അഹമ്മദാബാദ്∙ വിക്കറ്റിന് പിന്നിൽനിൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം കീപ്പർ ഋഷഭ് പന്തിന് ആക്രമണ സ്വഭാവം കൂടുതലാണ്, സ്ലെഡ്ജിങ്ങാണ് പ്രധാന ആയുധം. മുന്നിൽ ബാറ്റു ചെയ്യുന്ന എതിരാളിയുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി താരം ഏതറ്റം വരെയും പോകും. പന്തിന്റെ സ്ലെഡ്ജിങ്ങിനെച്ചൊല്ലി ഓസീസ് താരങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അഹമ്മദാബാദ്∙ വിക്കറ്റിന് പിന്നിൽനിൽക്കുമ്പോൾ ഇന്ത്യൻ ക്രിക്കറ്റ് ടീം കീപ്പർ ഋഷഭ് പന്തിന് ആക്രമണ സ്വഭാവം കൂടുതലാണ്, സ്ലെഡ്ജിങ്ങാണ് പ്രധാന ആയുധം. മുന്നിൽ ബാറ്റു ചെയ്യുന്ന എതിരാളിയുടെ ശ്രദ്ധ തെറ്റിക്കുന്നതിനായി താരം ഏതറ്റം വരെയും പോകും. പന്തിന്റെ സ്ലെഡ്ജിങ്ങിനെച്ചൊല്ലി ഓസീസ് താരങ്ങൾ താരത്തോടു തർക്കിക്കുകവരെ ചെയ്തിട്ടുണ്ട്. ഇംഗ്ലണ്ടിനെിരായ ടെസ്റ്റ് പരമ്പരയിലും കാര്യങ്ങൾ മറിച്ചല്ല. അഹമ്മദാബാദ് മൊട്ടേര സ്റ്റേ‍‍‍ഡിയത്തിൽ നടക്കുന്ന നാലാം ടെസ്റ്റിലും ഋഷഭ് പന്ത് പതിവ് കലാപരിപാടി ആവർത്തിക്കുകയാണ്.

ഇംഗ്ലണ്ട് ഓപ്പണർ സാക് ക്രൗളിയാണു പന്തിന്റെ സ്‍ലെഡ്ജിങ്ങിനിടെ ഇത്തവണ പുറത്തായത്. ഒരു ബൗണ്ടറി നേടിയ ശേഷം ക്രൗളി ബാറ്റ് ചെയ്യുന്നതിനിടെ ‘ആരോ ഒരാൾ ദേഷ്യപ്പെടുന്നുണ്ട്’ എന്നായിരുന്നു പന്തിന്റെ കമന്റ്. താരം പല തവണ ഇത് ആവർത്തിച്ചു. തുടർന്ന് അക്സർ പട്ടേൽ എറി‍ഞ്ഞ പന്തിൽ‌ ക്രൗളി ഒരു ഷോട്ടിന് ശ്രമിക്കുകയായിരുന്നു. ബോൾ പിടിച്ചെടുത്ത് മുഹമ്മദ് സിറാജ് ക്രൗളിയെ പുറത്താക്കി.

ADVERTISEMENT

30 പന്തുകൾ നേരിട്ട താരം 9 റൺസെടുത്താണു പുറത്തായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്തിട്ടും തുടക്കത്തിൽ തന്നെ തന്നെ ക്രൗളിയുടേതടക്കം രണ്ടു വിക്കറ്റുകൾ നഷ്ടമായത് ഇംഗ്ലണ്ടിനു തിരിച്ചടിയാണ്. പരമ്പരയിൽ 2–1ന് മുന്നിൽ നിൽ‌ക്കുന്ന ഇന്ത്യയ്ക്ക് നാലാം ടെസ്റ്റ് സമനിലയിലായാൽ പോലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിലേക്കു യോഗ്യത നേടാൻ സാധിക്കും.

English Summary: Rishabh Pant Sledges Zak Crawley, He Gets Out Next Delivery

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT