന്റെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സ്ഥാനം നേടിയതിനു പിന്നാലെയാണ് കരിയറിന്റെ ടേക്കോഫ്. കഴിഞ്ഞ വർഷം വിൻഡീസിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മൂന്നാം ടെസ്റ്റിൽ വിക്കറ്റ് കീപ്പർ ഷെയ്ൻ ഡൗറിച്ചിനു പരുക്കേറ്റപ്പോൾ സബ്സ്റ്റിറ്റ്യൂട്ട് താരമായി വിക്കറ്റ് കാത്തു. ന്യൂസീലൻഡ് പര്യടനത്തിൽനിന്ന് ഡൗറിച്ച് പിൻവാങ്ങിയതോടെ കഴിഞ്ഞ ഡിസംബറിൽ ജോഷ്വ ടെസ്റ്റിൽ അരങ്ങേറി. ജനുവരിൽ ബംഗ്ലദേശിനെതിരെ ആയിരുന്നു കന്നി ഏകദിനം.
കിവീസിനെതിരെ ആദ്യ ടെസ്റ്റിൽ അർധസെഞ്ചുറി തികയ്ക്കാൻ ഒരു റൺ വേണ്ടപ്പോൾ അതിനു മുതിരാതെ ടീമിലെ വാലറ്റക്കാരൻ ബാറ്റ്സ്മാനെ ട്രെന്റ് ബോൾട്ടിന്റെ പന്തുകളിൽനിന്നു കാത്തുസൂക്ഷിച്ച ജോഷ്വയെ ന്യൂസീലൻഡ് താരങ്ങൾ പോലും അഭിനന്ദിച്ചു. വ്യക്തിപരമായ നേട്ടങ്ങൾക്കുപരിയാണ് ടീമെന്ന ബോധ്യം ജോഷ്വ പ്രായത്തിൽ കവിഞ്ഞ പക്വത നൽകുന്നു. ടെസ്റ്റ് മത്സരങ്ങളുടെ ഗതി നിർണയിച്ച കൂട്ടുകെട്ടുകളുണ്ടാക്കുന്നതിൽ ജോഷ്വ കാട്ടിയ മികവാണ് വിൻഡീസ് കോച്ച് ഫിൽ സിമ്മൺസിന്റെ ശ്രദ്ധയാകർഷിച്ചത്.
ബംഗ്ലദേശിനെതിരെ കരീബിയൻ പട അവിശ്വീസനീയ വിജയം നേടിയ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ജെർമെയ്ൻ ബ്ലാക്ക്‌വുഡിനൊപ്പം 99 റൺസ് കൂട്ടിച്ചേർത്ത് ഫോളോ ഓൺ ഒഴിവാക്കാൻ സഹായിച്ചു. രണ്ടാം ഇന്നിങ്സിൽ കൈൽ മെയേഴ്സും എൻക്രൂമ ബോണറും 216 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയതിനു പിന്നാലെ മെയേഴ്സും ഡസിൽവയും 100 റൺസ് അടിച്ചെടുത്തു. 20 റൺസ് മാത്രമായിരുന്നു ഈ കൂട്ടുകെട്ടിൽ ജോഷ്വയുടെ സംഭാവനയെങ്കിലും വിൻഡീസിന്റെ വിജയത്തിൽ അതും നിർണായകമായി.
രണ്ടാം ടെസ്റ്റിൽ വെറും 8 റൺസിന് കന്നി സെഞ്ചുറി നഷ്ടമായെങ്കിലും ഒന്നാം ഇന്നിങ്സിന്റെ ആറാം വിക്കറ്റിൽ ബോണർക്കൊപ്പം 88 റൺസും ഏഴാം വിക്കറ്റിൽ ഒൻപതാം നമ്പർ ബാറ്റ്സ്മാൻ അൽസാരി ജോസഫിനൊപ്പം 118 റൺസും ചേർത്തത് വിജയത്തിലേക്കു വഴി തുറന്നു.
മിന്നിത്തിളങ്ങിയാലും പരാജയപ്പെട്ടാലും തന്റെ ചിട്ടകൾ അണുവിട തെറ്റാതെ പാലിക്കുന്ന ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ആരാധിക്കുന്ന ജോഷ്വ വിശ്വസിക്കുന്നത് മുൻ വിൻഡീസ് താരം ജിമ്മി ആഡംസ് നിർദേശിച്ച തത്വചിന്തയാണ്– റൺസാണ് ക്രിക്കറ്റിലെ ഏക കറൻസി! ഇക്കാര്യം ആഡംസ് ഇടയ്ക്കിടെ തിരക്കാറുമുണ്ടത്രേ!
English Summary: Joshua Dasilva cricket career